ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ധനുഷും മനോജ് വാജ്പേയിയും മികച്ച നടനുള്ള പുരസ്‌കാരവും നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും സ്വീകരിച്ചു.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചു.
നടന്‍ രജനികാന്തിന് 51ാമത് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി ആദരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് താരങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. രജനികാന്തും മരുമകന്‍ ധനുഷും ഒരേ ചടങ്ങില്‍ ഇത്തവണ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു.
പ്രഭാ വര്‍മ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി.

