ന്യൂഡല്‍ഹി: 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി. നടന്‍ രജനികാന്തിനാണ് ഇത്തവണത്തെ പരുസ്‌കാരം നല്‍കിയത്. ഡല്‍ഹിയില്‍ വെച്ച് നടന്ന 67-ാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയു ആണ് നടന് പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഭാരത സര്‍ക്കാര്‍ ,ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ചാണ് നല്‍കുന്ന് പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.
ദാദാസാഹിബ് ഫാല്‍ക്കെ ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത് ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

