തമിഴിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി നയന്‍താര. നടിയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞുവെന്ന് നയന്‍താര അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇവരുടെ വിവാഹം നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിനിടെ പ്രചരിക്കുന്നത് മറ്റൊരു രസകരമായ വാര്‍ത്തയാണ്.
നയന്‍താര വിവാഹത്തിന് മുന്‍പെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ജ്യോതിഷപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കാനാണ് ഇത്തരമൊരു കല്ല്യാണം. നയന്‍താരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, നടി ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഇവര്‍ക്ക് മുമ്പ് നടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മരത്തില്‍ വരണമാല്യം അണിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

