Entertainment (Page 106)

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പലരും ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, നടന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷാ എന്ന ആശുപത്രി ജീവനക്കാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിധിയെഴുതിയ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയുടെ തുറന്നു പറച്ചില്‍.

ടിവി9 മറാത്തിക്ക് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലെത്തിച്ചത്. അതില്‍ ഒരു വിഐപി ബോഡി ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രം ചെയ്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. ശരീരം മുറിച്ച് തുന്നലായിരുന്നു എന്റെ ജോലി. ആ പോസ്റ്റ്മോര്‍ട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു. പക്ഷെ, മൃതദേഹത്തിന്റെ ചിത്രം മാത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു മേലധികാരികളുടെ നിര്‍ദ്ദേശം’.

‘മൃതദേഹം എത്രയും വേഗം കൈമാറണമെന്ന് സര്‍ പറഞ്ഞു. അങ്ങനെയാണ് രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നോക്കിയപ്പോള്‍ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അടിയേറ്റ് കൈയും കാലും ഒടിഞ്ഞത് പോലെ തോന്നി. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു’ എന്നുമാണ് രൂപ്കുമാര്‍ ഷാ പറഞ്ഞത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ത്തിന് 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമ തിയേറ്ററുകളില്‍ കാണാനുള്ള തിടുക്കത്തിലാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ, ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ചിത്രമെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്‌സ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും അഭിപ്രായങ്ങള്‍ കൊണ്ട് നിറയുകയാണ്.

ക്ലീന്‍ U ചലച്ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടി കമ്ബനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു.

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ ജന്മദിനാഘോഷത്തില്‍ ഷാരൂഖ് ഖാനും സല്‍മാനും പാര്‍ട്ടിയില്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ഷാരൂഖ് സല്‍മാനെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും ഓണ്‍ലൈനില്‍ വൈറലാകുകയാണ് ഇപ്പോള്‍.

സല്‍മാന്റെ ജന്മദിന പാര്‍ട്ടിയുടെ ഹൈലൈറ്റ് എന്നാണ് ഈ നിമിഷങ്ങളെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ഡിസംബര്‍ 27ന് സല്‍മാന് 57 വയസ്സായി. സല്‍മാന്‍ തന്റെ സഹോദരി അര്‍പിത ഖാന്റെ മകള്‍ ആയത് ശര്‍മ്മയ്ക്കൊപ്പമാണ് സംയുക്ത പാര്‍ട്ടി സംഘടിപ്പിച്ചത്. സല്‍മാന്റെയും സഹോദരി പുത്രിയുടെയും ജന്മദിനം ഒരേ ദിവസമാണ്.

ചൊവ്വാഴ്ച ആയത് ശര്‍മ്മയ്ക്ക് മൂന്ന് വയസ്സ് തികഞ്ഞു. സല്‍മാന്റെ ജന്മദിന പാര്‍ട്ടിയില്‍ പൂജാ ഹെഗ്ഡെ, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, തബു, സംഗീത ബിജ്ലാനി എന്നിവരുള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ ഒരു നിര തന്നെ പങ്കെടുത്തു.

നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍ രംഗത്ത്്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനയ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു. ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി. നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.

കൊച്ചി: വിവാദങ്ങള്‍ സൃഷ്ടിച്ച മലയാള ചിത്രം ഹിഗ്വിറ്റയുടെ ടീസര്‍ റിലീസായി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. ടീസറില്‍ കാണുന്ന ധ്യാന്‍ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രവും ‘ഹിഗ്വിറ്റ’ തിയേറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നല്‍കുന്നു.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവരാണ് അഭിനതോക്കള്‍. ഹിഗ്വിറ്റ ജനുവരിയില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബയോപിക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ‘മേം അടല്‍ ഹൂം’ എന്നാണ് ചിത്രത്തിന്റെ പേര്. വാജ്പേയി ആയി വേഷമിടുന്ന നടന്‍ പങ്കജ് ത്രിപാഠി ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്ന് തവണ സേവനം അനുഷ്ഠിച്ചിട്ടുള്ള അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. മേം അടല്‍ ഹൂം എന്ന സിനിമയിലൂടെ കവിയും രാഷ്ട്രതന്ത്രജ്ഞനും മനുഷ്യ സ്നേഹിയുമായ വാജ്പേയിയെ കാണാനാകും. 2023 ഡിസംബറോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി മാദ്ധ്യമപ്രവര്‍ത്തകനായ ഉല്ലേഖ് എന്‍.പി രചിച്ച പുസ്തകമാണ് ‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി’. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ ഭാരതീയ ജനസംഘത്തിലേയ്ക്കും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അമരക്കാരനായും മാറിയ അടല്‍ബിഹാരി വാജ്‌പേയി 1996ലാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പിന്നീട് 1998ലും 1999ലും അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പ്രസംസയാണ് ലഭിച്ചത്. ഇതോടെ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ തിയറ്ററില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരുപറ്റം ആള്‍ക്കാര്‍ ‘ചുരുളി’ എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെ വിമര്‍ശിക്കുന്നത് പതിവാണ്. അവര്‍ക്കുള്ള മറുപടിയെന്നോണം ലിജോ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇപ്പോര്‍ വൈറലാകുന്നത്. നന്‍പകല്‍ നേരത്തിന്റെ സെന്‍സര്‍ സട്ടിഫിക്കറ്റാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

നന്‍പകല്‍ നേരത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തി. ‘നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലീന്‍ U ചലച്ചിത്രം. ഇതാ സര്‍ക്കാര്‍ സാക്ഷ്യ പത്രം’ എന്ന കുറിപ്പോടു കൂടിയാണ് സംവിധായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സംവിധായകനും നടനുമായ എം.ബി.പത്മകുമാര്‍ കമന്റും ചെയ്തു. ‘ഇത്രക്ക് ബ്രില്ല്യന്റായ ഒരു സിനിമ അടുത്തയിടയൊന്നും ഉണ്ടായിട്ടില്ല. താങ്കള്‍ ശരിക്കും തിരശ്ശീലയില്‍ രചിച്ചത് അല്ലെങ്കില്‍ പറയാതെ പറയുന്നത് ആത്മാന്വേഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്, അസ്വാദനത്തിന്റെ ആഴത്തിലുള്ള തലമാണ്’ എന്ന് പത്മകുമാര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

മമ്മൂട്ടി കമ്ബനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു.

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്. എന്നാല്‍, ഇതിന്റെ പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫിസ്(ഐ.പി.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. ‘രണ്ടാംതര പകര്‍പ്പവകാശ ലംഘനം’ ആയി പാസ്വേഡ് ഷെയറിങ്ങിനെ കണക്കാക്കുമെന്ന് ഐ.പി.ഒ സൂചിപ്പിച്ചു.

ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങള്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതും സിനിമകളും ടെലിവിഷന്‍ സീരീസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം സബ്സ്‌ക്രിപ്ഷനില്ലാതെ സ്വന്തമാക്കുന്നത് പകര്‍പ്പാവകാശ ലംഘനമായി കണക്കാക്കും. ഇതിനെ കുറ്റകൃത്യമായി ഗണിച്ച് നടപടി നേരിടേണ്ടിവരുമെന്നും ഐ.പി.ഒ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിച്ചു.

അടുത്ത വര്‍ഷം ആദ്യംമുതല്‍ പാസ്വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്ളിക്സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകള്‍ക്ക് പാസ്വേഡ് പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കമ്ബനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാര്‍ പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.

കൊച്ചി: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസ്‌കാരം ശ്രീകുമാരന്‍ തമ്ബിക്ക്. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ആദരിക്കുന്നതാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരമാണ് നല്‍കുക.

സി. രാധാകൃഷ്ണന്‍, പ്രഭാവര്‍മ്മ, സൂര്യാകൃഷ്ണമൂര്‍ത്തി, കെ ജയകുമാര്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ സിനിമയുടെ എല്ലാ തലത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്ബന്നമാക്കുകയും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് ശ്രീകുമാരന്‍ തമ്ബിയെന്ന് സമിതി വിലയിരുത്തി.

വിവാദങ്ങളാല്‍ സംപ്രേക്ഷണാവകാശം ലഭിക്കാതെ പോയ ചില ഇന്ത്യന്‍ സിനിമകളുണ്ട്. എന്നാല്‍, ഇപ്പോഴും ഒടിടിയില്‍ ലഭ്യമായ അത്തരം ഏഴ് സിനിമകളെ കുറിച്ചറിയാം.

ബ്‌ളാക്ക് ഫ്രൈഡേ- നെറ്റ്ഫ്‌ളിക്സ്

1993ലെ ബോംബെ കലാപം പ്രേമേയമാക്കി ഒരുക്കിയ ചിത്രമാണ് ബ്‌ളാക്ക് ഫ്രൈഡേ. ഹുസൈന്‍ സെയ്ദിയുടെ കഥ.

പാഞ്ച്- എംയുബിഐ

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് പാഞ്ച്. മയക്കുമരുന്നിന് അടിമകളായ അഞ്ച് സുഹൃത്തുക്കളുടെ കഥ പശ്ചാത്തലം.

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ- ആമസോണ്‍ പ്രൈം

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ആറു തവണയാണ് എഡിറ്റിംഗ് ആവശ്യപ്പെട്ടത്. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കൊങ്കണ സെന്‍ ശര്‍മ, രത്‌ന പഥക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ബണ്ഡിറ്റ് ക്വീന്‍- ആമസോണ്‍ പ്രൈം

ചമ്ബല്‍ക്കാടിന്റെ റാണിയായിരുന്ന ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ ചിത്രമാണിത്. ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗിക പീഡനത്തിന് വിധേയമായ പൂര്‍വകാലം കൊള്ളക്കാരിയാക്കി മാറ്റിയ കഥ ഫൂലന്റെ പറയുന്ന ചിത്രം.

ഫയര്‍- യൂട്യൂബ്

രണ്ട് സ്തീകള്‍ തമ്മിലുള്ള അടുപ്പത്തിന്റെ കഥ പശ്ചാത്തലമാക്കിയ ചിത്രം. ഷബാന ആസ്മി, നന്ദിത ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി.

ഫിറാക്-ജിയോ സിനിമ

2002ലെ ഗുറാത്ത് കലാപത്തിന്റെ കഥ പറയുന്ന ചിത്രം.

ഗാര്‍ബേജ്- നെറ്റ്ഫ്‌ളിക്സ്

മൂന്ന് പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയുടെ സെക്സ് ടേപ്പ് ചോരുന്നതും തുടര്‍ന്ന് നടക്കുന്നതുമായ സംഭവവികാസങ്ങള്‍.