മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ ജന്മദിനാഘോഷത്തില്‍ ഷാരൂഖ് ഖാനും സല്‍മാനും പാര്‍ട്ടിയില്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ഷാരൂഖ് സല്‍മാനെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും ഓണ്‍ലൈനില്‍ വൈറലാകുകയാണ് ഇപ്പോള്‍.
സല്‍മാന്റെ ജന്മദിന പാര്‍ട്ടിയുടെ ഹൈലൈറ്റ് എന്നാണ് ഈ നിമിഷങ്ങളെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ഡിസംബര്‍ 27ന് സല്‍മാന് 57 വയസ്സായി. സല്‍മാന്‍ തന്റെ സഹോദരി അര്‍പിത ഖാന്റെ മകള്‍ ആയത് ശര്‍മ്മയ്ക്കൊപ്പമാണ് സംയുക്ത പാര്‍ട്ടി സംഘടിപ്പിച്ചത്. സല്‍മാന്റെയും സഹോദരി പുത്രിയുടെയും ജന്മദിനം ഒരേ ദിവസമാണ്.
ചൊവ്വാഴ്ച ആയത് ശര്‍മ്മയ്ക്ക് മൂന്ന് വയസ്സ് തികഞ്ഞു. സല്‍മാന്റെ ജന്മദിന പാര്‍ട്ടിയില്‍ പൂജാ ഹെഗ്ഡെ, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, തബു, സംഗീത ബിജ്ലാനി എന്നിവരുള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ ഒരു നിര തന്നെ പങ്കെടുത്തു.

