Entertainment (Page 105)

‘നല്ല സമയം’ എന്ന ചിത്രം തിയേറ്ററില്‍നിന്ന് പിന്‍വലിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നല്ല സമയം എന്ന സിനിമയുടെ ട്രെയിലറില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം. എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നത് ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രശ്‌നം പരിഹരിച്ച ശേഷം പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ അറിയിച്ചു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും’- സിദ്ധാര്‍ഥ് കുറിച്ചു.

ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്ബനിയില്‍ ജോലി നോക്കുന്ന ലാലപ്പന്‍ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൗബിന്‍ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, ജിലു ജോസഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍ നായക വേഷമിട്ട ‘മാളികപ്പുറം’ എന്ന സിനിമയെ പുകഴ്ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണെന്നും ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍ ആണ് സിനിമ കണ്ടുതീരുമ്‌ബോഴെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍ ചിത്രത്തെ പ്രശംസിപ്പിച്ച് രംഗത്തുവന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പും രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്ബാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്ബനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്ബത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘മാളികപ്പുറം’.

സിനിമ ചര്‍ച്ചകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും യാത്ര വിവരണങ്ങള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബില്‍ പുതുതായി ആരംഭിച്ച സിനികഫെ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.

സിനിമ സൗഹൃദ കഫെയില്‍ സിനിമ ചര്‍ച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കടല്‍ വിഭവങ്ങള്‍, വെറൈറ്റി ദോശകള്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് പുറമെ സന്ദര്‍ശകരുടെ ആവശ്യാനുസരണം സിനികഫേ സ്‌പെഷ്യല്‍ മെനുവും ഇവിടെ ലഭ്യമാണ്. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആര്‍ട്ട് എംപോറിയവും ഇവിടെ പ്രവര്‍ത്തിക്കും.

കലാകാരന്മാര്‍ക്ക് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്.

മഹാരാഷ്ട്രയിലെ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി രാജ് താക്കറെയുടെ സംഘടന മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന. ‘ദി ലെജന്‍ഡ് ഓഫ് മൗല ജാട്ട്’ എന്ന പാകിസ്ഥാന്‍ സിനിമ ഈ മാസം 30നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ക്കും കമ്പനികള്‍ക്കും നവ നിര്‍മാണ്‍ സേന കത്തയച്ചത്.

സീ സ്റ്റുഡിയോസ്, മൂവീടൈം സിനിമ, ഓഗസ്റ്റ് എന്റര്‍ടെയിന്മെന്റ്. തിലക് എന്റര്‍ടെയിന്മെന്റ് എന്നിവര്‍ക്കും സംഘടന കത്തയച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ആദ്യ പാക് സിനിമയാണ് ഇത്.

‘പാകിസ്താനില്‍ നിര്‍മിച്ച പാക് താരങ്ങള്‍ അഭിനയിക്കുന്ന ‘ദി ലെജന്‍ഡ് ഓഫ് മൗല ജാട്ട്’ എന്ന സിനിമ മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന് ഞങ്ങളറിഞ്ഞു. പാകിസ്താന്‍ നിരന്തരമായി നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ല. നമ്മുടെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരുമൊക്കെ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടു. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു’- കത്തില്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്‌ഫോമുകളള്‍ സിനിമാപ്രേമികള്‍ കൂടുതലായി ഉപയോഗിച്ചത്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഈ മാറ്റം സാറ്റലൈറ്റ് റൈറ്റിന് പുറമെ മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു.

തിയേറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒരു ചിത്രം നേടുന്ന ജനപ്രീതി എത്രയെന്നത് ഇന്നത്തെ സിനിമാപ്രേമിയുടെ അന്വേഷണങ്ങളില്‍ ഉള്ളതാണ്. ഇപ്പോഴിതാ ലോകത്തിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സ് ഈ വര്‍ഷം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട 20 സിനിമകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 10 ഇംഗ്ലീഷ് സിനിമകളുടെയും 10 ഇംഗ്ലീഷ് ഇതര സിനിമകളുടെയും ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരു ഇന്ത്യന്‍ ചിത്രം പോലും ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലീഷ് ചിത്രങ്ങള്‍

  1. ദ് ഗ്രേ മാന്‍
  2. ദി ആഡം പ്രോജക്റ്റ്
  3. പര്‍പ്പിള്‍ ഹേര്‍ട്ട്‌സ്
  4. ഹസില്‍
  5. ദ് ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍
  6. ദ് സീ ബീസ്റ്റ്
  7. എനോള ഹോംസ് 2
  8. സീനിയര്‍ ഇയര്‍
  9. ദ് മാന്‍ ഫ്രം ടൊറോന്റോ
  10. ഡേ ഷിഫ്റ്റ്

ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍

  1. ട്രോള്‍
  2. ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്
  3. ബ്ലാക്ക് ക്രാബ്
  4. ത്രൂ മൈ വിന്‍ഡോ
  5. ദ് ടേക്ക്ഡൗണ്‍
  6. ലവിംഗ് അഡള്‍ട്ട്‌സ്
  7. കാര്‍ട്ടര്‍
  8. മൈ നെയിം ഈസ് വാന്‍ഡെറ്റ
  9. റെസ്റ്റ്‌ലെസ്
  10. ഫ്യൂരിയോസ

തിരുവനന്തപുരം: ദുബായ് വിമാനത്താവളത്തില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാരുടെ സീറ്റില്‍ ഇരിക്കാന്‍ നടന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റില്‍ ആണ് ഷൈന്‍ ടോം ചാക്കോ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ താരത്തെ പുറ്തതിറക്കുകയും മുക്കാല്‍ മണിക്കൂറോളം വൈകി വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. കോക് പിറ്റില്‍ കയറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. അതിനാല്‍, അധികൃതര്‍ താരത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണം നല്‍കുകയാണ് ഷൈന്‍. കോക്ക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്, നിങ്ങള്‍ കാലകാലമായി കോക്ക്പിറ്റില്‍ കയറുന്നവരോടല്ലെ ഇത് ചോദിക്കേണ്ടത് എന്ന് ഷൈന്‍ ആദ്യം പ്രതികരിച്ചു. പിന്നീട് വീണ്ടും ചോദ്യം വന്നപ്പോള്‍, ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ലെ. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍, വിമാനം ഓടിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് കാര്‍ തന്നെ ഓടിക്കാന്‍ മടിയാണ് പിന്നെയല്ലെ ഫ്‌ലൈറ്റ് എന്ന് ഷൈന്‍ പറഞ്ഞു. അവര്‍ ഇത് ഓടിക്കുന്നോയെന്ന് നോക്കണ്ടെയെന്നും പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്‌റം രം?ഗ് എന്ന ആദ്യ?ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ?ഗാനരം?ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ?ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍, വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ പ്രീ റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പഠാന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊച്ചി: രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ രണ്ടാമതും പുന:പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനം സിനിമാറ്റോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ സിനിമയുടെ സംവിധായകന്‍ രാമസിംഹനാണ് (അലി അക്ബര്‍) ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം പുന: പരിശോധന സമിതിക്ക് മുന്നില്‍ എത്തിയ പടത്തിന് ഏഴു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാതെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം വീണ്ടും സെന്‍സറിന് അയക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഒരു പുന:പരിശോധന സമിതി പ്രദര്‍ശനാനുമതി നല്‍കിയ ചിത്രം മറ്റൊരു സമിതി പരിഗണിക്കാന്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി.ജി. മോഹന്‍ദാസ് രംഗത്ത് എത്തിയിരുന്നു. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: 45-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം നടന്‍ ഉണ്ണിമുകുന്ദന്‍ ഏറ്റുവാങ്ങി.

മേപ്പടിയാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ഉണ്ണിമുകുന്ദന്‍ സ്വന്തമാക്കിയത്. തന്റെ അദ്ധ്വാനത്തെ പ്രോത്സാഹിപ്പിച്ചതിന് നന്ദിയുണ്ടെന്ന് നടന്‍ പ്രതികരിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രം മാളികപ്പുറമാണ്. ഡിസംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സംവിധായകന്‍. അയ്യപ്പനെ കാണാന്‍ മോഹിച്ച് ഇറങ്ങിപ്പുറപ്പെടുന്ന കൊച്ചുപെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിലൂടെ പറയുന്നത്.