ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ത്തിന് 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമ തിയേറ്ററുകളില്‍ കാണാനുള്ള തിടുക്കത്തിലാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ, ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മമ്മൂട്ടിയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ചിത്രമെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്‌സ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും അഭിപ്രായങ്ങള്‍ കൊണ്ട് നിറയുകയാണ്.
ക്ലീന്‍ U ചലച്ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടി കമ്ബനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു.

