Entertainment (Page 107)

ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2-വിനെ പോലും മറികടക്കാന്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. സിനിമ ഉറപ്പായും ഓസ്‌കര്‍ നോമിനേഷന് പരിഗണിക്കണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2023-ലെ ഓസ്‌കറിന് കാന്താരയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങ്ങണ്ടൂര്‍.

‘ഞങ്ങള്‍ കാന്താരയ്ക്കായി ഓസ്‌കറിന് അപേക്ഷ സമര്‍പ്പിച്ചു. അന്തിമ നോമിനേഷനുകള്‍ ഇനിയും വരാനിരിക്കുന്നതിനാല്‍ കാത്തിരിപ്പ് തുടരുകയാണ്. കാന്താര ഒരു കഥ എന്ന നിലയില്‍ വളരെയധികം വേരൂന്നിയതാണ്. അതിന് ലോകമെമ്ബാടും ഒരു ശബ്ദം കണ്ടെത്താന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’-എന്ന് വിജയ് കിരങ്ങണ്ടൂര്‍ പറഞ്ഞു.

കാന്താരയുടെ രണ്ടാം ഭാഗത്തെപ്പറ്റിയും നിര്‍മ്മാതാവ് പ്രതികരിച്ചു. ‘കാന്താരയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും കാന്താര 2 ചെയ്യാന്‍ ആലോചിക്കുന്നു. എന്നാല്‍ അതിന്റെ ടൈംലൈന്‍ പറയാന്‍ ഇപ്പോള്‍ സാധിക്കില്ല’ എന്നാണ് വിജയ് കിരങ്ങണ്ടൂര്‍ പ്രതികരിച്ചത്. കാന്താരയുടെ തുടര്‍ഭാഗത്തിന്റെ പണിപ്പുരയിലാണ് ഋഷഭ് ഷെട്ടി.

ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ആര്‍ആര്‍ആര്‍’, ‘ഛെല്ലോ ഷോ’ എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള അവസാന പതിനഞ്ചിലാണ് ഇടംനേടിയത്.

‘ആര്‍ആര്‍ആര്‍’ മികച്ച ഒറിജിനല്‍ സോംഗ് കാറ്റഗറിലെ മത്സരത്തിനാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിന്‍ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെന്‍ രാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. പാന്‍ നളിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ ഇടം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചെയ്ത നൃത്തച്ചുവടുകളും വന്‍ ഹിറ്റായിരുന്നു.

കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്‌സിലാണ് ഐമാക്‌സ് സ്‌ക്രീനിംഗ് ആരംഭിച്ചു.

ഹോളിവുഡ് ചിത്രമായ അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം. അവതാര്‍ റിലീസ് ചെയ്യുന്ന ഡിസംബര്‍ 16ന് തന്നെ തിരുവനന്തപുരത്ത് ഐമാക്‌സ് ഉദ്ഘാടനം ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

അതേസമയം, അവതാര്‍ റിലീസ് ചെയ്ത് കുറച്ച് ദിവസമായെങ്കിലും ഐമാക്‌സില്‍ സിനിമ കാണാന്‍ സിനിമാപ്രേമികളുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ച വരെയുള്ള മിക്ക ഷോകള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ വലിയ തോതിലുള്ള ബുക്കിംഗ് ലഭിക്കുന്നു. യഥാക്രമം 1230 രൂപ, 930 രൂപ, 830 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ .

കശ്മീര്‍ ഫയല്‍സിനെ ആക്രമിക്കുന്നതിനെതിരെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തര്‍ മിര്‍സ കശ്മീര്‍ ഫയല്‍സിനെ ‘മാലിന്യം’ എന്ന് പരിഹസിച്ചതിന് പിന്നാലെയാണ് ബോളിവുഡിലെ ഗൂഢശക്തികള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിവേക് അഗ്‌നിഹോത്രി വിമര്‍ശനവുമായി രംഗത്ത് വന്നത്. ബോളിവുഡിലെ താരങ്ങളെ എല്ലാം പ്രശസ്തരാക്കിയത് ഹിന്ദുക്കളാണെന്നും, എന്നാല്‍ ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു തരത്തിലുമുള്ള സഹാനുഭൂതിയുമില്ല എന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഫയല്‍സിനെതിരെ നടക്കുന്ന സെലക്ടീവ് പ്രതികരണങ്ങള്‍ ഒരു വിഭാഗം അവസാനിപ്പിച്ചാല്‍ പത്താനെതിരെയുള്ള പ്രശ്‌നങ്ങളും താനെ അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷാഹിദ് കപൂറിന്റെ ‘ഉഡ്താ പഞ്ചാബ്’, ദീപിക പദുക്കോണിന്റെ ‘പത്മാവത്’ തുടങ്ങിയ സിനിമകള്‍ക്ക് ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ യഥാര്‍ത്ഥ ജീവിതം പറയുമ്‌ബോള്‍ കശ്മീര്‍ ഫയല്‍സിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുന്നത് ഒട്ടും ശരിയല്ല. കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ തീവ്രവാദികള്‍ക്ക് പ്രകോപനം ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം മാലിന്യമാണോ?, അല്ല. ഇത് കശ്മീരി ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല. ഞാന്‍ ഒരിക്കലും ഇത് പറയാന്‍ ആഗ്രഹിച്ചില്ല, എന്നാല്‍ പരുഷമായ സത്യം പറയേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. മുസ്ലീം ഇരകളുടെ സിനിമകള്‍ നിര്‍മ്മിക്കാന്‍ ബോളിവുഡിലെ വലിയ ഒരു ശതമാനം ആള്‍ക്കാരുണ്ട്. അവര്‍ ജീവിതകാലം മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി സിനിമ എടുക്കുന്നു. ഇന്ത്യയില്‍ മാത്രമുള്ളതാണ് മുസ്ലീം സോഷ്യല്‍ എന്ന ചലച്ചിത്ര വിഭാഗം. ഇന്ത്യയില്‍ ഹിന്ദു സോഷ്യല്‍, ക്രിസ്ത്യന്‍ സോഷ്യല്‍, ജൈന്‍ സോഷ്യല്‍, പാഴ്‌സി സോഷ്യല്‍ എന്നിവയൊന്നും വേണ്ടേ? കശ്മീരിനെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ കശ്മീരിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞപ്പോള്‍ കശ്മീരി ഫയല്‍സിനെതിരെ ആസൂത്രിത ആക്രമണം നടന്നു. ഹിന്ദുക്കളാണ് ബോളിവുഡിലെ താരങ്ങളെ സമ്ബന്നരും പ്രശസ്തരുമാക്കിയത്. എന്നാല്‍, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് ഒരു സഹാനുഭൂതിയും ഇല്ല’- എന്ന് വിവേക് ആഗ്‌നിഹോത്രി തുറന്നടിച്ചു.

കണ്ണൂര്‍: ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ‘ബാക്കി വന്നവര്‍’ സിനിമയുടെ സംവിധായകന്‍ അമല്‍ പ്രാസി അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചതായും സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അമല്‍ പ്രാസി വ്യക്തമാക്കി. മേളകെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടര്‍ ശങ്കര്‍ മോഹനെ അടൂര്‍ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ചിത്രവും ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്നും അടൂരിനോടുള്ള പ്രതിഷേധ സൂചകമായി പിന്‍വലിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കണ്ണൂരില്‍ വെച്ച് നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലില്‍ ബാക്കി വന്നവര്‍ എന്ന ഞങ്ങളുടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുന്ന, ഗുരുതര കുറ്റാരോപിതനായ അടൂര്‍ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ‘ബാക്കി വന്നവരെ’ പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുമില്ല പിന്തുണക്കുന്നുമില്ല. സിനിമ ജനകീയ കല എന്ന നിലയില്‍ എല്ലാവരും കാണണം എന്നതിനോടൊപ്പം തന്നെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുവരുന്ന എല്ലാ അരാജകത്വങ്ങളെയും പാടെ എതിര്‍ക്കുന്നതിനാലാണ് വിയോജിപ്പ് നേരിട്ടെത്തി അറിയിച്ചത്. എന്നും ചവിട്ടേറ്റവന്റെയൊപ്പമേ നില്‍ക്കുന്നുള്ളൂ.’

അതേസമയം, കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം പ്രതിഷേധമുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്നങ്ങളാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒന്നാമത്തെ ചിത്രം. ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ ചരിത്രം വിജയം നേടിയ സിനിമ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിലും ലഭ്യമാണ്.

രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ഗുഡ്‌ബൈ ആണ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ ചിത്രം. വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ മരണാനന്തര ചടങ്ങുകള്‍ മരിച്ചവര്‍ക്കു വേണ്ടിയല്ല, അവര്‍ ഉപേക്ഷിച്ചു പോയ ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയാണെന്ന് ചിത്രം പറയുന്നു.
സാലി എല്‍ ഹുസൈനി സംവിധാനം ചെയ്ത ദി സ്വിമ്മേഴ്‌സ്. സിറിയന്‍ അഭയാര്‍ത്ഥികളായ രണ്ട് സഹോദരിമാരുടേയും അവര്‍ നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് സ്വിമ്മേഴ്‌സ് പറയുന്നത്. അതിസാഹസികമായി സിറിയയില്‍ നിന്ന് കടല്‍മാര്‍ഗം യൂറോപ്പിലെത്തുന്ന ഉസ്‌റ, സാറ എന്നീ സഹോദരിമാര്‍. അവരിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. അഭയാര്‍ത്ഥി പ്രശ്‌നങ്ങളും യുദ്ധങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുമെല്ലാം ചിത്രത്തില്‍ പറയുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് പട്ടികയില്‍ നാലാമതായാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ അഴിമതിയും ചുവപ്പുനാടകളും എങ്ങനെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ പറയുന്നത്.

സായ് പല്ലവി പ്രധാന വേഷത്തിലെത്തിയ ഗാര്‍ഗിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ചിത്രം. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം കോടതിമുറികളിലെ നാടകീയതയെ കുറിച്ചാണ് പറയുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റൊഷാക്കാണ് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ മലയാള ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം കണ്ട ഏറ്റവും രസകരമായ സിനിമ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പാരാനോര്‍മല്‍, സസ്‌പെന്‍സ്, വൈകാരികത, നാടകീയത എന്നിവയെല്ലാം ഉള്‍പ്പെടുന്ന ചിത്രമാണ് റൊഷാക്ക് എന്ന് വിശേഷിപ്പിക്കുന്നു. എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് പട്ടികയിലുള്ള മറ്റൊരു ചിത്രം. ഈ ചിത്രം ഹുളുവിലാണ് നിലവില്‍ ലഭ്യമായത്. ആലിയ ഭട്ട് അനശ്വരമാക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായിയും പട്ടികയില്‍ ഇടംനേടി. പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ് ആണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ചിത്രം. ദി ടിന്റര്‍ സ്വിന്റലര്‍ ആണ് മറ്റൊരു ചിത്രം

ലക്നൗ: ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച പത്താന്‍ സിനിമയിലെ വിവാദ ഗാനത്തില്‍ ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ച് പാട്ടിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ നടപടി. ലക്നൗ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ട്വിറ്ററിലായിരുന്നു മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വൈറലായത്. അസാര്‍srk എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാനോട് ചേര്‍ന്നു നില്‍ക്കുന്ന നടി ദീപിക പദുക്കോണിന്റെ സ്ഥാനത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ചായിരുന്നു പോസ്റ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഐടി ആക്ട് പ്രകാരവും ഐപിസിയുടെ പ്രസക്ത വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. വിവാദമായ ട്വിറ്റര്‍ പേജ് ഹാന്‍ഡില്‍ ചെയ്യുന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിന്റെ സൈബര്‍ വിഭാഗമെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍: ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തുന്നതില്‍ പ്രതിഷേധവുമായി സംവിധായകന്‍ ജിയോ ബേബി. മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ‘ഫ്രീഡം ഫൈറ്റ്’ എന്ന തന്റെ ചിത്രം പിന്‍വലിച്ചാണ് ജിയോ ബേബി തന്റെ പ്രതിഷേധം അറിയിച്ചത്.

ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ .ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് തന്റെ സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film featival ല്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ Happiness international film നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്. സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16-നാണ് ഇന്ത്യന്‍ സ്‌ക്രീനുകളില്‍ എത്തിയത്. ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ 40.50 കോടി രൂപ നേടി, ഹോളിവുഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണറായി മാറി. ഇന്നത്തോടെ വെറും രണ്ട് ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ് അവതാര്‍ 2.

ആദ്യദിനം 53.10 കോടി രൂപ നേടിയ 2019ലെ ചിത്രമായ അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം ആയിരുന്നു ആദ്യത്തേത്. ഇപ്പോള്‍, അവതാര്‍ 2 അതിന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ 44-46 കോടി രൂപയില്‍ അവസാനിപ്പിച്ചു. അതിന്റെ ഒന്നാം ദിവസത്തെ ശേഖരത്തില്‍ നിന്ന് വന്‍ കുതിച്ചുചാട്ടമാണിത്. അതിനാല്‍, ഗ്രാന്‍ഡ് ടോട്ടല്‍ ഇപ്പോള്‍ 100 കോടിക്ക് സമീപമാണ്. ഇത് ലോകമെമ്ബാടും 1500 കോടി രൂപയാണ്.

അതേസമയം, ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ വാരാന്ത്യത്തില്‍ അവതാര്‍ 2 130 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പോയാല്‍ ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 200 കോടി കടന്നേക്കും.

റോസ് എന്തുകൊണ്ട് ജാക്കിനെക്കൂടി രക്ഷിച്ചില്ലയെന്ന് ടൈറ്റാനിക് പുറത്തിറങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്‌ബോഴും സിനിമാ പ്രേമികള്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ജാക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംവിധായകനെന്ന പഴി 25 വര്‍ഷമായി കേട്ട ജെയിംസ് കാമറൂണ്‍ ഇപ്പോഴിതാ നായകന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അറ്റ്ലാന്റിക് സമുദ്രത്തിലെ കൊടുംതണുപ്പില്‍ മരപ്പലകയുടെ സഹായത്തോടെ പൊങ്ങിക്കിടന്ന റോസ് അല്‍പ്പം നീങ്ങിക്കൊടുത്തിരുന്നെങ്കില്‍ ജാക്കിന് കൂടി രക്ഷപ്പെടാമായിരുന്നു എന്ന സംവാദങ്ങള്‍ക്കാണ് സംവിധായകന്‍ മറുപടി നല്‍കുന്നത്. മരപ്പലകയില്‍ രണ്ടുപേര്‍ക്ക് കിടക്കാനാകുമായിരുന്നില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി ഫോറന്‍സിക് പഠനം നടത്തിയെന്നുമാണ് ജെയിംസ് കാമറൂണ്‍ വ്യക്തമാക്കിയത്.

സിനിമയില്‍ ഉപയോഗിച്ച ചങ്ങാടം പുനര്‍നിര്‍മ്മിച്ചു. ഒരു ഹൈപ്പോഥെര്‍മിയ വിദഗ്ദ്ധന്റെ സഹായത്തോടെ സമഗ്രമായ ഫോറന്‍സിക് വിശകലനം നടത്തി. സിനിമയില്‍ ജാക്കും റോസുമായി എത്തിയ കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. അവരുടെ പുറത്തും ഉള്ളിലുമായി സെന്‍സറുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് അവരെ ഐസ് വെള്ളത്തില്‍ ഇടുകയും അവര്‍ക്ക് തണുപ്പിനെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമോയെന്ന് വിവിധ രീതികളില്‍ പരീക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അതിജീവിക്കുക എന്നത് സാദ്ധ്യമല്ലെന്നും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂവെന്നും കണ്ടെത്തിയെന്നും ജെയിംസ് കാമറൂണ്‍ വിശദീകരിച്ചു. ഫെബ്രുവരിയിലെ വാലന്റൈന്‍സ് വാരാന്ത്യത്തില്‍ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി ആണ് പഠനം നടത്തിയത്.