‘ഹിഗ്വിറ്റ’ യുടെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: വിവാദങ്ങള്‍ സൃഷ്ടിച്ച മലയാള ചിത്രം ഹിഗ്വിറ്റയുടെ ടീസര്‍ റിലീസായി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. ടീസറില്‍ കാണുന്ന ധ്യാന്‍ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രവും ‘ഹിഗ്വിറ്റ’ തിയേറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നല്‍കുന്നു.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവരാണ് അഭിനതോക്കള്‍. ഹിഗ്വിറ്റ ജനുവരിയില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.