Educational (Page 2)

പുതുതലമുറക്ക് വേണ്ടി ബിടെക്, എംടെക് കോഴ്സുകൾ തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ ആരംഭിക്കും. ഇത് സംബന്ധിച്ച തീരുമാനമെടുത്തത് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്.ഇനിപറയും പ്രകാരമാണ് എംടെക് കോഴ്സുകൾ ആംഭിക്കുന്ന കോളേജുകളും കോഴ്സുകളും നടക്കുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ് .

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്:റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ .
എം ടെക്കിന് 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും ഉണ്ടാവുക.

ബിടെക് കോഴ്സുകൾ
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് :ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം.ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) .

ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക.നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ സൃഷ്ടിക്കും.ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നത് ഏറ്റവും മോശമായ സമരാഭ്യാസമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും വിമർശനം. റിട്ടേണിംഗ് ഓഫീസർക്കാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല.

അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണമെന്നും . ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നുവന്നും കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്നും പറയണമെന്നും മന്ത്രി ബിന്ദു ആവശ്യപ്പെട്ടു.

സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ മുഴുവൻ ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ. സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ട്രഷറിയിലേക്ക് മാറ്റിയത്.
പെൻഷൻ ഫണ്ട് അടക്കം ട്രഷറിയിലേക്ക് മാറ്റിയിട്ടിണ്ടായിരുന്നു.പല സർവ്വകലാശാലകളും ശമ്പളം നൽകാൻ പോലും പാടുപെടുന്ന അവസ്ഥയിലാണ്.

അക്കൗണ്ടിൽ ബാലൻസുള്ള മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന്, കേരള സർവ്വകലാശാല വിവിധ വകുപ്പ് മേധാവിമാർക്ക് ഒക്ടോബറിൽ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇല്ലെങ്കിൽ ശമ്പള വിതരണത്തിനുള്ള സർക്കാർ ഗ്രാൻറിനെ വരെ ദോഷകരമായി ബാധിക്കും.

മാർച്ച് മുതൽ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായിരുന്നു ഈ അന്ത്യശാസനം. ഇങ്ങിനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. കേരള സര്‍വകലാശാല മാത്രം കൈമാറിയ തനത് ഫണ്ട് 700 കോടി രൂപയാണ്. തനത് ഫണ്ട് ട്രഷറിക്ക് പോയതോടെ എല്ലാ സ‍ർവ്വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും കാശില്ലാതായി.

വിവിധ ഗഡുക്കളായി ശമ്പളം നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഫണ്ടുകളിൽ കയ്യിട്ടതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡു സർക്കാർ നൽകിയിരുന്നില്ല.അന്ന് സർക്കാർ നൽകാതെ പിടിച്ചുവെച്ചത് 89.2 കോടി രൂപയാണ്. അതിന്റെ ക്ഷീണം മാറും മുമ്പേയാണ് സ്വന്തം പോക്കറ്റിലെ ഫണ്ട് കൂടി സർക്കാരിന് കൊടുത്ത് സർവകലാശാലകൾ കടുത്ത പ്രതിസന്ധിയിലായത്.

. .

കേന്ദ്രം തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി സൗജന്യ ചികിത്സ നൽകാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനമൊട്ടാകെ സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനo കേരളമാണെന്നും പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്‌സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന്പൊ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരളീയത്തിനോട് അനുബന്ധിച് ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നതെന്നും . ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി
കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി ഗൃഹ പരിചരണം ശാസ്ത്രീയമാക്കിയെന്നും പറഞ്ഞു.

താലോലം, ഹൃദ്യം, ശ്രുതിതരംഗം എന്നിവ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി.നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണെന്നും മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം മുൻപന്തിയിലാണ്.കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞുവെന്നും. ഇതിന് ഒരേ മനസ്സോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.

.

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. താനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളജിലല്ലന്നും 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു എന്നും പറയുന്നു.

കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല.അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ടെന്നും ബഹുമാനമുണ്ടെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് താന്‍ മൗനം പാലിക്കുകയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു.

കേരളത്തിലെ ആദ്യ നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകൾ കേരള സർവ്വകലാശാലയിൽ ആരംഭിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് നാലുവർഷത്തെ ആർട്സ് ആൻഡ് സയൻസ് ഡിഗ്രി പ്രോഗ്രാം അവതരിപ്പിക്കുന്നത്.

കാര്യവട്ടം കാമ്പസിലാണ് ആരംഭിച്ചത്. പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ നാലുവർഷത്തെ ബിഎ ഓണേഴ്സ് കോഴ്സുകൾ നടത്തും.പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം നടത്തിയത്.

30 സീറ്റുകളുള്ള കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലാണ് ക്ലാസുകൾ നടക്കുക. അടുത്ത വർഷം മുതൽ എല്ലാ ക്യാമ്പസുകളിലും ഇത് നടപ്പിലാക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോസയൻസ് പ്രോഗ്രാമിന്‍റെ മാതൃകയിൽ കേരളം 15 അത്യാധുനിക കോഴ്സുകൾ അവതരിപ്പിക്കും.


മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് ഒരു റെഗുലർ ബിരുദം ലഭിക്കും, അതേസമയം നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഒരു ഗവേഷണ ഘടകത്തോട് കൂടിയ ബിഎ ഓണേഴ്സ് ബിരുദം ലഭിക്കും.ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്‍റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുക.

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി.സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡുകള്‍. കണ്ടെയിന്‍മെന്റ് സോണായ ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും കളക്ടർ അറിയിച്ചുവെന്നും മന്ത്രി തന്റെ ഫേസ്‌ബുക്കിലൂടെ കുറിച്ചു

കേന്ദ്രം വിഹിതം നല്‍കിയില്ലെങ്കിലും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതി മുടക്കില്ലെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്‌തമാക്കി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നിലവില്‍ സംസ്‌ഥാന വിഹിതം സംബന്ധിച്ച കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം അന്തിമഘട്ടത്തിലാണ്‌. അത്‌ ലഭിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കുട്ടികള്‍ക്ക്‌ നല്‍കുന്ന തുകയില്‍ സംസ്‌ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്‌ നടപ്പാക്കപ്പെടുന്നത്‌. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന്‌ ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ്‌ ചെലവിന്റെ 60 ശതമാനവും സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. എന്നാല്‍, പദ്ധതിയില്‍ പരിഷ്‌ക്കാരം കൊണ്ടുവന്നതിനാല്‍ 2021-22 വര്‍ഷം മുതല്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ്‌ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്‌. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസവാദങ്ങള്‍ ഉയര്‍ത്തി സംസ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹമായ തുക അനുവദിക്കുന്നത്‌ വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുകയാണ്‌. ഇത്‌ പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിയില്‍ എത്തിച്ചിട്ടുണ്ട്‌. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക്‌ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പിനായി നടപ്പ്‌ സാമ്പത്തികവര്‍ഷം സംസ്‌ഥാനത്തിന്‌ 284.31 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ആനുപാതിക സംസ്‌ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി രൂപയാണ്‌. 2022-23 വര്‍ഷം മുതല്‍ രണ്ടു ഗഡുക്കളായാണ്‌ കേന്ദ്രവിഹിതം ലഭിക്കുന്നത്‌. നിശ്‌ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത്‌ പ്രകാരം നടപ്പ്‌ വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്‌ഥാനത്തിന്‌ ലഭിക്കേണ്ടത്‌ 170.59 കോടി രൂപയാണ്‌. ഇത്‌ ലഭിച്ചാല്‍ ആനുപാതിക സംസ്‌ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക്‌ അനുവദിക്കുവാന്‍ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക്‌ സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്‌ക്കുള്ള വിശദമായ നിര്‍ദേശങ്ങള്‍ ജൂലൈ നാലിന്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, രണ്ടു മാസം പിന്നിട്ടിട്ടും സംസ്‌ഥാനത്തിന്‌ അര്‍ഹമായ വിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയറായിട്ടില്ല. മറിച്ച്‌, അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്‌കൂളുകള്‍ക്ക്‌ അനുവദിക്കുന്ന തുക കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്‌ത്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി

ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ ലഭ്യതയില്ലായ്‌മയാണ്‌ വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിക്കാന്‍ വൈകുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ നല്‍കാന്‍ കഴിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കണമെന്നും പ്രധാനാധ്യാപകര്‍ ഇതിനകം ചെലവഴിച്ച പണം എപ്പോള്‍ കൊടുക്കുമെന്ന കാര്യത്തില്‍ ഉടന്‍ മറുപടി വേണമെന്നും ജസ്‌റ്റിസ്‌ ടി.ആര്‍. രവി സര്‍ക്കാര്‍ പ്ലീഡറോട്‌ ആവശ്യപ്പെട്ടു. ഫണ്ട്‌ കൃത്യമായി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കുടിശിക പലിശ സഹിതം നല്‍കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കെ.പി.എസ്‌.ടി.എ. സംസ്‌ഥാന കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ ഇടപെടല്‍. വിശദ വാദത്തിനായി കേസ്‌ 13-ലേക്കു മാറ്റി

ഉത്തർപ്രദേശ് : മുസാഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപ്പൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൾ അറിയിച്ചു. അധ്യാപികക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും തീവ്രമായ ഒന്നും നടന്നില്ല എന്നത് രാജ്യത്തുടനീളം വലിയ അമർഷത്തിന് കാരണമായി.

കഴിഞ്ഞദിവസം അധ്യാപിക മാപ്പ് പറഞ്ഞു രംഗത്ത് എത്തിയിരുന്നു.ചെയ്തതിൽ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. ഇതൊരു ഹിന്ദു മുസ്ലിം വിഷയവുമായി കാണരുതെന്നും പല മുസ്ലിം കുട്ടികളെയും സൗജന്യമായാണ് താൻ പഠിപ്പിക്കുന്നത് എന്നും പറഞ്ഞു. അതേസമയം കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.