അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ജംഇയ്യത്തുൾ

ഉത്തർപ്രദേശ് : മുസാഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപ്പൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൾ അറിയിച്ചു. അധ്യാപികക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും തീവ്രമായ ഒന്നും നടന്നില്ല എന്നത് രാജ്യത്തുടനീളം വലിയ അമർഷത്തിന് കാരണമായി.

കഴിഞ്ഞദിവസം അധ്യാപിക മാപ്പ് പറഞ്ഞു രംഗത്ത് എത്തിയിരുന്നു.ചെയ്തതിൽ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. ഇതൊരു ഹിന്ദു മുസ്ലിം വിഷയവുമായി കാണരുതെന്നും പല മുസ്ലിം കുട്ടികളെയും സൗജന്യമായാണ് താൻ പഠിപ്പിക്കുന്നത് എന്നും പറഞ്ഞു. അതേസമയം കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.