ഫണ്ടില്ലെങ്കിൽ ഉച്ചഭക്ഷണ പദ്ധതി നിർത്തിവെയ്ക്കണം ;ഹൈക്കോടതി

ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ ലഭ്യതയില്ലായ്‌മയാണ്‌ വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിക്കാന്‍ വൈകുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. വിദ്യാലയങ്ങള്‍ക്ക്‌ ഫണ്ട്‌ നല്‍കാന്‍ കഴിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കണമെന്നും പ്രധാനാധ്യാപകര്‍ ഇതിനകം ചെലവഴിച്ച പണം എപ്പോള്‍ കൊടുക്കുമെന്ന കാര്യത്തില്‍ ഉടന്‍ മറുപടി വേണമെന്നും ജസ്‌റ്റിസ്‌ ടി.ആര്‍. രവി സര്‍ക്കാര്‍ പ്ലീഡറോട്‌ ആവശ്യപ്പെട്ടു. ഫണ്ട്‌ കൃത്യമായി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കുടിശിക പലിശ സഹിതം നല്‍കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കെ.പി.എസ്‌.ടി.എ. സംസ്‌ഥാന കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ ഇടപെടല്‍. വിശദ വാദത്തിനായി കേസ്‌ 13-ലേക്കു മാറ്റി