Devotional (Page 7)

modi

ന്യൂഡല്‍ഹി: ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് കുംഭമേള ചുരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. സംന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. മാത്രമല്ല, കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബാക്കിയുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്.

കൊച്ചി:ക്ഷേത്രനഗരി വികസന പദ്ധതിയിൽ നിന്ന് പിന്മാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് ബംഗളൂരുവിലെ ഭക്തനും സ്വർണ വ്യാപാരിയുമായ ഗാനശ്രാവൺ വാഗ്ദാനം ചെയ്ത 526 കോടിയുടെയാണ് വികസനം തീരുമാനിച്ചിരുന്നത്. പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ നൽകാനും ഗാനശ്രാവൺ വിമുഖത കാട്ടുന്നെന്ന് ബോർഡ് പറയുന്നു. ഇതു ലഭ്യമാക്കിയാൽ തുടർ നടപടികൾക്ക് തയ്യാറാണെന്നും ഹൈക്കോടതിയെ അറിയിക്കും.

ഓംബുഡ്സ്മാന് വിവരങ്ങൾ നൽകാനാകാത്തത് ഗാനശ്രാവണിന്റെ നിസഹകരണം മൂലമാണെന്ന് ബോർഡ് യോഗം വിലയിരുത്തി.ബ്രിട്ടനിലും ബിസിനസുണ്ടെന്നും അവിടെ നിന്ന് നിയമവിധേയമായാണ് പണം എത്തിക്കുന്നതെന്നും ഇതിനു ബോർഡുമായി ധാരണാപത്രം വേണമെന്നും വ്യക്തമാക്കി ഗാനശ്രാവണും ഓംബുഡ്സ്മാന് കത്ത് നൽകിയിരുന്നു.

മദ്ധ്യവേനലവധിക്ക് ശേഷമാകും ബോർഡിന്റെ ഹർജിയും ഓംബുഡ്സ്മാന്റെ അപേക്ഷയും ദേവസ്വം ബെഞ്ച് പരിഗണിക്കുക. സാമ്പത്തിക കാര്യങ്ങൾ ഗാനശ്രാവണും തുടർ നടപടികൾ ബോർഡും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ബോർഡ് ഹർജി സമർപ്പിക്കും.

ഇരുകൂട്ടരുടെയും അനാസ്ഥമൂലം 526 കോടിയുടെ പദ്ധതി തടസപ്പെടുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമന്റെ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രവികസനത്തിന് തയ്യാറായി 2020 മാർച്ചിലാണ് സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവൺ ദേവസ്വം ബോർഡിനെ സമീപിച്ചത്. മാസങ്ങളോളം തീരുമാനമുണ്ടായില്ല. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം വിളിച്ച ശേഷമാണ് ധാരണാപത്രത്തിന് അനുമതി തേടി ഓംബുഡ്സ്മാന് അപേക്ഷ നൽകിയത്. .

pooram

പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ് വാക്‌സിൻ എടുത്തവർക്കും ഘടകപൂരങ്ങളിൽ പങ്കെടുക്കാം. പേർക്ക് മാത്രമേ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്നും പങ്കെടുക്കാൻ കഴിയൂവെന്ന തീരുമാനം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഘടകപൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കളക്‌ടറുമായി ചർച്ചക്ക് എത്തിയത്.

പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്ന നിബന്ധന മാറ്റണമെന്ന ഇവരുടെ ആവശ്യം കളക്‌ടർ അംഗീകരിക്കുകയായിരുന്നു.ആർടിപിസിആർ ടെസ്‌റ്റ് നടത്തുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേർക്ക് വേണമെങ്കിലും ഘടകപൂരങ്ങളിൽ പങ്കെടുക്കാമെന്ന് യോഗത്തിൽ തീരുമാനിച്ചു.ഓരോ ഘടകപൂരങ്ങൾക്കും പരിശോധനകൾ സൗജന്യമായി നടത്താമെന്ന് സർക്കാർ അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്തവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 1,500ഘടകപൂരങ്ങളാണ് ഉള്ളത്. ൽ അധികം പേർക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സർക്കാർ വാഗ്‌ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികൾ പറഞ്ഞു.

ന്യൂഡല്‍ഹി: മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് സമ്മേളനം പോലെയല്ല കുംഭമേളയെന്ന് വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായ്. കുംഭമേളയെ മര്‍ക്കസുമായി താരതമ്യപ്പെടുത്തുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്നും കുംഭമേള നിര്‍ത്തേണ്ട ആവശ്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുംഭമേളയ്ക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണെന്ന് വിഎച്ച് പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിന്‍ പറഞ്ഞു.മേള നിര്‍ത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാല്‍ മേളയ്‌ക്കെത്തുന്നവരില്‍ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മര്‍ക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളിലാണ് ഇത്രയും പേർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്. തിങ്കളാഴ്ച 28 ലക്ഷത്തിലേറെ പേരാണ് ഗംഗയിലെ സ്‌നാനത്തിനായി എത്തിയതെന്നാണ് കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്സ്പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമാണ്.

കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഏപ്രിൽ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്.

രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,​പ്രശസ്തമായ ഹർ കി പോഡി ഘട്ടിലടക്കം തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്,തെർമൽ സ്‌കാനിംഗ്, മാസ്‌ക് ധരിക്കൽ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്.

pinarayi

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും പരിമിതികളുണ്ടാക്കുമെന്നും രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് ചുവടെ:
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.
രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്‍കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകള്‍ക്കായി നമുക്കൊരുമിച്ചു നില്‍ക്കാം. എല്ലാവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍ നേരുന്നു.

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.എല്ലാ കേരളീയര്‍ക്കും തന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകളെന്നും പുതുവര്‍ഷം ആയുരാരോഗ്യവും സന്തോഷവും നല്‍കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
വിഷുവിന്റെ മംഗള വേളയില്‍ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ലോകമെമ്പാടുമുളള മലയാളികള്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്നും രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

pooram

തൃശൂർ:കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താൻ തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. 

വാക്‌സീൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനമായി.പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്.

pooram

തൃശ്ശൂര്‍: ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടി എന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. കോവിഡിന്റെ പേരില്‍ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശ്ശൂര്‍ ഡി എം ഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍കാരിന് റിപോര്‍ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡി എം ഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു.

അതേസമയം, ഡി എം ഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ തകര്‍ക്കാനാണ് ഡി എം ഒയുടെ ശ്രമം. ഡി എം ഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.

അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേരണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രടറിക്ക് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുപൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച വൈകിട്ട് ദര്‍ശനത്തിനായി എത്തും.

രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഏപ്രിൽ 14-ന് പുലര്‍ച്ചെ അഞ്ചിനാണ് വിഷുക്കണി ദര്‍ശനം. ശാസ്താവിനെ കണി കാണിച്ച ശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശശനത്തിന് അനുവാദം നൽകുക.

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പാ അണക്കെട്ട് തുറന്നിട്ടുണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും.