മര്‍ക്കസ് സമ്മേളനം പോലെയല്ല കുംഭമേളയെന്ന് വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായ്

ന്യൂഡല്‍ഹി: മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് സമ്മേളനം പോലെയല്ല കുംഭമേളയെന്ന് വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായ്. കുംഭമേളയെ മര്‍ക്കസുമായി താരതമ്യപ്പെടുത്തുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്നും കുംഭമേള നിര്‍ത്തേണ്ട ആവശ്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുംഭമേളയ്ക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണെന്ന് വിഎച്ച് പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിന്‍ പറഞ്ഞു.മേള നിര്‍ത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാല്‍ മേളയ്‌ക്കെത്തുന്നവരില്‍ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മര്‍ക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.