കൊച്ചി: സ്വര്‍ണക്കടത്തിലും അനുബന്ധ കേസുകളിലും ്അന്വേഷണം ശക്തമാക്കാന്‍ ഇഡി. അന്വേഷണം വേഗത്തിലാക്കാനും കുറ്റകൃത്യവുമായി ബന്ധമുണ്ടെങ്കില്‍ ഏതു ഉന്നതനായാലും നടപടി സ്വീകരിക്കാനും കൊച്ചിയിലെ ഇ.ഡി ടീമിന് ഡല്‍ഹിയിലെ ആസ്ഥാനത്തു നിന്ന് നിര്‍ദ്ദേശം ലഭിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസെടുത്തതോടെ മെല്ലപ്പോക്കിലായിരുന്നു ഇ.ഡി. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു ഇ.ഡി.നയതന്ത്ര ചാനലില്‍ സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയതിന് പുറമെ, ലൈഫ് മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഇ.ഡിക്ക് പുറമെ കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം വിപുലമാക്കുമെന്നാണ് സൂചന.
2021-04-18