പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രഭാസ്. രാജമൗലി ചിത്രം ബാഹുബലിയിലൂടെയാണ് താരം ശ്രദ്ധനേടിയത്. ‘കൽക്കി 2898 എഡി’യാണ് പ്രഭാസിന്റെ പുതിയ ചിത്രം.. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പഭാസിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാൻ ഒരുങ്ങുന്നു. കാത്തിരിക്കൂ’ എന്നായിരുന്നു പ്രഭാസ് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയത്. താരം വിവാഹിനാകാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. താരത്തിന്റെ പുതിയ അപ്‌ഡേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കി 2898 എന്ന ചിത്രം. ദീപിക പദുകോൺ ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

