Career (Page 74)

മുംബൈ: ടാറ്റാ മെമ്മോറിയൽ സെന്ററിൽ ഒഴിവ്. മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്‌സുൾപ്പെടെ വിവിധ തസ്തികകളിലാണ് ഒഴിവ്. 405 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നഴ്‌സ് തസ്തികയിലാണ് ഇതിൽ 297 ഒഴിവ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക്: www.tmc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി: ജനുവരി 10.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് തസ്തികയിൽ നിയമനം. തസ്തികയിലേക്ക് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്‌സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും.

ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

അതേസമയം, സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്. ജനുവരി 16നകം അപേക്ഷ നൽകണം.

തിരുവനന്തപുരം: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) വിവിധ തസ്തികകളിൽ നിയമനം. 526 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ്, ജൂനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് ഒഴിവുള്ളത്.

തിരുവനന്തപുരം, ബെംഗളൂരു, അഹമ്മദാബാദ്, ഹാസൻ, ഡൽഹി, ഹൈദരാബാദ്, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിലെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലുമാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.isro.gov.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 9.

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു കാലാവധി. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസിൽ കൂടാൻ പാടില്ല. പട്ടികജാതി പട്ടികവർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഉദ്യോഗാർഥികൾ വകുപ്പിന്റെ വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ പരിഗണിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കും. ഇന്റർവ്യൂ തീയതി ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു. ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്‌റ്റൈപന്റ് 10,000 രൂപ.

ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in. Registration Link: https://forms.gle/hcgCfx2j5grJJauc8. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.

തിരുവനന്തപുരം: പുതിയ സംരംഭം തുടങ്ങുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ബിസിനസിന്റെ നിയമ വശങ്ങൾ, ആശയരൂപീകരണം, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0484-2532890, 2550322, 9605542061 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ജനുവരി 6നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു പാർട്ട് ടൈം കൗൺസലറുടെ ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.

അതേസമയം, തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്‌പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്.

ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്‌പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്‌പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റകൾ പി.സി.സി.എഫ് ആൻഡ് സ്‌പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. ബയോഡേറ്റ അയക്കേണ്ട അവസാന തീയതി: ജനുവരി 15.

ന്യൂഡൽഹി: എയിംസ് കല്യാണിയിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. പ്രൊഫസർ, അഡീ. പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിൽ 35 ഒഴിവാണുള്ളത്.

അനസ്തീഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ & പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, ഡെർമറ്റോളജി, എൻഡോക്രിനോളജി, ഇ.എൻ.ടി, ഫൊറൻസിക് മെഡിസിൻ & ടോക്‌സിക്കോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, ജന. മെഡിസിൻ, ജന. സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്‌സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ, സൈക്കോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, റേഡിയോ തെറാപി, സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലാണ് ഒഴിവ്.

അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 12.

ആലപ്പുഴ: ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ സെന്ററിലേക്ക് താൽകാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്‌സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. കേരള ഗവൺമെന്റ് അംഗീകൃത ജി.എൻ.എം./ ബി.എസ്സി. നഴ്‌സിംഗ്. കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ. സർക്കാർ മെഡിക്കൽ കോളജിലെ സി.ടി. സ്‌കാൻ സെന്ററിലെ പ്രവൃത്തി പരിചയം നിർബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാൻ സെന്ററിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പർ ക്ലീനർ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഒരു വർഷമെങ്കിലും ക്ലീനിംഗ് ജോലികൾ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പാസ്സായവർ, വിധവകൾ, ഭർത്താവിനോ കുട്ടികൾക്കോ മാരക രോഗങ്ങൾ ഉള്ളവർ, പരിസരവാസികൾ എന്നിവർക്ക് മുൻഗണന.

താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്‌സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.