ടാറ്റാ മെമ്മോറിയൽ സെന്ററിൽ ഒഴിവ്; 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മുംബൈ: ടാറ്റാ മെമ്മോറിയൽ സെന്ററിൽ ഒഴിവ്. മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്‌സുൾപ്പെടെ വിവിധ തസ്തികകളിലാണ് ഒഴിവ്. 405 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നഴ്‌സ് തസ്തികയിലാണ് ഇതിൽ 297 ഒഴിവ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക്: www.tmc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി: ജനുവരി 10.