Career (Page 73)

തിരുവനന്തപുരം: കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് സയന്റിസ്റ്റിനെ നിയമിക്കുന്നതിന് പാനൽ തയാറാക്കുന്നു. ജിയോ ഇൻഫോമാറ്റിക്സ് പ്രോജക്ട് സയന്റിസ്റ്റിന്റെ അഞ്ച് ഒഴിവുണ്ട്. ജിയോ ഇൻഫർമാറ്റിക്സ്/ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് എന്നിവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തരം ബിരുദമാണ് യോഗ്യത. റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. എസ്.സി./എസ്.ടി. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ജനുവരി 20നു വൈകിട്ട് അഞ്ചിനകം www.ksrec.kerala.gov.in വഴി അപേക്ഷിക്കണം.

ഇടുക്കി: ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 – 60,700 ആണ് പ്രതിമാസ ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം.

തിരുവനന്തപുരം: വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്. ലൈഫ് സയൻസ്/ സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ ഇക്കോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അവസരം.

വനമേഖലകളിലെ വെർടൈബ്രേറ്റ് ഇക്കോളജി ആൻഡ് ബിഹേവിയർ ബന്ധപ്പെട്ട ജോലിയിലുമുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലെ പ്രവർത്തി പരിചയം, ബയോകെമിക്കൽ, മോളിക്യുലാർ ബയോളജി ലബോറട്ടറി ടെക്നിക്കുകളിൽ പരിചയം, ബയോ ഇൻഫോർമാറ്റിക്സിലെ അറിവ്, ഡാറ്റാ വിശകലനത്തിലെ അറിവ് തുടങ്ങിയവ അഭികാമ്യം.

ഉദ്യോഗാർത്ഥി ഉൾ വനമേഖലകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. കാലാവധി 2 വർഷം (06122024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 16 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് വാക്ക് ഇൻ ഇൻർവ്യൂവിൽ പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483. ജനുവരി 13ന് രാവിലെ 10നാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

അതേസമയം, കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതംഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.scert.kerala.gov.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള തിരുവനന്തപുരം ഗവ. ആർ.ഐ സെന്ററിൽ ജനുവരി 9ന് രാവിലെ 9 മുതൽ നടക്കും.

എൻജിനിയറിങ്, നോൺ എൻജിനിയറിങ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർഥികൾക്കും ഡിഗ്രി/ഡിപ്ലോമ (ഓട്ടോമൊബൈൽ) യോഗ്യത നേടിയ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: 0471-2501867.

തിരുവനന്തപുരം:കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 20 ന് 5 മണിക്ക് മുൻപ്.

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.

ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.

യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409. ജനുവരി 12 നാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: 2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിനു അർഹത ഉണ്ടാകില്ല.

പ്രത്യേക പുതുക്കൽ www.eemployment.kerala.gov.in വഴി നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2301249.

പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിൽ സർവേ സൂപ്പർവൈസർ, ഫീൽഡ് സർവേയർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. സർവേ സൂപ്പർവൈസർ തസ്തികയിൽ പ്ലസ് ടു, ഐ.ടി.ഐ സർവേയർ കോഴ്സാണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികജാതി /പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഫീൽഡ് സർവേയർ തസ്തികയിൽ എസ്.എസ്.എൽ.സി, ഐ.ടി.ഐ സർവേയർ കോഴ്സ് ആണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായവർക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382. താത്പര്യമുള്ളവർ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.