Career (Page 75)

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 22.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.

പത്തനംതിട്ട: ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷൻ, അടൂർ ഓഫീസിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വോളന്റിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയോ/ ഐടിഐ സിവിൽ കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് പങ്കെടുക്കാം. ജലവിതരണ രംഗത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കുവേണ്ടിയുള്ളതും താൽക്കാലികവുമാണ്.

യോഗ്യരായവർ ഡിസംബർ 19 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകൾ, തിരിച്ചറിയൽ രേഖ സഹിതം, കേരളാ വാട്ടർ അതോറിറ്റിയുടെ അടൂർ പ്രോജക്ട് ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിൽ ഹാജരാകണം.

തിരുവനന്തപുരം; തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം.

താത്പ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 19.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ.

എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ സിഡിസിയിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ 31.

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിയമനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ ഇതിനായുള്ള ഓൺലൈൻ ടെസ്റ്റ് നടക്കും.

വിവിധ പരസ്യങ്ങൾക്ക് കീഴിൽ സ്ഥാപനത്തിലെ ആകെ 54 ഒഴിവുകൾ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് മുഖേന, നികത്തും. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി / എസ് ടി / പി ഡബ്ലു ഡി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബർ 31.

തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തികകളിലും സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ വകുപ്പിൽ ക്ലാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് വകുപ്പ് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. 01.04.2013ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജീവനക്കാർ ബയോഡേറ്റ, 144 കെഎസ്ആർ പാർട്ട് 1 സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻഒസി എന്നിവ സഹിതം മൂന്നു സെറ്റ് അപേക്ഷ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം – 680002 എന്ന വിലാസത്തിൽ ഡിസംബർ 31നകം നൽകണം.

എറണാകുളം: അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസായിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.

അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 24ന് വൈകീട്ട് 5 വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.

കണ്ണൂർ: ബയോ ടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെയും(ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയുടെയും സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ(പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്) നടത്തുന്ന വിവിധ ഗവേഷണ പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

റിസർച്ച് നഴ്‌സ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബർ 20ന് രാവിലെ 9.30ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in