സി.ടി. സ്‌കാൻ സെന്ററിൽ താത്ക്കാലിക നിയമനം

ആലപ്പുഴ: ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ സെന്ററിലേക്ക് താൽകാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്‌സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. കേരള ഗവൺമെന്റ് അംഗീകൃത ജി.എൻ.എം./ ബി.എസ്സി. നഴ്‌സിംഗ്. കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ. സർക്കാർ മെഡിക്കൽ കോളജിലെ സി.ടി. സ്‌കാൻ സെന്ററിലെ പ്രവൃത്തി പരിചയം നിർബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാൻ സെന്ററിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പർ ക്ലീനർ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഒരു വർഷമെങ്കിലും ക്ലീനിംഗ് ജോലികൾ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പാസ്സായവർ, വിധവകൾ, ഭർത്താവിനോ കുട്ടികൾക്കോ മാരക രോഗങ്ങൾ ഉള്ളവർ, പരിസരവാസികൾ എന്നിവർക്ക് മുൻഗണന.

താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്‌സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.