Career (Page 173)

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് നിയമനം. 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അണ്ടര്‍ സെക്രട്ടറി/ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ ക്ഷണിക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മിനിമം അന്‍പത്തിയഞ്ച് ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.

അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23, ഫോണ്‍: 0471-2478193, ഇ-മെയില്‍ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 11നകം ലഭിക്കുന്ന വിധത്തില്‍ അയക്കുക.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബര്‍ 14 ന് 11 മുതല്‍ 1 വരെ ഓണ്‍ലൈനായാണ് നടക്കുക. നവംബര്‍ 24 ന് ക്ലാസുകള്‍ (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍) ആരംഭിക്കും.

കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുമാണ്. ഇവര്‍ക്ക് ട്യൂഷന്‍ഫീസും സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിന്‍ – 679573 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍:0494-2665489, 9746007504, 9846715386, 9645988778. www.ccek.org, email.icsrgovt@gmail.com

മാര്‍ച്ച് 2022ല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് ബന്ധപ്പെട്ട ഐ.ടി.ഐകളില്‍ ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ഫൈനോടു കൂടി 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

കാക്കനാട് രാജഗിര് എഞ്ചിനീയറിംഗോ കോളേജില്‍ നടക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികള്‍ മേളയില്‍ പങ്കാളികളായി. ഹൈബി ഈഡന്‍ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ വികസന കമീഷ്ണര്‍ ഷിബു.എ, മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. മധുസൂദനന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.

മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ തൊഴില്‍മേള ഇന്ന് മുതല്‍ 27 വരെ ഓണ്‍ലൈനായി നടക്കും. http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വെ മിഷന്‍ സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ വിവിധ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജി.ഐ.എസ് എക്സ്പര്‍ട്ട് – 1, ഐറ്റി മാനേജര്‍ – 1, പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അപേക്ഷിക്കേണ്ട രീതി, യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ www.dslr.kerala.gov.in സന്ദര്‍ശിക്കുക. ജനുവരി 25 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായി മെസഞ്ചര്‍ തസ്തികയില്‍ തിരുവനന്തപുരം ജില്ലയിലേക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. പ്രായം 25 നും 45 നും ഇടയിലാവണം. സമാന ജോലിയില്‍ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കുക. ഇ-മെയില്‍ : spdkeralamss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2348666 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദമോ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിജിയോ ആണ് യോഗ്യത.

പ്രായപരിധി 30 വയസ്. മാസശമ്പളം 31000 രൂപയും കരാര്‍ കാലാവധി ഒരു വര്‍ഷവുമാണ്‌. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 22ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ മുഖേനയോ നേരിട്ടോ നല്‍കുക.

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. ഇന്റര്‍മീഡിയറ്റ്/ പ്ലസ് ടുവും ടൈപിങില്‍ ഒരു മണിക്കൂറില്‍ 15,000 കീ വേഗതയുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ശമ്പളം പ്രതിമാസം 17,000 രൂപ.

താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 22ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ അപേക്ഷ നല്‍കണം. പ്രായ പരിധി 25 വയസ്.

.

യങ് പ്രൊഫഷണല്‍ പ്രോഗ്രാമിലേക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിനെക്കുറിച്ച് അറിയാനും വിവിധ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും യുവ പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്നതാണ് യധ് പ്രൊഫഷണല്‍ പ്രോഗ്രാം.

മുംബൈയിലാകും പ്രവര്‍ത്തനം. ഒരുവര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓരോ വര്‍ഷം വീതം രണ്ടുതവണ നീട്ടാന്‍ സാധിക്കും. പ്രതിമാസ സ്റ്റൈപെന്‍ഡ് ആയി 60,000 രൂപ ലഭിക്കും.

പ്രവൃത്തിപരിചയം, അഭികാമ്യമായ യോഗ്യത, അപേക്ഷകര്‍ക്ക് വേണ്ട നൈപുണികള്‍/അഭിരുചികള്‍, തിരഞ്ഞെടുപ്പുരീതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ www.sebi.gov.in ല്‍ ‘കരിയേഴ്സ്’ ലിങ്കിലുള്ള വിശദമായ വിജ്ഞാപനത്തില്‍ ലഭിക്കും. ജനുവരി നാലിന് 30 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.

കാസര്‍ഗോഡ്: മടിക്കൈ എരിക്കുളത്തെ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം ( പ്രവൃത്തി പരിചയം 1 വര്‍ഷം) / ത്രിവത്സര മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ( പ്രവൃത്തി പരിചയം 2 വര്‍ഷം)/ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി (പ്രവൃത്തി പരിചയം 3 വര്‍ഷം) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖം ജനുവരി 19ന് രാവിലെ 11ന്
വിശദ വിവരങ്ങള്‍ക്ക് 0467- 2240282 എന്ന നമ്പറില്‍ വിളിക്കുക.