Career (Page 174)

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ (IIMS) ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസും, മെഡിക്കല്‍ പി.ജിയുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധരില്‍ നിന്നാണ് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ അപേക്ഷകള്‍ ക്ഷണിച്ചു.

സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmcpalakkad.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എറണാകുളം: കാസ്പ് പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. പ്രായപരിധി: 18 നും 36 നും മധ്യേയുള്ള പ്ലസ്ടു സയന്‍സ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദിവസ വേതനം 467 രൂപയാണ്. ആറുമാസ കാലയളവിലേക്കാണ് നിയമനം.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ അല്ലെങ്കില്‍ സിടി സ്‌കാന്‍ എംആര്‍ഐ സ്‌കാന്‍ എന്നീ ജോലികളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്‍പര്യമുള്ളവര്‍ വയസ്സ് യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് സി സി എം ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെയാണ് രജിസ്‌ട്രേഷന്‍.

എറണാകുളം: എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ നിലവില്‍ ഒഴിവുളള 10 സാഗര്‍മിത്ര തസ്തികകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സാഗര്‍മിത്രകളെ നിയമിക്കുന്നു. കരാര്‍ കാലത്ത് 15000/ രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും.

ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും, വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം അപേക്ഷകര്‍. അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷയും കൂടതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ 18.01.22-നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കുക. വിശദ വിവരങ്ങള്‍ക്ക് 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

പ്രധാനമന്ത്രി സമ്പദ് യോജന (PMMSY ) പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെയാണ് സാഗര്‍മിത്രകളായി നിയമിക്കുക. അതിനാല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ ലഭിക്കാനും സാഗര്‍മിത്രകളുമായി ബന്ധപ്പെടാം.

കൊച്ചി: ജനുവരി 18ന് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു.

ഐ ടി & ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സാമ്ബത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പല്‍നിംഗ്, മാനേജ്മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള ഗവ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്സ്പ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍ ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ എന്നീ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

21 നും 45 വയസിനും ഇടയിലുള്ള സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ളോമയോ ഉളളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജനുവരി 18-ന് മുമ്പായി 9847463688 / 9447509643 / 0484-412900 എന്നീ നമ്പരില്‍ ബന്ധപ്പെടുക.

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ അധ്യാപക നിയമനം. ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനുവരി 18നു രാവിലെ 11 മണിക്കും, ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ 19നു രാവിലെ 11 മണിക്കും വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂ ദിവസം രാവിലെ 10.30നു കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകുക.

കേരളത്തിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥിര രജിസ്ട്രേഷന്‍ നല്‍കുന്നതിന് നിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള അസ്സസ്സര്‍മാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റസ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്: www.clinicalestablishments.kerala.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ന്യൂക്ലിയര്‍ മെഡിസിന്‍, സര്‍ജിക്കല്‍ സര്‍വീസസ് (ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി) റേഡിയോ ഡയഗ്നോസിസ്, അനസ്തേഷ്യോളജി എന്നീ വകുപ്പുകളില്‍ ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ ജനുവരി 25 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.rcctvm.gov.in. സന്ദര്‍ശിച്ചാല്‍ ലഭിക്കുന്നതാണ്.

തിരുവനന്തപുരം: തിരുവിതാംകൂര്‍/ കൊച്ചിന്‍/ ഗുരുവായൂര്‍/ മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ തസ്തികകളിലേക്ക് ഹിന്ദു മതത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സര്‍ജന്‍, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), ഗോള്‍ഡ്സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം.

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും: www.kdrb.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

കാക്കനാട്: കെല്‍ട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിങ്, അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എല്‍സി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്റ്റെപെന്റ് നല്‍കുന്നതായിരിക്കും. ജാതിസര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അവസാന തിയ്യതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക്-ഫോണ്‍ : 04842971400, 8590605259, 04842632321

കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ്. ഇതിൻ്റെ ഭാഗമായി 2022 സംരംഭക വർഷമായി ആചരിക്കാൻ പോവുകയാണെന്നും , സംരംഭക വർഷത്തിൽ മാത്രം സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു

തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ‘ജീവിക-2022’, രണ്ടായിരത്തിലധികം യുവതീ യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. 40ലധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയാണിതെന്നും മന്ത്രി വ്യക്തമാക്കി.