എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് തുടങ്ങേണ്ട എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു.
നേരത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍്ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയും മാറ്റിവച്ചിരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.