പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം : തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

covid

തിരുവനന്തപുരം: പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തര വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിനായിരുന്നു പരീക്ഷ തുടങ്ങാനിരുന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു.
പി എസ് സി ,സി ബി എസ് ഇ,സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.