Astrology (Page 2)

astrology

20 – 6 -21  മുതൽ 26 – 6 -21 വരെ : 

മേട കൂർ : ധീരമായ തീരുമാനമെടുക്കും. സഹായ സഹകരണം ലഭിക്കും. തൊഴിൽ മേഖല ഗുണം ചെയ്യും. അപകടങ്ങൾ പതിയിരിക്കുന്നു സൂക്ഷിക്കുക.

ഇടവ കൂർ : വിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്ത് വേണ്ടതുപോലെ പ്രവർത്തിക്കണം. വാക്ക്‌ പാലിക്കും. കൃഷിയാദി കാര്യങ്ങളിൽ ഉത്സാഹം ഉണ്ടാകും. ജോലി സ്ഥലം സമാധാനമായിരിക്കും.

മിഥുനക്കൂർ : ഭാഗ്യകടാക്ഷത്തിനാൽ എല്ലാ കാര്യങ്ങളിലും അനുകൂലമായ അനുഭവം ഉണ്ടാകും. കുടുംബത്തോടെ ദൂരെ യാത്ര ചെയ്യും. ചിലവുകൾ വർദ്ധിക്കും.

കർക്കടകക്കൂർ : വിദേശത്തു നിന്നും അനുകൂലമായ വാർത്ത കേൾക്കും . സഹോദരമാരിൽ നിന്നും അഭിപ്രായ വ്യത്യാസം മൂലം ബന്ധത്തിൽ അകൽച്ച ഉണ്ടാകും.തൊഴിൽ രംഗത്ത് പ്രയാസം നേരിടും

ചിങ്ങ കൂർ : കർശനമായ തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാകും. അവിചാരിതമായി സാമ്പത്തിക നേട്ടവും അതുപോലെ ചിലവുകളും വരാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. തൊഴിൽ മേഖല മെച്ചം

കന്നിക്കൂർ : ജലാശയങ്ങളിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുകയും നടക്കുകയും ചെയ്യും. ഭാഗ്യം കൊണ്ട് തൊഴിലിൽ പ്രശസ്തി നേടും.  ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കും. വിദേശത്തു നിന്നും സഹായം ലഭിക്കും

തുലാം കൂർ : ആഢ മ്പരമായ കാര്യങ്ങളിൽ ആസക്തി കൂടും. സന്തോഷവും സമാധാനവും ലഭിക്കും.

വൃശ്ചികകൂർ : താമസം മാറിയാലോ എന്ന ചിന്ത ഉണ്ടാകാം. സംശയ ദൃഷ്ടിയോടെ കാര്യങ്ങൾ വീക്ഷിക്കും. മനസ്സിന് ചാഞ്ചല്യം ഉണ്ടാകും. മാതാവിന് പ്രയാസം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യരുത്. ഈശ്വരാധീനം ഉള്ളതിനാൽ കാര്യങ്ങൾക്ക് സമാധാനവും നിവൃത്തിയും ഉണ്ടാകും

ധനുക്കൂർ : യുദ്ധഭീതി എന്ന് തോന്നുന്ന രീതിയിലുള്ള പ്രവൃത്തി ഒഴിവാക്കുക. ആരോഗ്യം മോശമാകും.തർക്കങ്ങൾ ഒഴിവാക്കുക .

മകരകൂർ : എല്ലാ കാര്യങ്ങളിലും ഉറപ്പായ തീരുമാനം കൈ കൊള്ളുക. യാത്ര പോകുമ്പോൾ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടം കാണുന്നു.

കുംഭക്കൂർ : ഉത്തരവാദിത്വം കൂടുമ്പോൾ വാക്കുകൾ സുക്ഷിച്ച് പ്രയോഗിക്കുക. തൊഴിലിടം ഗുണം ചെയ്യും. ഭാഗ്യo കൊണ്ട് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വരും. സഹോദരങ്ങൾക്ക് പ്രയാസം കാണുന്നു

മീനക്കൂർ : അഭിപ്രായ സമന്വയം മൂലം ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. ശരീരസുഖം,മന:സുഖം ഉണ്ടാകും. തൊഴിൽ മേഖലയിൽ മെച്ചം  ഉണ്ടാകും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology
2021-06-13

Astrology

13.06. 21 to 19.06.21 വരെ :

മേട കൂർ : മാതാവിനും മാതൃതുല്യ വർക്കും ആരോഗ്യപരമായി ക്ഷീണം വരാം. ഭാര്യാ വീട്ടുകാരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. സന്താനങ്ങൾക്കായി സാമ്പത്തിക ചിലവുകൾ വേണ്ടി വരും. തൊഴിലിൽ മന്ദത കാണുന്നു. പിതൃസ്വത്ത് ലഭിക്കാം.

ഇടവ കൂർ : സഹോദരമാരുമായി അഭിപ്രായ വ്യത്യാസം വരും. മാതാവിന്റെ പൂർണ്ണ സഹായവും സഹകരണവും ലഭിക്കും. തൊഴിൽ മേഖല മെച്ചമാകും. കളത്രത്തിന് ശാരീരികമായി പ്രയാസം ഉണ്ടാകാം

മിഥുന കൂർ : സാമ്പത്തിക ബാധ്യത കാണുന്നു. കുടുംബത്തിൽ ഐക്യം കുറവായിരിക്കും. മാതാവിന് വേണ്ടി ത്യാഗം സഹിക്കാൻ തയ്യാറാകും. കർമ മേഖലയിൽ ഊർജ്യ സ്വലത ഇല്ല.

കർക്കടകകൂർ : ചൂടു സംബന്‌ധമായ അസുഖങ്ങൾ വരാം. വൃണങ്ങൾ അപകടങ്ങൾ ഇവ ഉണ്ടാകാൻ സാധ്യത. കിട്ടാനുള്ള സാമ്പത്തികം കിട്ടുന്നതാണ്. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

ചിങ്ങ കൂർ : തൊഴിലിൽ ഉയർന്ന നിലയിൽ വരും. ധീരവും ഏകപക്ഷീയവുമായ തീരുമാനം എടുക്കേണ്ടിവരും. വാക്കു പാലിക്കും. ഗൃഹം മോഡി പിടിപ്പിക്കും.

കന്നികൂർ : യാത്ര കൊണ്ടു പ്രയോജനം ഉണ്ടാകും. സാമ്പത്തിക വരുമാനം ഉണ്ടാകും. തൊഴിൽ മെച്ചപ്പെടും

തുലാം കൂർ : സന്താനം കൊണ്ട് സന്തോഷവും സമാധാനവും ഉണ്ടാകും. Business ൽ വളർച്ച ഉണ്ടാകും. സാമ്പത്തിക ബാധ്യത ഉണ്ടാകും. കരാറുകളിൽ സൂക്ഷ്മത പാലിക്കുക

വൃശ്ചിക കൂർ : പിതാവിന്റെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കണം. ധന വിഷയത്തിൽ നേട്ടം കൈവരിക്കും. ഗൃഹാന്തരീക്ഷം സമാധാനം. സഹോദരന്മാർക്ക്‌ പ്രയാസം നേരിടുന്ന സാഹചര്യം ഉണ്ടാകും.

ധനു കൂർ : കാര്യതടസ്സങ്ങൾ കാണുന്നു. തൊഴിൽ മേഖലയിൽ മാന്ദ്യത. കിട്ടാനുള്ള സാമ്പത്തികം ലഭിക്കും . കുടുംബ സുഖം ഉണ്ടാകും

മകരക്കൂർ : കൂടെയുള്ളവർ ചതിക്കാതെ ശ്രദ്‌ധിക്കുക. പുതിയ കരാർ ഇപ്പോൾ വേണ്ട. തൊഴിൽ രംഗം സൂക്ഷിക്കുക

കുംഭക്കൂർ : ആരോഗ്യ രംഗത്ത് ഉഷാർ. സാമ്പത്തിക നേട്ടം ലഭിക്കും. നാനാവിധത്തിലുള്ള സഹായം ലഭിക്കും. തൊഴിൽ രംഗം മെച്ചം. തീരുമാനം നടപ്പാക്കാനാകും.

മീന കൂർ : മന:സ്സിൻറ പ്രയാസം മാറ്റുക . ധൈര്യവും വീര്യവും കൊണ്ട് പൊരുതേണ്ട സമയം. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് എല്ലാ നേട്ടവും കൈവരിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

Astrology

6.6.21 to 12.6.21

മേട കൂർ : പുതിയ പ്രസ്ഥാനം തുടങ്ങാൻ സാധ്യത. സഹോദരന്റെയോ അമ്മാവന്റെ യോ വസ്തു, സമ്പത്ത് ലഭിക്കാൻ സാധ്യത. ഗൃഹം ഭൂമി ഇവക്ക്‌ കേടുപാടുകൾ ഉണ്ടാകുവാൻ സാധ്യത. സന്താന കാര്യത്തിൽ സമാധാനം. കളത്രത്തിന് രോഗപീഢ വരാൻ സാധ്യത. കർമ്മമേഖലയിലും വിഘ്നം കാണുന്നു.

ഇടവക്കൂർ : പിതാവിന്, ഗുരുവിന് നല്ല സമയം അല്ല .താമസം മാറുന്നതിനെ കുറിച്ച് ആലോചിക്കും. കർമ്മ പുഷ്ടി ഉണ്ട് .

മിഥുന കൂർ : കലാരംഗത്തു ശോഭിക്കും. സ്ത്രീകളുടെ സ്നേഹവും ലാളനയും സന്തോഷവും ലഭിക്കും. വെള്ളി കൊണ്ടുള്ള ആഭരണം ലഭിച്ചേക്കാം. വിവാഹ കർമങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണം വരും. ഗണപതി പ്രീതി നല്ലത്. വയറിലെ രോഗം കലശലാകും. സമ്പത്തിൻറ കുറവ് ഉണ്ടാകും. കർമ്മ പുഷ്ടി കുറവ് ഉണ്ട്.

കർക്കിടകം: ആരോഗ്യം തീരെ മോശം. ചൂട് അഗ്നി , ഇവ കൊണ്ട് ദോഷം കാണുന്നു. തൊഴിൽ രംഗം ശുഭം.

ചിങ്ങ കൂർ : കാര്യവിജയം. കർമ്മ മേഖല അനുകൂലം. സഹായ സഹകരണങ്ങൾ ലഭിക്കും.

കന്നികൂർ : ആരോഗ്യം അനുകൂലം. പിതാവിന്റെ സ്വത്ത് കിട്ടാൻ സാധ്യത. സന്താന ക്ളേശം കാണുന്നു.

തുലാം കൂർ : കച്ചവടത്തിൽ ശോഭിക്കുമെങ്കിലും മന:സമാധാനം നഷ്ടപ്പെടും. കുടുംബ ജീവിതം സന്തോഷവും രസകരവും ആയിരിക്കും. ജോലി സ്ഥലം ഉത്തമം.

വൃശ്ചിക കൂർ : ഗൃഹ സുഖം ലഭിക്കും. വിദേശ യാത്ര നീണ്ടു പോകും. കർമ്മമേഖലയിൽ ഉണർവ് . ഭൃത്യന്മാരുടെ സഹായം ലഭിക്കും.

ധനു കൂർ :- ആരോഗ്യം മോശം. ദാമ്പത്യ ക്ലേശം കാണു ന്നു. തൊഴിൽ രംഗത്ത് പ്രയാസം കാണുന്നു .

മകരക്കൂർ: ധന നേട്ടം. വാക് സാമർഥ്യം കൊണ്ട് കാര്യങ്ങൾ വശത്താക്കും. തൊഴിൽ സ്ഥാപനം കൊള്ളാം.

കുംഭക്കൂർ . ദൈവാധീനം ഉള്ളതിനാൽ എല്ലാ ത്തിലും നേട്ടം കൊയും. ദാമ്പത്യസുഖം ധന നേട്ടം സഹായ സഹകരണങ്ങളുടെ നേട്ടം. ഈശ്വരാധീനം ഇവ ഉണ്ട് .

മീനകൂർ :- കർമ്മരംഗത്ത് ഒന്നിൽ കൂടുതൽ രംഗത്തു ശോഭിക്കും. ഗൃഹം, വാഹനം, ആഭരണം ഇവക്ക്‌ യോഗം . ഹൃദയ സംബന്ധമായി ശ്രദ്ധിക്കണം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

astrology

30.5.2021 to 5.6.2021. വരെ :

മേട കൂർ : വാക്‌ദോഷം വരാം. സഹായ സഹകരണം ലഭിക്കും. കരാർ ഏർപ്പാടുകൾ വളരെ ശ്രദ്ധിക്കണം. കർമ്മ ഭാവത്തിൽ പുനർ ഭൂ ലക്ഷണം. ലാഭസ്ഥാനം വ്യാഴം ആയതിനാൽ ധന നേട്ടം പ്രതീക്ഷിക്കാം.

ഇടവ കൂർ : നിസംഗത്വം ബാധിച്ചിരിക്കുന്നതിനാൽ ഉത്സാഹം വർദ്ധിപ്പിക്കണം. ഭാഗ്യം കൊണ്ട് സവിശേഷമായ പല ഗുണങളും ലഭിക്കും. വായ്പ കൊടുക്കുവാൻ പാടില്ല.

മിഥുനകൂർ: കലാ സാഹിത്യ സംഘടനാ പ്രവർത്തകർക്ക്‌ അനുകൂല സമയം. സഹായ സഹകരണങ്ങൾ ലഭിക്കും. ആത്‌മവിശ്വാസം ഉയർത്തണം. ഗുരു പ്രീതി ഉള്ളതിനാൽ ശോഭിക്കും.

കർക്കടക കൂർ : വിവാഹാലോചനകൾ ഉണ്ടെങ്കിൽ നടക്കും. ഗൃഹം മോടി പിടിപ്പിക്കും. ജലസംബന്‌ധമായ അസുഖങ്ങൾ വരാതെ ശ്രദ്ധിക്കണം.

ചിങ്ങ കൂർ : ശുഭാപ്തി വിശ്വാസത്തോടെ മുമ്പോട്ടു നടക്കുക. സർക്കാർ മുഖേന പല കാര്യങ്ങളും നേടാനാകും.

കന്നിക്കൂർ : കർമ്മമേഖല വിപുലീകരിക്കും. സാമ്പത്തിക ഞെരുക്കം കാണുന്നു. പങ്കാളിക്ക്‌ അസുഖം വരാം.

തുലാം കൂർ : കച്ചവടക്കാർ സൂക്ഷിക്കുക. വൻ നഷ്ടം വരാൻ സാധ്യത കാണുന്നു . കുടുംബത്തിലെ ആർക്കെങ്കിലും ശരീര ക്ളേശമോ മറ്റോ വരാൻ സാധ്യത. സുഹൃത്തുക്കൾ അകലാം.

വൃശ്ചിക കൂർ : ഗൃഹ സുഖം ഉണ്ടെങ്കിലും പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാം. തൊഴിൽ രംഗം കൊള്ളാം. സഹായങ്ങൾ ലഭിക്കും.

ധനുക്കൂർ : ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ധനലാഭം പ്രതീക്ഷിക്കാം. സഹോദര ഗുണം ഉണ്ട് . കർമമേഖല യിൽ ഉന്നതി വരും.

മകര കൂർ : ആരോഗ്യപ്രശ്നം കാരണം ആശുപത്രിയിൽ പോകേണ്ടതായി വരും. ധനസഹായം ലഭിക്കും. വാക്ക്‌ പാലിക്കും.

കുംഭ കൂർ : അച്ഛൻ , ഗുരു തുടങ്ങിയവർക്ക് സമയം നന്നല്ല. സന്താന സുഖം ഉണ്ട്. തൊഴിൽ രംഗം ശുഭം

മീന കൂർ : ഗൃഹ സുഖം ലഭിക്കും. തടസങ്ങൾ ഉണ്ടെങ്കിലും അവ മാറും. തൊഴിൽ രംഗം സമ്മിശ്രം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

astrology

23.5.21 to 29.5.21:

മേട കൂർ : ധൈര്യം, നേതൃത്ത്വഗുണം, കഴിവ് ഇവ തെളിയിക്കാനുള്ള അവസരം. വാക്ക്‌ പാലിക്കും. സാമ്പത്തിക നേട്ടം തൊഴിലിൽ ഉയർച്ച . ഗൃഹസുഖം .

ഇടവ കൂർ : കൃഷി തുടങ്ങിയ കാർഷികമായ വരുമാനം കുറയും. സാമ്പത്തിക വിഷമങ്ങൾ കാണുന്നു. സഹോദര സഹായം ലഭിക്കും. തൊഴിൽ രംഗം ഗുണമായി കാണുന്നു.

മിഥുന കൂർ : ശാരീരിക വിഷമതകളും അസുഖങ്ങളും വരാതെ നോക്കണം. വീട്ടിൽ അഗ്നി ദോഷം വരാതെ നോക്കണം . പിതാവിനും, മാതാവിനും ആരോഗ്യത്തിൽ ശ്രദ്ധ വേണം. ധനകാര്യത്തിൽ സമ്മിശ്രം.

കർക്കടക കൂർ : ജല സംബന്ധമായ അസുഖം വരാം. മന പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ കേൾക്കും. സാമ്പത്തിക പ്രയാസം ഉണ്ടാകും. യാത്ര ഒഴിവാക്കുക

ചിങ്ങ കൂർ : കാര്യവിജയം പ്രതീക്ഷിക്കാം. സർക്കാർ സഹായം ലഭിക്കും. ജേഷ്ഠ സഹോദര സ്ഥാനീയർക്ക്‌ കഷ്ട നഷ്ടങ്ങൾ,അപകടങ്ങ ൾ വരാം.

കന്നികൂർ : കാര്യമൊന്നുമില്ലാതെ ശത്രുത ഉണ്ടാകാം . തൊഴിൽ രംഗത്ത് സമാധാന കുറവ് കാണുന്നു. സന്താന വിഷയത്തിൽ സമാധാനം. സാമ്പത്തികം തീരെ മോശമല്ല.

തുലാം കൂർ : വിവേകപൂർവമായ പെരുമാറ്റം കൊണ്ട് പ്രശംസ ലഭിക്കും. ഭാഗ്യഹാനി വരുമെങ്കിലും അവതരണം ചെയ്ത് ഭാഗ്യം ലഭിക്കാം. പിതൃ ഭക്തി, മാതൃ സ്നേഹം ഇവ ഉണ്ടാകും. ഗൃഹ സുഖം വരും

വൃശ്ചിക കൂർ : വീഴ്ച, അപകടം ,അഗ്നി പീഢ ഇവ സൂക്ഷിക്കുക. തൊഴിൽ രംഗം മെച്ചം. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം

ധനുക്കൂർ : ഭാര്യ സൗഖ്യ കുറവ് കാണുന്നു. വിദേശത്ത് നിന്ന് അനുകൂലമല്ലാത്ത വാർത്ത കേൾക്കാം. താമസ സ്ഥലം മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ്

മകര കൂർ : ചതിയിൽ അകപ്പെടാതെ സൂക്ഷിക്കുക. മാതൃ ക്ളേശം കാണുന്നു. തൊഴിൽ രംഗം അനുകൂലം

കുംഭക്കൂർ : തടസ്സങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും വഴി മാറി പോകും. തൊഴിൽ രംഗം അനുകൂലം. സാമ്പത്തിക കാര്യത്തിൽ സൂക്ഷ്മത വേണം

മീനക്കൂർ : സഹായ സഹകരണങ്ങൾ ലഭിക്കും. വിദേശ യാത്ര നടക്കും. സാമ്പത്തിക വരുമാനം മെച്ചപ്പെടും

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

Astrology

16.5. 21 – മുതൽ – 22.5.21 വരെ :

മേടക്കൂർ : വാക്ക്‌ പാലിക്കും. സാമ്പത്തികം അനുകൂലം. സഹോദരഗുണം കിട്ടും. ഗൃഹ സുഖം ലഭിക്കും . ആരോഗ്യം മെച്ചമല്ല. കർമ്മ ഭാവം ഉത്തമം.

ഇടവ കൂർ : നേതൃത്വ ഗുണം ലഭിക്കും. തീരുമാനമെടുക്കാൻ വൈകും. സാമ്പത്തികം മെച്ചമല്ല. തൊഴിൽ മേഖല അനുകൂലം.

മിഥുന കൂർ :- പല തീരുമാനങ്ങളും പുനർചിന്ത ചെയ്യേണ്ടി വരാം. ശരീരസുഖം കുറവായിരിക്കും. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും അനുകൂലമായി വരും.

കർക്കിടക കൂർ : നഷ്ടസാധ്യത ഉള്ളതിനാൽ എല്ലാ ത്തിലും ശ്രദ്ധ വേണം. യാത്രക്ക്‌ പറ്റിയ സമയമല്ല. സഹായ വഗ്ദാനം നടപ്പാക്കാൻ പ്രയാസം കാണുന്നു.

ചിങ്ങക്കൂർ : കാര്യവിജയം, സാമ്പത്തിക ലാഭം, സഹായ സഹകരണങ്ങളും മറ്റും ലഭിക്കും. തൊഴിൽ മേഖല അനുകൂലം

കന്നികൂർ : വിദേശ സഹായം പ്രതീക്ഷിക്കാം. ദാമ്പത്യസുഖം ലഭിക്കും. തൊഴിലിൽ നേട്ടം ലഭിക്കും.

തുലാം കൂർ : കച്ചവടമായും തൊഴിൽ പരമായും അനുകൂലം. നിയമപ്രശ്നങളിൽ വിജയിക്കും. സഹായം ലഭിക്കും. ധന നേട്ടം കാണുന്നു.

വൃശ്ചിക കൂർ : ഗൃഹലാഭം, വാഹന നേട്ടം,സഹോദരനേട്ടം, മാതൃ ക്ലേശം, ദാമ്പത്യസുഖം ഇവ ലഭിക്കും

ധനുക്കൂർ : വാക്ക് തർക്കം ഉണ്ടാവുകയും അതുമൂലം ബന്ധങ്ങൾക്ക്‌ വിഘ്നം വരാം. സാമ്പത്തിക പ്രയാസം ഉണ്ടാകാം. തൊഴിൽ രംഗം സുഖമല്ല

മകരക്കൂർ : മന്ദത മാറ്റിയാൽ എല്ലാ കാര്യങ്ങൾക്കും ഉണർവ് ഉണ്ടാകും. വാക് പാലിക്കും. ധന നേട്ടം ഉണ്ട്. മാതൃ കടാക്ഷം ഉണ്ട് .

കുംഭക്കൂർ : തൊഴിൽ നേട്ടം ഉണ്ട് . സാമ്പത്തിക നേട്ടം ഉണ്ട് . സഹായം ലഭിക്കും. മന: സന്തോഷം കിട്ടും

മീനക്കൂർ : സമ്പത്ത്, സഹായം, തൊഴിൽ, സമാധാനം ഇവ ലഭിക്കുമെങ്കിലും അതൃപ്തി ഉണ്ടാകും. സഹോദര സഹായം ലഭിക്കും. തൊഴിൽ മെച്ചപ്പെടും

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

astrology

9 – 5 – 21 മുതൽ 15 – 5 – 21
വരെ :

മേട കൂർ : രോഗാദി ദുരിതങ്ങൾ വരാതെ നോക്കണം. സഹായ സഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ക്ലേശം പറയാം. തൊഴിൽ മേഖലയിൽ മന്ദത .

ഇടവ കൂർ : ഗൃഹം മോടി പിടിപ്പിക്കാൻ ആലോചന കാണുന്നു. കുടുംബത്തിൽ വിവാഹാദി മംഗള കാര്യം നടക്കാനിടയുണ്ട്. സാമ്പത്തിക ചിലവ് കൂടും. പുതിയ തൊഴിലിൽ പ്രവേശിക്കാം.

മിഥുന കൂർ : അഗ്നി ദോഷം ആരോഗ്യഹാനി ഇവ കാണുന്നു. സന്താനങ്ങൾക്ക്‌ വിഷമം ഉണ്ടാകുന്ന സാഹചര്യം ഉണ്ട് . ഗുരു കടാക്‌ഷം കാണുന്നു.

കർക്കടക കൂർ : സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹ സുഖം കുറയും. വാഹന യാത്ര സൂക്ഷിക്കുക. തൊഴിൽ രംഗം അനുകൂലം

ചിങ്ങ കൂർ : ഏർപ്പെടുന്ന കാര്യങ്ങളിൽ തടസ്സം കാണുന്നില്ല. പിതാവിന്റെ അനുഗ്രഹം ഉണ്ട്. കർമ മേഖല പുഷ്ടിപ്പെടും. സഹോദരദുരിതം കാണുന്നു.

കന്നികൂർ : യാത്രാ തടസ്സം കാണുന്നു. പലവിധത്തിലുള്ള തൊഴിൽ ചെയ്യാൻ സാധിക്കും. സർക്കാരിൽ നിന്നും അനുകൂലമായ നിലാപാട് കിട്ടാൻ വൈകും.

തുലാം കൂർ : വീട് വിട്ട് താമസിക്കേണ്ടിവന്നേക്കാം. രോഗാവസ്ഥ കാണുന്നു. ഗൃഹ സുഖം ഉണ്ട്. തൊഴിൽ രംഗം മധ്യമം.

വൃശ്ചിക കൂർ : ദാമ്പത്യസുഖം കാണുന്നു. മന: സന്തോഷം കിട്ടും. തൊഴിൽ മെച്ചപ്പെടും.

ധനുക്കൂർ : സഹകരണ കുറവ് കാരണം പല നഷ്ടങ്ങളും ഉണ്ടാകും. രണ്ടിലും പന്ത്രണ്ടിലും ഏഴിലും പാപന്മാർ കാരണം ബന്ധനാവസ്ഥ ഉണ്ടാകാം. പുതിയ തൊഴിൽ ലഭിക്കാം.

മകര കൂർ : ഗൃഹസുഖം ഉണ്ടാകും. സാമ്പത്തിക നേട്ടം കാണുന്നു. തൊഴിൽ നേട്ടം , സഹോദര സഹായം ലഭിക്കും.

കുംഭ കൂർ : സുഖവും അധികാരവും ഉള്ള ജീവിതം . ഗൃഹ സുഖം ലഭിക്കും. മന: സന്തോഷം ലഭിക്കും.

മീന കൂർ : സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളും സുഖമായി നടക്കും. വിദേശത്തു നിന്നും അനുകൂല വാർത്തകൾ കേൾക്കും. തൊഴിൽ രംഗം ശുഭം

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

astrology

2-5-21 മുതൽ 8.5.21 വരെ :

മേടക്കൂർ : ആരോഗ്യം മോശമാകാൻ സാധ്യത. സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചത് ലഭിക്കില്ല. സാമ്പത്തിക പ്രയാസം കാണുന്നു. തൊഴിൽ മേഖല തൃപ്തികരം.

ഇടവ കൂർ : വളർത്തു മ്യഗങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും അപകടം ഉണ്ടാകാം. വാക് ദോഷം കാരണം വിദ്വേഷം ഉണ്ടാകും. ഭാഗ്യം വഴുതി പോകും. കർമ്മ പുഷ്ടി കാണുന്നു.

മിഥുനക്കൂർ : ഭാഗ്യം കൊണ്ട് പല നേട്ടവും ഉണ്ടാകും. മാതാവിന് ക്ളേശം കാണുന്നു. ആരോഗ്യം നന്നല്ല. സാമ്പത്തിക വിഷമം ഉണ്ടാകാം. തൊഴിൽ രംഗം മെച്ചം.

കർക്കടക കൂർ : സഹോദര ദുരിതം കാണുന്നു. സംയുക്തമായി നടത്തുന്ന കച്ചവടം നഷ്ടം വരുത്തും. ജലസംബന്ധിച്ച അസുഖം കാണുന്നു. കർമ്മമേഖല ശുഭം

ചിങ്ങ കൂർ : ഭാഗ്യം ഉള്ളതിനാൽ പല കാര്യങ്ങളും ശുഭഫലം ലഭിക്കും, സാമ്പത്തിക ലാഭം കിട്ടും. ഉയർന്ന പദവി ലഭിക്കാം.

കന്നികൂർ : ഗൃഹ സുഖം, മാതൃ സുഖം ഇവ ലഭിക്കും, പിതൃസ്ഥാനത്തുളളവരും ഗുരുക്കന്മാരും അനുഗ്രഹിക്കും. വിദേശ സഹായം ലഭിക്കും.

തുലാം കൂർ : സന്താനങ്ങളെ കൊണ്ട് മന:സുഖം ലഭിക്കും. ഭാര്യാസുഖം ലഭിക്കും. കർമ മേഖലയിൽ മന്ദത അനുഭവപ്പെടും. വീഴ്ചയോ അപകടമോ ഉണ്ടാകാതെ നോക്കുക

വൃശ്ചിക കൂർ : ദാമ്പത്യ ക്ലേശം കാണുന്നു. മാതൃ സുഖം കിട്ടും. സാമ്പത്തിക ലാഭം കിട്ടും.

ധനുക്കൂർ : വീട് വിട്ട് താമസിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം. സഹായം ലഭിക്കും.തൊഴിൽ രംഗം മെച്ചപ്പെടും.

മകരക്കൂർ : ധനക്ലേശം മാറും . ഭൃത്യന്മാരുടെ സഹായം ലഭിക്കും. ഭവനം മോടി പിടിപ്പിക്കും. വീട്ടിൽ മോഷണ ശ്രമം നടക്കും.

കുംഭ കൂർ : സന്താന ദുരിതം കാണുന്നു. മാനസിക സംഘർഷം ഉണ്ടാകും. വയറുസംബന്ധിച്ച് അസുഖം വരാം.

മീന കൂർ : ഗൃഹത്തിൽ കലഹം കാണുന്നു. തൊഴിൽ മേഘലയിൽ സ്വസ്തത ഇല്ല. വിദേശത്ത് നിന്നും സഹായം ലഭിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

Varabhalam

25-1-21 മുതൽ 1-5-21 വരെ

മേട കൂർ : ശരീരക്ഷീണം ഉണ്ടാകാം. തൊഴിൽ സ്ഥലത്ത് തർക്കം കാണുന്നു. സാമ്പത്തിക പ്രയാസം വരും. സഹായ സഹകരണം ലഭിക്കാൻ പ്രയാസം കാണുന്നു.

ഇടവക്കൂർ : തൊഴിൽ മേഖല അനുകൂലം. വാക്ക് ദോഷം വരാതെ ശ്രദ്ധിക്കുക. വിദേശയാത്രക്ക്‌ അവസരം കാണുന്നു.

മിഥുന കൂർ : കുടുംബ സുഖം കുറയും. ഭക്തിമാർഗ്ഗത്തിൽ പോകാൻ ആഗ്രഹം ഉണ്ടാകും. കർമ്മമേഖലയിൽ ഉണർവ് ഉണ്ടാക്കും. സഹായ വാഗ്ദാനം ലഭിക്കും

കർക്കടക കൂർ : കാര്യതടസ്സം കാണുന്നു. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക കാര്യത്തിൽ കരുതൽ വേണം.

ചിങ്ങ കൂർ : തീരുമാനം എടുക്കുന്നത് ശരിയായ രീതിയിലായിരിക്കും.ധന വരുമാനം കാണുന്നു. തൊഴിൽ സ്ഥാനം മെച്ചം. അധികാരം ലഭിച്ചേക്കാം

കന്നികൂർ : രോഗാവസ്ഥക്ക്‌ മാറ്റം വരും. കർമ്മ സ്ഥാനം അനുകൂലം. കുടുംബ ബന്ധങ്ങളിൽ സഹകരണം വേണം.

തുലാം കൂർ : സന്താനസുഖം ലഭിക്കും. സാമ്പത്തികാദി വൃദ്ധി ഉണ്ടാക്കും. തർക്കങ്ങളിൽ തീർപ്പാക്കും.

വൃശ്ചികക്കൂർ : ഗൃഹ സുഖം കിട്ടും. ധനലാഭം കാണുന്നു. സഹായം ലഭിക്കും. കർമ പുഷ്ടി ഉണ്ട്

ധനുക്കൂർ : തൊഴിൽ രംഗം ശുഭം . കോടതി കാര്യങ്ങളിലോ തർക്കങ്ങളിലോ വിഷമിക്കും. സാമ്പത്തിക പ്രയാസം ഉണ്ട്

മകരക്കൂർ : ആരോഗ്യം സൂക്ഷിക്കണം. വാക്സാമ ർത്ഥ്യം ഉണ്ട് . തൊഴിൽ മെച്ചപ്പെടും

കുംഭ കൂർ : ഈശ്വരാനുകൂല്യം കൊണ്ട് നേട്ടം കിട്ടും. സർക്കാർ സഹായം ലഭിക്കും. തൊഴിൽ മേഖല കൊള്ളാം

മീന കൂർ : ധനനഷ്ടം കാണുന്നു. അനാവശ്യ ചിലവു കൾ ഉണ്‌ടാകും. ഗൃഹ സുഖം കുറയും. മാതാവിന് ക്ലേശം കാണുന്നു.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology

astrology

18-4-2 1 മുതൽ 24.4. വരെ

മേട കൂർ : സർക്കാർ സഹായം ലഭിക്കും. കച്ചവടങ്ങളിൽ ലാഭം പ്രതീക്ഷിക്കാം. സന്താനസുഖം ഉണ്ടാകും. കളത്ര സുഖം കിട്ടും. തൊഴിൽ നേട്ടം പ്രതീക്ഷിക്കാം.

ഇടവ കൂർ : കർമ മേഖല ഉത്തമമായി കാണുന്നു. സ്ഥാനമാറ്റം പ്രതീക്ഷിക്കാം. സഹായം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കും. ഗൃഹലാഭം കാണുന്നു. ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം.

മിഥുന കൂർ : കാര്യങ്ങൾക്ക് തടസ്സം കാണുന്നു. ഗൃഹം മോടി പിടിക്കാൻ ആലോചിക്കും. സഹായ സഹകരണങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ ചില തടസ്സങ്ങൾ കാണുന്നു.

കർക്കടക കൂർ : വാഹനം വാങ്ങാൻ സാധിക്കും. മുടങ്ങിയ വിവാഹാലോചന വീണ്ടും വന്നേക്കും. സന്താനങ്ങൾക്ക്‌ ഐശ്വര്യമുണ്ടാകും.

ചിങ്ങക്കൂർ :- ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം സുനിശ്ചിതം. പിതാവിൽ നിന്നു സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.

കന്നി കൂർ: കുടുംബത്തിലും തൊഴിൽ ശാലയിലും കലഹങ്ങളും ഉണ്ടാകാം.കർമ്മ മേഖലയിൽ ശോഭിക്കും.

തുലാം കൂർ : കച്ചവടക്കാർക്ക് വളരെ അനുകൂലമായ സാഹചര്യം. സന്താനങ്ങൾക്ക്‌ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുവാൻ യോഗം. നല്ല കുടുംബ സുഖം. സാമ്പത്തിക നേട്ടം.

വൃശ്ചിക കൂർ : ഗൃഹം മോഡി പിടിപ്പിക്കും. വാഹനം വാങ്ങും. തൊഴിൽ പ്രസ്ഥാനം വിജയിക്കും. രോഗങ്ങളും കഷ്ടങ്ങളും തടസ്സങ്ങളും ഉണ്ടാകാം.

ധനു കൂർ : ദാമ്പത്യ ക്ലേശങ്ങൾ ഉണ്ടാകാം. ധനം ലഭ്യമാകാൻ സാധ്യത. പിതാവിന്റെ സഹായം മൂലം തൊഴിൽ രംഗം ശോഭിക്കും.

മകര കൂർ : രോഗാവസ്ഥ സൂക്ഷിക്കുക. ധന നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ ഉയർച്ച

കുംഭ കൂർ :- ഈശ്വരാനുഗ്രഹം ഉണ്ട്. തൊഴിലിൽ ഉയർച്ച . ഭാര്യാസുഖം. സന്താനങ്ങൾക്ക് ഉയർച്ച

മീന കൂർ: കഷ്ടപാടുകൾ കൂടും. ധനനഷ്ടം ഉണ്ടാകാം. തൊഴിൽ മേഖലയിൽ തർക്കമോ അഭിപ്രായ വ്യത്യാസമോ വരാം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology