ജ്യോതിഷപംക്തി

Astrology

16.5. 21 – മുതൽ – 22.5.21 വരെ :

മേടക്കൂർ : വാക്ക്‌ പാലിക്കും. സാമ്പത്തികം അനുകൂലം. സഹോദരഗുണം കിട്ടും. ഗൃഹ സുഖം ലഭിക്കും . ആരോഗ്യം മെച്ചമല്ല. കർമ്മ ഭാവം ഉത്തമം.

ഇടവ കൂർ : നേതൃത്വ ഗുണം ലഭിക്കും. തീരുമാനമെടുക്കാൻ വൈകും. സാമ്പത്തികം മെച്ചമല്ല. തൊഴിൽ മേഖല അനുകൂലം.

മിഥുന കൂർ :- പല തീരുമാനങ്ങളും പുനർചിന്ത ചെയ്യേണ്ടി വരാം. ശരീരസുഖം കുറവായിരിക്കും. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും അനുകൂലമായി വരും.

കർക്കിടക കൂർ : നഷ്ടസാധ്യത ഉള്ളതിനാൽ എല്ലാ ത്തിലും ശ്രദ്ധ വേണം. യാത്രക്ക്‌ പറ്റിയ സമയമല്ല. സഹായ വഗ്ദാനം നടപ്പാക്കാൻ പ്രയാസം കാണുന്നു.

ചിങ്ങക്കൂർ : കാര്യവിജയം, സാമ്പത്തിക ലാഭം, സഹായ സഹകരണങ്ങളും മറ്റും ലഭിക്കും. തൊഴിൽ മേഖല അനുകൂലം

കന്നികൂർ : വിദേശ സഹായം പ്രതീക്ഷിക്കാം. ദാമ്പത്യസുഖം ലഭിക്കും. തൊഴിലിൽ നേട്ടം ലഭിക്കും.

തുലാം കൂർ : കച്ചവടമായും തൊഴിൽ പരമായും അനുകൂലം. നിയമപ്രശ്നങളിൽ വിജയിക്കും. സഹായം ലഭിക്കും. ധന നേട്ടം കാണുന്നു.

വൃശ്ചിക കൂർ : ഗൃഹലാഭം, വാഹന നേട്ടം,സഹോദരനേട്ടം, മാതൃ ക്ലേശം, ദാമ്പത്യസുഖം ഇവ ലഭിക്കും

ധനുക്കൂർ : വാക്ക് തർക്കം ഉണ്ടാവുകയും അതുമൂലം ബന്ധങ്ങൾക്ക്‌ വിഘ്നം വരാം. സാമ്പത്തിക പ്രയാസം ഉണ്ടാകാം. തൊഴിൽ രംഗം സുഖമല്ല

മകരക്കൂർ : മന്ദത മാറ്റിയാൽ എല്ലാ കാര്യങ്ങൾക്കും ഉണർവ് ഉണ്ടാകും. വാക് പാലിക്കും. ധന നേട്ടം ഉണ്ട്. മാതൃ കടാക്ഷം ഉണ്ട് .

കുംഭക്കൂർ : തൊഴിൽ നേട്ടം ഉണ്ട് . സാമ്പത്തിക നേട്ടം ഉണ്ട് . സഹായം ലഭിക്കും. മന: സന്തോഷം കിട്ടും

മീനക്കൂർ : സമ്പത്ത്, സഹായം, തൊഴിൽ, സമാധാനം ഇവ ലഭിക്കുമെങ്കിലും അതൃപ്തി ഉണ്ടാകും. സഹോദര സഹായം ലഭിക്കും. തൊഴിൽ മെച്ചപ്പെടും

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology