ജ്യോതിഷപംക്തി

astrology

9 – 5 – 21 മുതൽ 15 – 5 – 21
വരെ :

മേട കൂർ : രോഗാദി ദുരിതങ്ങൾ വരാതെ നോക്കണം. സഹായ സഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ക്ലേശം പറയാം. തൊഴിൽ മേഖലയിൽ മന്ദത .

ഇടവ കൂർ : ഗൃഹം മോടി പിടിപ്പിക്കാൻ ആലോചന കാണുന്നു. കുടുംബത്തിൽ വിവാഹാദി മംഗള കാര്യം നടക്കാനിടയുണ്ട്. സാമ്പത്തിക ചിലവ് കൂടും. പുതിയ തൊഴിലിൽ പ്രവേശിക്കാം.

മിഥുന കൂർ : അഗ്നി ദോഷം ആരോഗ്യഹാനി ഇവ കാണുന്നു. സന്താനങ്ങൾക്ക്‌ വിഷമം ഉണ്ടാകുന്ന സാഹചര്യം ഉണ്ട് . ഗുരു കടാക്‌ഷം കാണുന്നു.

കർക്കടക കൂർ : സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹ സുഖം കുറയും. വാഹന യാത്ര സൂക്ഷിക്കുക. തൊഴിൽ രംഗം അനുകൂലം

ചിങ്ങ കൂർ : ഏർപ്പെടുന്ന കാര്യങ്ങളിൽ തടസ്സം കാണുന്നില്ല. പിതാവിന്റെ അനുഗ്രഹം ഉണ്ട്. കർമ മേഖല പുഷ്ടിപ്പെടും. സഹോദരദുരിതം കാണുന്നു.

കന്നികൂർ : യാത്രാ തടസ്സം കാണുന്നു. പലവിധത്തിലുള്ള തൊഴിൽ ചെയ്യാൻ സാധിക്കും. സർക്കാരിൽ നിന്നും അനുകൂലമായ നിലാപാട് കിട്ടാൻ വൈകും.

തുലാം കൂർ : വീട് വിട്ട് താമസിക്കേണ്ടിവന്നേക്കാം. രോഗാവസ്ഥ കാണുന്നു. ഗൃഹ സുഖം ഉണ്ട്. തൊഴിൽ രംഗം മധ്യമം.

വൃശ്ചിക കൂർ : ദാമ്പത്യസുഖം കാണുന്നു. മന: സന്തോഷം കിട്ടും. തൊഴിൽ മെച്ചപ്പെടും.

ധനുക്കൂർ : സഹകരണ കുറവ് കാരണം പല നഷ്ടങ്ങളും ഉണ്ടാകും. രണ്ടിലും പന്ത്രണ്ടിലും ഏഴിലും പാപന്മാർ കാരണം ബന്ധനാവസ്ഥ ഉണ്ടാകാം. പുതിയ തൊഴിൽ ലഭിക്കാം.

മകര കൂർ : ഗൃഹസുഖം ഉണ്ടാകും. സാമ്പത്തിക നേട്ടം കാണുന്നു. തൊഴിൽ നേട്ടം , സഹോദര സഹായം ലഭിക്കും.

കുംഭ കൂർ : സുഖവും അധികാരവും ഉള്ള ജീവിതം . ഗൃഹ സുഖം ലഭിക്കും. മന: സന്തോഷം ലഭിക്കും.

മീന കൂർ : സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളും സുഖമായി നടക്കും. വിദേശത്തു നിന്നും അനുകൂല വാർത്തകൾ കേൾക്കും. തൊഴിൽ രംഗം ശുഭം

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology