ജ്യോതിഷപംക്തി

Astrology

13.06. 21 to 19.06.21 വരെ :

മേട കൂർ : മാതാവിനും മാതൃതുല്യ വർക്കും ആരോഗ്യപരമായി ക്ഷീണം വരാം. ഭാര്യാ വീട്ടുകാരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. സന്താനങ്ങൾക്കായി സാമ്പത്തിക ചിലവുകൾ വേണ്ടി വരും. തൊഴിലിൽ മന്ദത കാണുന്നു. പിതൃസ്വത്ത് ലഭിക്കാം.

ഇടവ കൂർ : സഹോദരമാരുമായി അഭിപ്രായ വ്യത്യാസം വരും. മാതാവിന്റെ പൂർണ്ണ സഹായവും സഹകരണവും ലഭിക്കും. തൊഴിൽ മേഖല മെച്ചമാകും. കളത്രത്തിന് ശാരീരികമായി പ്രയാസം ഉണ്ടാകാം

മിഥുന കൂർ : സാമ്പത്തിക ബാധ്യത കാണുന്നു. കുടുംബത്തിൽ ഐക്യം കുറവായിരിക്കും. മാതാവിന് വേണ്ടി ത്യാഗം സഹിക്കാൻ തയ്യാറാകും. കർമ മേഖലയിൽ ഊർജ്യ സ്വലത ഇല്ല.

കർക്കടകകൂർ : ചൂടു സംബന്‌ധമായ അസുഖങ്ങൾ വരാം. വൃണങ്ങൾ അപകടങ്ങൾ ഇവ ഉണ്ടാകാൻ സാധ്യത. കിട്ടാനുള്ള സാമ്പത്തികം കിട്ടുന്നതാണ്. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

ചിങ്ങ കൂർ : തൊഴിലിൽ ഉയർന്ന നിലയിൽ വരും. ധീരവും ഏകപക്ഷീയവുമായ തീരുമാനം എടുക്കേണ്ടിവരും. വാക്കു പാലിക്കും. ഗൃഹം മോഡി പിടിപ്പിക്കും.

കന്നികൂർ : യാത്ര കൊണ്ടു പ്രയോജനം ഉണ്ടാകും. സാമ്പത്തിക വരുമാനം ഉണ്ടാകും. തൊഴിൽ മെച്ചപ്പെടും

തുലാം കൂർ : സന്താനം കൊണ്ട് സന്തോഷവും സമാധാനവും ഉണ്ടാകും. Business ൽ വളർച്ച ഉണ്ടാകും. സാമ്പത്തിക ബാധ്യത ഉണ്ടാകും. കരാറുകളിൽ സൂക്ഷ്മത പാലിക്കുക

വൃശ്ചിക കൂർ : പിതാവിന്റെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കണം. ധന വിഷയത്തിൽ നേട്ടം കൈവരിക്കും. ഗൃഹാന്തരീക്ഷം സമാധാനം. സഹോദരന്മാർക്ക്‌ പ്രയാസം നേരിടുന്ന സാഹചര്യം ഉണ്ടാകും.

ധനു കൂർ : കാര്യതടസ്സങ്ങൾ കാണുന്നു. തൊഴിൽ മേഖലയിൽ മാന്ദ്യത. കിട്ടാനുള്ള സാമ്പത്തികം ലഭിക്കും . കുടുംബ സുഖം ഉണ്ടാകും

മകരക്കൂർ : കൂടെയുള്ളവർ ചതിക്കാതെ ശ്രദ്‌ധിക്കുക. പുതിയ കരാർ ഇപ്പോൾ വേണ്ട. തൊഴിൽ രംഗം സൂക്ഷിക്കുക

കുംഭക്കൂർ : ആരോഗ്യ രംഗത്ത് ഉഷാർ. സാമ്പത്തിക നേട്ടം ലഭിക്കും. നാനാവിധത്തിലുള്ള സഹായം ലഭിക്കും. തൊഴിൽ രംഗം മെച്ചം. തീരുമാനം നടപ്പാക്കാനാകും.

മീന കൂർ : മന:സ്സിൻറ പ്രയാസം മാറ്റുക . ധൈര്യവും വീര്യവും കൊണ്ട് പൊരുതേണ്ട സമയം. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് എല്ലാ നേട്ടവും കൈവരിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology