ജ്യോതിഷപംക്തി

astrology

30.5.2021 to 5.6.2021. വരെ :

മേട കൂർ : വാക്‌ദോഷം വരാം. സഹായ സഹകരണം ലഭിക്കും. കരാർ ഏർപ്പാടുകൾ വളരെ ശ്രദ്ധിക്കണം. കർമ്മ ഭാവത്തിൽ പുനർ ഭൂ ലക്ഷണം. ലാഭസ്ഥാനം വ്യാഴം ആയതിനാൽ ധന നേട്ടം പ്രതീക്ഷിക്കാം.

ഇടവ കൂർ : നിസംഗത്വം ബാധിച്ചിരിക്കുന്നതിനാൽ ഉത്സാഹം വർദ്ധിപ്പിക്കണം. ഭാഗ്യം കൊണ്ട് സവിശേഷമായ പല ഗുണങളും ലഭിക്കും. വായ്പ കൊടുക്കുവാൻ പാടില്ല.

മിഥുനകൂർ: കലാ സാഹിത്യ സംഘടനാ പ്രവർത്തകർക്ക്‌ അനുകൂല സമയം. സഹായ സഹകരണങ്ങൾ ലഭിക്കും. ആത്‌മവിശ്വാസം ഉയർത്തണം. ഗുരു പ്രീതി ഉള്ളതിനാൽ ശോഭിക്കും.

കർക്കടക കൂർ : വിവാഹാലോചനകൾ ഉണ്ടെങ്കിൽ നടക്കും. ഗൃഹം മോടി പിടിപ്പിക്കും. ജലസംബന്‌ധമായ അസുഖങ്ങൾ വരാതെ ശ്രദ്ധിക്കണം.

ചിങ്ങ കൂർ : ശുഭാപ്തി വിശ്വാസത്തോടെ മുമ്പോട്ടു നടക്കുക. സർക്കാർ മുഖേന പല കാര്യങ്ങളും നേടാനാകും.

കന്നിക്കൂർ : കർമ്മമേഖല വിപുലീകരിക്കും. സാമ്പത്തിക ഞെരുക്കം കാണുന്നു. പങ്കാളിക്ക്‌ അസുഖം വരാം.

തുലാം കൂർ : കച്ചവടക്കാർ സൂക്ഷിക്കുക. വൻ നഷ്ടം വരാൻ സാധ്യത കാണുന്നു . കുടുംബത്തിലെ ആർക്കെങ്കിലും ശരീര ക്ളേശമോ മറ്റോ വരാൻ സാധ്യത. സുഹൃത്തുക്കൾ അകലാം.

വൃശ്ചിക കൂർ : ഗൃഹ സുഖം ഉണ്ടെങ്കിലും പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാം. തൊഴിൽ രംഗം കൊള്ളാം. സഹായങ്ങൾ ലഭിക്കും.

ധനുക്കൂർ : ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ധനലാഭം പ്രതീക്ഷിക്കാം. സഹോദര ഗുണം ഉണ്ട് . കർമമേഖല യിൽ ഉന്നതി വരും.

മകര കൂർ : ആരോഗ്യപ്രശ്നം കാരണം ആശുപത്രിയിൽ പോകേണ്ടതായി വരും. ധനസഹായം ലഭിക്കും. വാക്ക്‌ പാലിക്കും.

കുംഭ കൂർ : അച്ഛൻ , ഗുരു തുടങ്ങിയവർക്ക് സമയം നന്നല്ല. സന്താന സുഖം ഉണ്ട്. തൊഴിൽ രംഗം ശുഭം

മീന കൂർ : ഗൃഹ സുഖം ലഭിക്കും. തടസങ്ങൾ ഉണ്ടെങ്കിലും അവ മാറും. തൊഴിൽ രംഗം സമ്മിശ്രം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology