ജ്യോതിഷപംക്തി

astrology

20 – 6 -21  മുതൽ 26 – 6 -21 വരെ : 

മേട കൂർ : ധീരമായ തീരുമാനമെടുക്കും. സഹായ സഹകരണം ലഭിക്കും. തൊഴിൽ മേഖല ഗുണം ചെയ്യും. അപകടങ്ങൾ പതിയിരിക്കുന്നു സൂക്ഷിക്കുക.

ഇടവ കൂർ : വിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്ത് വേണ്ടതുപോലെ പ്രവർത്തിക്കണം. വാക്ക്‌ പാലിക്കും. കൃഷിയാദി കാര്യങ്ങളിൽ ഉത്സാഹം ഉണ്ടാകും. ജോലി സ്ഥലം സമാധാനമായിരിക്കും.

മിഥുനക്കൂർ : ഭാഗ്യകടാക്ഷത്തിനാൽ എല്ലാ കാര്യങ്ങളിലും അനുകൂലമായ അനുഭവം ഉണ്ടാകും. കുടുംബത്തോടെ ദൂരെ യാത്ര ചെയ്യും. ചിലവുകൾ വർദ്ധിക്കും.

കർക്കടകക്കൂർ : വിദേശത്തു നിന്നും അനുകൂലമായ വാർത്ത കേൾക്കും . സഹോദരമാരിൽ നിന്നും അഭിപ്രായ വ്യത്യാസം മൂലം ബന്ധത്തിൽ അകൽച്ച ഉണ്ടാകും.തൊഴിൽ രംഗത്ത് പ്രയാസം നേരിടും

ചിങ്ങ കൂർ : കർശനമായ തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാകും. അവിചാരിതമായി സാമ്പത്തിക നേട്ടവും അതുപോലെ ചിലവുകളും വരാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. തൊഴിൽ മേഖല മെച്ചം

കന്നിക്കൂർ : ജലാശയങ്ങളിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുകയും നടക്കുകയും ചെയ്യും. ഭാഗ്യം കൊണ്ട് തൊഴിലിൽ പ്രശസ്തി നേടും.  ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കും. വിദേശത്തു നിന്നും സഹായം ലഭിക്കും

തുലാം കൂർ : ആഢ മ്പരമായ കാര്യങ്ങളിൽ ആസക്തി കൂടും. സന്തോഷവും സമാധാനവും ലഭിക്കും.

വൃശ്ചികകൂർ : താമസം മാറിയാലോ എന്ന ചിന്ത ഉണ്ടാകാം. സംശയ ദൃഷ്ടിയോടെ കാര്യങ്ങൾ വീക്ഷിക്കും. മനസ്സിന് ചാഞ്ചല്യം ഉണ്ടാകും. മാതാവിന് പ്രയാസം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യരുത്. ഈശ്വരാധീനം ഉള്ളതിനാൽ കാര്യങ്ങൾക്ക് സമാധാനവും നിവൃത്തിയും ഉണ്ടാകും

ധനുക്കൂർ : യുദ്ധഭീതി എന്ന് തോന്നുന്ന രീതിയിലുള്ള പ്രവൃത്തി ഒഴിവാക്കുക. ആരോഗ്യം മോശമാകും.തർക്കങ്ങൾ ഒഴിവാക്കുക .

മകരകൂർ : എല്ലാ കാര്യങ്ങളിലും ഉറപ്പായ തീരുമാനം കൈ കൊള്ളുക. യാത്ര പോകുമ്പോൾ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടം കാണുന്നു.

കുംഭക്കൂർ : ഉത്തരവാദിത്വം കൂടുമ്പോൾ വാക്കുകൾ സുക്ഷിച്ച് പ്രയോഗിക്കുക. തൊഴിലിടം ഗുണം ചെയ്യും. ഭാഗ്യo കൊണ്ട് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വരും. സഹോദരങ്ങൾക്ക് പ്രയാസം കാണുന്നു

മീനക്കൂർ : അഭിപ്രായ സമന്വയം മൂലം ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. ശരീരസുഖം,മന:സുഖം ഉണ്ടാകും. തൊഴിൽ മേഖലയിൽ മെച്ചം  ഉണ്ടാകും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology
2021-06-13