ജ്യോതിഷപംക്തി

Astrology

6.6.21 to 12.6.21

മേട കൂർ : പുതിയ പ്രസ്ഥാനം തുടങ്ങാൻ സാധ്യത. സഹോദരന്റെയോ അമ്മാവന്റെ യോ വസ്തു, സമ്പത്ത് ലഭിക്കാൻ സാധ്യത. ഗൃഹം ഭൂമി ഇവക്ക്‌ കേടുപാടുകൾ ഉണ്ടാകുവാൻ സാധ്യത. സന്താന കാര്യത്തിൽ സമാധാനം. കളത്രത്തിന് രോഗപീഢ വരാൻ സാധ്യത. കർമ്മമേഖലയിലും വിഘ്നം കാണുന്നു.

ഇടവക്കൂർ : പിതാവിന്, ഗുരുവിന് നല്ല സമയം അല്ല .താമസം മാറുന്നതിനെ കുറിച്ച് ആലോചിക്കും. കർമ്മ പുഷ്ടി ഉണ്ട് .

മിഥുന കൂർ : കലാരംഗത്തു ശോഭിക്കും. സ്ത്രീകളുടെ സ്നേഹവും ലാളനയും സന്തോഷവും ലഭിക്കും. വെള്ളി കൊണ്ടുള്ള ആഭരണം ലഭിച്ചേക്കാം. വിവാഹ കർമങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണം വരും. ഗണപതി പ്രീതി നല്ലത്. വയറിലെ രോഗം കലശലാകും. സമ്പത്തിൻറ കുറവ് ഉണ്ടാകും. കർമ്മ പുഷ്ടി കുറവ് ഉണ്ട്.

കർക്കിടകം: ആരോഗ്യം തീരെ മോശം. ചൂട് അഗ്നി , ഇവ കൊണ്ട് ദോഷം കാണുന്നു. തൊഴിൽ രംഗം ശുഭം.

ചിങ്ങ കൂർ : കാര്യവിജയം. കർമ്മ മേഖല അനുകൂലം. സഹായ സഹകരണങ്ങൾ ലഭിക്കും.

കന്നികൂർ : ആരോഗ്യം അനുകൂലം. പിതാവിന്റെ സ്വത്ത് കിട്ടാൻ സാധ്യത. സന്താന ക്ളേശം കാണുന്നു.

തുലാം കൂർ : കച്ചവടത്തിൽ ശോഭിക്കുമെങ്കിലും മന:സമാധാനം നഷ്ടപ്പെടും. കുടുംബ ജീവിതം സന്തോഷവും രസകരവും ആയിരിക്കും. ജോലി സ്ഥലം ഉത്തമം.

വൃശ്ചിക കൂർ : ഗൃഹ സുഖം ലഭിക്കും. വിദേശ യാത്ര നീണ്ടു പോകും. കർമ്മമേഖലയിൽ ഉണർവ് . ഭൃത്യന്മാരുടെ സഹായം ലഭിക്കും.

ധനു കൂർ :- ആരോഗ്യം മോശം. ദാമ്പത്യ ക്ലേശം കാണു ന്നു. തൊഴിൽ രംഗത്ത് പ്രയാസം കാണുന്നു .

മകരക്കൂർ: ധന നേട്ടം. വാക് സാമർഥ്യം കൊണ്ട് കാര്യങ്ങൾ വശത്താക്കും. തൊഴിൽ സ്ഥാപനം കൊള്ളാം.

കുംഭക്കൂർ . ദൈവാധീനം ഉള്ളതിനാൽ എല്ലാ ത്തിലും നേട്ടം കൊയും. ദാമ്പത്യസുഖം ധന നേട്ടം സഹായ സഹകരണങ്ങളുടെ നേട്ടം. ഈശ്വരാധീനം ഇവ ഉണ്ട് .

മീനകൂർ :- കർമ്മരംഗത്ത് ഒന്നിൽ കൂടുതൽ രംഗത്തു ശോഭിക്കും. ഗൃഹം, വാഹനം, ആഭരണം ഇവക്ക്‌ യോഗം . ഹൃദയ സംബന്ധമായി ശ്രദ്ധിക്കണം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology