ജ്യോതിഷപംക്തി

astrology

23.5.21 to 29.5.21:

മേട കൂർ : ധൈര്യം, നേതൃത്ത്വഗുണം, കഴിവ് ഇവ തെളിയിക്കാനുള്ള അവസരം. വാക്ക്‌ പാലിക്കും. സാമ്പത്തിക നേട്ടം തൊഴിലിൽ ഉയർച്ച . ഗൃഹസുഖം .

ഇടവ കൂർ : കൃഷി തുടങ്ങിയ കാർഷികമായ വരുമാനം കുറയും. സാമ്പത്തിക വിഷമങ്ങൾ കാണുന്നു. സഹോദര സഹായം ലഭിക്കും. തൊഴിൽ രംഗം ഗുണമായി കാണുന്നു.

മിഥുന കൂർ : ശാരീരിക വിഷമതകളും അസുഖങ്ങളും വരാതെ നോക്കണം. വീട്ടിൽ അഗ്നി ദോഷം വരാതെ നോക്കണം . പിതാവിനും, മാതാവിനും ആരോഗ്യത്തിൽ ശ്രദ്ധ വേണം. ധനകാര്യത്തിൽ സമ്മിശ്രം.

കർക്കടക കൂർ : ജല സംബന്ധമായ അസുഖം വരാം. മന പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ കേൾക്കും. സാമ്പത്തിക പ്രയാസം ഉണ്ടാകും. യാത്ര ഒഴിവാക്കുക

ചിങ്ങ കൂർ : കാര്യവിജയം പ്രതീക്ഷിക്കാം. സർക്കാർ സഹായം ലഭിക്കും. ജേഷ്ഠ സഹോദര സ്ഥാനീയർക്ക്‌ കഷ്ട നഷ്ടങ്ങൾ,അപകടങ്ങ ൾ വരാം.

കന്നികൂർ : കാര്യമൊന്നുമില്ലാതെ ശത്രുത ഉണ്ടാകാം . തൊഴിൽ രംഗത്ത് സമാധാന കുറവ് കാണുന്നു. സന്താന വിഷയത്തിൽ സമാധാനം. സാമ്പത്തികം തീരെ മോശമല്ല.

തുലാം കൂർ : വിവേകപൂർവമായ പെരുമാറ്റം കൊണ്ട് പ്രശംസ ലഭിക്കും. ഭാഗ്യഹാനി വരുമെങ്കിലും അവതരണം ചെയ്ത് ഭാഗ്യം ലഭിക്കാം. പിതൃ ഭക്തി, മാതൃ സ്നേഹം ഇവ ഉണ്ടാകും. ഗൃഹ സുഖം വരും

വൃശ്ചിക കൂർ : വീഴ്ച, അപകടം ,അഗ്നി പീഢ ഇവ സൂക്ഷിക്കുക. തൊഴിൽ രംഗം മെച്ചം. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം

ധനുക്കൂർ : ഭാര്യ സൗഖ്യ കുറവ് കാണുന്നു. വിദേശത്ത് നിന്ന് അനുകൂലമല്ലാത്ത വാർത്ത കേൾക്കാം. താമസ സ്ഥലം മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ്

മകര കൂർ : ചതിയിൽ അകപ്പെടാതെ സൂക്ഷിക്കുക. മാതൃ ക്ളേശം കാണുന്നു. തൊഴിൽ രംഗം അനുകൂലം

കുംഭക്കൂർ : തടസ്സങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും വഴി മാറി പോകും. തൊഴിൽ രംഗം അനുകൂലം. സാമ്പത്തിക കാര്യത്തിൽ സൂക്ഷ്മത വേണം

മീനക്കൂർ : സഹായ സഹകരണങ്ങൾ ലഭിക്കും. വിദേശ യാത്ര നടക്കും. സാമ്പത്തിക വരുമാനം മെച്ചപ്പെടും

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology