ജ്യോതിഷപംക്തി

astrology

2-5-21 മുതൽ 8.5.21 വരെ :

മേടക്കൂർ : ആരോഗ്യം മോശമാകാൻ സാധ്യത. സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചത് ലഭിക്കില്ല. സാമ്പത്തിക പ്രയാസം കാണുന്നു. തൊഴിൽ മേഖല തൃപ്തികരം.

ഇടവ കൂർ : വളർത്തു മ്യഗങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും അപകടം ഉണ്ടാകാം. വാക് ദോഷം കാരണം വിദ്വേഷം ഉണ്ടാകും. ഭാഗ്യം വഴുതി പോകും. കർമ്മ പുഷ്ടി കാണുന്നു.

മിഥുനക്കൂർ : ഭാഗ്യം കൊണ്ട് പല നേട്ടവും ഉണ്ടാകും. മാതാവിന് ക്ളേശം കാണുന്നു. ആരോഗ്യം നന്നല്ല. സാമ്പത്തിക വിഷമം ഉണ്ടാകാം. തൊഴിൽ രംഗം മെച്ചം.

കർക്കടക കൂർ : സഹോദര ദുരിതം കാണുന്നു. സംയുക്തമായി നടത്തുന്ന കച്ചവടം നഷ്ടം വരുത്തും. ജലസംബന്ധിച്ച അസുഖം കാണുന്നു. കർമ്മമേഖല ശുഭം

ചിങ്ങ കൂർ : ഭാഗ്യം ഉള്ളതിനാൽ പല കാര്യങ്ങളും ശുഭഫലം ലഭിക്കും, സാമ്പത്തിക ലാഭം കിട്ടും. ഉയർന്ന പദവി ലഭിക്കാം.

കന്നികൂർ : ഗൃഹ സുഖം, മാതൃ സുഖം ഇവ ലഭിക്കും, പിതൃസ്ഥാനത്തുളളവരും ഗുരുക്കന്മാരും അനുഗ്രഹിക്കും. വിദേശ സഹായം ലഭിക്കും.

തുലാം കൂർ : സന്താനങ്ങളെ കൊണ്ട് മന:സുഖം ലഭിക്കും. ഭാര്യാസുഖം ലഭിക്കും. കർമ മേഖലയിൽ മന്ദത അനുഭവപ്പെടും. വീഴ്ചയോ അപകടമോ ഉണ്ടാകാതെ നോക്കുക

വൃശ്ചിക കൂർ : ദാമ്പത്യ ക്ലേശം കാണുന്നു. മാതൃ സുഖം കിട്ടും. സാമ്പത്തിക ലാഭം കിട്ടും.

ധനുക്കൂർ : വീട് വിട്ട് താമസിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം. സഹായം ലഭിക്കും.തൊഴിൽ രംഗം മെച്ചപ്പെടും.

മകരക്കൂർ : ധനക്ലേശം മാറും . ഭൃത്യന്മാരുടെ സഹായം ലഭിക്കും. ഭവനം മോടി പിടിപ്പിക്കും. വീട്ടിൽ മോഷണ ശ്രമം നടക്കും.

കുംഭ കൂർ : സന്താന ദുരിതം കാണുന്നു. മാനസിക സംഘർഷം ഉണ്ടാകും. വയറുസംബന്ധിച്ച് അസുഖം വരാം.

മീന കൂർ : ഗൃഹത്തിൽ കലഹം കാണുന്നു. തൊഴിൽ മേഘലയിൽ സ്വസ്തത ഇല്ല. വിദേശത്ത് നിന്നും സഹായം ലഭിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology