Technology (Page 77)

ചാറ്റുകളുടെ സുരക്ഷക്കായാണ് ഡിസപ്പിയറിങ് സവിശേഷത വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും നമുക്ക് ആവശ്യമായ ചില സന്ദേശങ്ങളും ഉണ്ടായേക്കാം. എന്തെങ്കിലും അഡ്രസ്, സുപ്രധാന വിവരങ്ങള്‍ എന്നിങ്ങനെ എന്തുമാകാം ഇത്. ഡിസപിയറിങ് സവിശേഷതയില്‍ ഇതെല്ലാം നഷ്ടമാകാനിടയുണ്ട്.

വാട്ട്‌സ്ആപ്പ് ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇനി മുതല്‍ സെലക്ട് ചെയ്യുന്ന സന്ദേശങ്ങള്‍ നഷ്ടമാകാതിരിക്കും. ഡിസപിയറിങ് സവിശേഷതയുണ്ടെങ്കിലും സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല. വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പുതിയ സവിശേഷത വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയയാണ്. വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

പ്രൊഫൈല്‍ പേജില്‍ ഇത്തരത്തില്‍ നഷ്ടപ്പെടാതെ സെലക്ട് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സെക്ഷന്‍ ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന വിവരം. സ്റ്റാര്‍ഡ് മെസേജുകള്‍ക്ക് താഴെയായിരിക്കും ഈ ഓപ്ഷന്‍. വ്യക്തിഗത ചാറ്റുകളില്‍ മാത്രമല്ല ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങളും ഇത്തരത്തില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയും.

മുംബൈ: ഉപോഭോക്താക്കള്‍ക്ക് ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കിയിരുന്ന അഞ്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള പ്രധാന കാരണം. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, വായ്പാ തുക തിരികെ ലഭിക്കാനായി അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വലിയ പലിശ ഈടാക്കുകയും ചെയ്തതോടെയാണ് ആര്‍ബിഐ ഇത്തരത്തിലൊരു നടപടിയെടുത്തത്.

കൊവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് ഈ ധനകാര്യ സ്ഥാപങ്ങളുടെ മൊബൈല്‍ ആപ്പുകള്‍ വഴി എളുപ്പത്തില്‍ വായ്പ ലഭിച്ചവര്‍ക്ക് പിന്നീട് കൃത്യസമയത്ത് തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. വായ്പ തുക തിരിച്ചു കിട്ടാനായി ഈ എന്‍ബിഎഫ്‌സികള്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിക്കുകയും ഇതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഒന്നിലധികം ആത്മഹത്യകള്‍ ഉണ്ടായെന്നുമാണ് ആരോപണം. ഈ കമ്ബനികള്‍ അമിത പലിശ ഈടാക്കുന്നുണ്ടെന്നും വായ്പ തുക തിരികെ ലഭിക്കാനായി ഉപഭോക്താക്കളെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, ഛദ്ദ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അലക്സി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാങ്കിതര വായ്പാ ദാതാക്കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് ആര്‍ബിഐ റദ്ദാക്കിയത്.

ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് നാം. ഇതില്‍ തന്നെ പഠനത്തിനായി മാത്രമായിരിക്കും പലരും ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും സൂം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍, സൂം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്.

സൂം ആപ്പിലൂടെ ഫോണിലേക്കും കമ്ബ്യൂട്ടറിലേക്കുമൊക്കെ ഹാക്കര്‍മാര്‍ക്ക് വൈറസിനെ കടത്തിവിടാന്‍ സാധിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മെസേജ് മാത്രം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ വൈറസിനെ ഉപയോക്താവിന്റെ ഡിവൈസിലേക്ക് കയറ്റിവിടുന്നത്. സാധാരണ ഇത്തരം സന്ദേശങ്ങളില്‍ നാം ക്ലിക്ക് ചെയ്യുമ്‌ബോള്‍ മാത്രമേ വൈറസ് ആക്ടിവേറ്റ് ആവുകയുള്ളു. എന്നാല്‍ സൂമിന്റെ കാര്യത്തില്‍ ഉപയോക്താവ് ഈ മെസേജില്‍ യാതൊന്നും ചെയ്യേണ്ടതില്ല. മെസേജ് ഉപകരണത്തിലേക്ക് വന്നാല്‍ മാത്രം മതിയാകും. അതിനാല്‍ ഇത് ഉയര്‍ത്തുന്ന ഭീഷണിയും വലുതാണ്. ഈ വാര്‍ത്ത സൂം അധികൃതര്‍ അംഗീകരിച്ചിട്ടുമുണ്ട്. സൂമിന്റെ 5.10.0 ന് മുമ്ബുള്ള പതിപ്പുകളിലാണ് ഈ ഭീഷണി നിലനില്‍ക്കുന്നത്. വലിയ മീറ്റുംഗുകളിലേക്ക് കയറാനായി അനുമതി ചോദിക്കുന്ന ഒരു കൂട്ടം ഉപയോക്താക്കളുടെ കൂടെയാണ് ഹാക്കറും മീറ്റിംഗിലേക്ക് കയറുന്നത്. പലപ്പോഴും ഇവരും മീറ്റിംഗിന്റെ ഭാഗമാണെന്ന് കരുതി ഹോസ്റ്റായ വ്യക്തി ഇവരെയും മീറ്റിംലേക്ക് പ്രവേശിക്കാന്‍ ആനുമതി നല്‍കും. ഹോസ്റ്റിന്റെ അനുമതിയോടെ മീറ്റിംഗിലേക്ക് കയറുന്ന ഹാക്കര്‍ ചാറ്റ് ബോക്‌സിലേക്ക് എക്‌സ് എം പി പി പ്രോട്ടോക്കോള്‍ വഴി സാധാരണ പോലെ ഒരു സന്ദേശം അയക്കുന്നു. ഈ സന്ദേശത്തിനുള്ളിലാണ് വൈറസിനെ ഒളിപ്പിച്ചിരിക്കുന്നത്.

മെസേജിലെ കോഡിനുള്ളിലെ ഈ വൈറസിനെ ആരും ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അതിനാല്‍ വൈറസ് സ്വയം ഉപയോക്താക്കളുടെ ഉപകരണത്തിലേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്യും. നിരപരാധികളായ ഉപയോക്താക്കളെ ടാര്‍ഗെറ്റ് ചെയ്യുന്നതിനും ഇരയുടെ ഉപകരണത്തില്‍ വൈറസ് കോഡുകള്‍ സ്ഥാപിക്കുന്നതിനുമായി പ്രത്യേക രീതിയിലാണ് ഈ സന്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ വൈറസുകള്‍ക്ക് ആന്‍ഡ്രോയ്ഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നീ ഒ എസുകളില്‍ അനായാസമായി ആക്രമണം നടത്താന്‍ കഴിയും. ഗൂഗിളിന്റെ പ്രൊജക്റ്റ് സീറോ ബഗ് ഹണ്ടറായ ഇവാന്‍ ഫ്രാട്രിക് ആണ് ഈ സുരക്ഷാ പഴുത് കണ്ടെത്തിയത്. പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മാത്രമേ ഈ വൈറസ് ഭീഷണിയെ നമുക്ക് ചെറുക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ എല്ലാ ഉപയോക്താക്കളും സൂമിന്റെ വെര്‍ഷന്‍ 5.10.0 എന്ന പതിപ്പിലേക്കാണ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കമ്ബനി ആവശ്യപ്പെടുന്നത്.

നിങ്ങളുടെ സ്വകാര്യ ജീവിതം പരിരക്ഷിക്കുന്നതിന് നിങ്ങളുടെ പാസ്വേഡുകള്‍ സ്വകാര്യമായി സൂക്ഷിക്കേണ്ടതാണ്. ഒരു സൈബര്‍ കുറ്റവാളിക്കും നിങ്ങള്‍ക്കും ഇടയില്‍ സുരക്ഷയ്ക്കായി നിലകൊള്ളുന്നത് ഒരു നല്ല പാസ്വേഡ് മാത്രമാണ്. പാസ്‌വേഡ് തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് ഇവിടെ പറയുന്നത്.

വളര്‍ത്തുജീവികളുടെ പേരുകള്‍: പ്രവചിക്കാന്‍ പറ്റുന്ന പാസ്വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയും. സാധാരണ വളര്‍ത്തുമൃഗങ്ങളുടെ പേരുകള്‍ ഊഹിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് കടക്കാന്‍ അവര്‍ക്ക് കഴിയും. നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്റെ പേര് പാസ്വേഡായി ഉപയോഗിക്കുന്നത് കാരണം നിര്‍ദ്ദയരായ സൈബര്‍ ക്രിമിനലുകള്‍ക്ക് നിങ്ങളെ എളുപ്പമുള്ള ലക്ഷ്യമാക്കിയേക്കാം.

പങ്കാളിയുടെ പേരുകള്‍: ബന്ധങ്ങളിലുള്ള ആളുകള്‍ പരസ്പരം ഉപകരണങ്ങള്‍ ആക്സസ് ചെയ്യുന്നതിനായി പിന്നുകള്‍, പാസ്വേഡുകള്‍, അല്ലെങ്കില്‍ വിരലടയാളങ്ങള്‍ എന്നിവ കൈമാറുന്നതായി ഗവേഷണങ്ങള്‍ കാണിക്കുന്നു. മാത്രമല്ല, ആളുകള്‍ അവരുടെ നിലവിലെ അല്ലെങ്കില്‍ മുന്‍ പങ്കാളിയുടെ പേരുകള്‍ പാസ്വേഡുകളായി ഉപയോഗിക്കുന്നു. നിങ്ങളുടെ സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍/പോസ്റ്റുകളില്‍ എന്നിവയില്‍ നിങ്ങളുടെ പങ്കാളിയുടെ പേര് സാധാരണയായി ലഭ്യമാകുന്നതിനാല്‍, ഈ സമ്ബ്രദായം നിങ്ങളെ അനാവശ്യ പാസ്വേഡ് അപകടസാധ്യതകളിലേക്ക് നയിക്കും.

ജനന തീയതി: നിങ്ങളുടെ ജന്മദിനം, നിങ്ങളുടെ ജനന വര്‍ഷം, അല്ലെങ്കില്‍ മറ്റ് ആളുകളുടെ ജന്മദിനം അല്ലെങ്കില്‍ ജനന വര്‍ഷം എന്നിങ്ങനെയുള്ള ഒരു നമ്ബര്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പാസ്വേഡ് ഊഹിക്കുന്നത് വളരെ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്വേഡ് നിങ്ങളുടെ ജനനത്തീയതിയോ 1900-കളിലെ ഒരു വര്‍ഷമോ വ്യക്തമായ ഒരു സംഖ്യാ ക്രമമോ ആണെങ്കില്‍, ഹാക്കര്‍മാര്‍ നിങ്ങളുടെ പാസ്വേഡ് ചോര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്രമത്തിലുള്ള പദങ്ങള്‍: അക്ഷരമാലയിലെ തുടര്‍ച്ചയായ അക്ഷരങ്ങളോ കീബോര്‍ഡിലെ അടുത്തടുത്ത് വരുന്ന അക്ഷരങ്ങളോ (ഉദാഹരണം: ‘qwerty’) എല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരം പാസ്വേഡുകള്‍ വേഗം ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ട്.

സംഖ്യകള്‍: അക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ലാത്ത ഏതൊരു പാസ്വേഡും ഒരു മോശം പാസ്വേഡാണ്. ലോകത്തിലെ പൊതുവായ ചില പാസ്വേഡുകള്‍ 12345 അല്ലെങ്കില്‍ 111111 ആണ്.

പൊതുവായ വാക്യങ്ങള്‍: പൊതുവായി കാണുന്ന വാചകങ്ങള്‍ പലരും പാസ്വേഡ് ആയി ഉപയോഗിക്കുന്നു. ലരും, എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയുന്ന തരത്തില്‍, പുസ്തകങ്ങളില്‍ നിന്നോ ജനപ്രിയ സിനിമകളില്‍ നിന്നോ ഉള്ള സാധാരണ വാക്യങ്ങളോ ശൈലികളോ ഉപയോഗിക്കുന്നു. ‘Password123’ അല്ലെങ്കില്‍ ‘idonthaveapassword’ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചില വാക്യങ്ങള്‍.

ഫോണ്‍ നമ്ബറുകള്‍, വിലാസങ്ങള്‍, ജന്മദിനങ്ങള്‍, നിങ്ങളുടെ പേര്, കുടുംബാംഗങ്ങളുടെ പേരുകള്‍, അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ പേരുകള്‍ എന്നിവ നിങ്ങളുടെ പാസ്വേഡില്‍ ഒരിക്കലും ഉപയോഗിക്കരുത്.

‘123456,’ ‘പാസ്വേഡ്’ അല്ലെങ്കില്‍ ‘qwerty’ പോലുള്ള പൊതുവായ പാസ്വേഡുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

നിങ്ങളുടെ പാസ്വേഡുകള്‍ക്ക് കുറഞ്ഞത് എട്ട് അക്ഷരങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്ന് ഉറപ്പാക്കുക. കൂടുതല്‍ പ്രതീകങ്ങളും ചിഹ്നങ്ങളും ഉള്ള പാസ്വേഡുകള്‍ ഊഹിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ പാസ്വേഡുകളില്‍ പൊതുവായ വാക്കുകളോ ശൈലികളോ ഉപയോഗിക്കരുത്. നിങ്ങള്‍ക്ക് അവ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വാക്ക് മാറ്റുക അല്ലെങ്കില്‍ വാക്യം ചുരുക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ‘eleven’ എന്ന വാക്ക് ഉപയോഗിക്കണമെങ്കില്‍ അത് ‘e13v3N’ ആയി പരിവര്‍ത്തനം ചെയ്യാം. അല്ലെങ്കില്‍ ‘I love to shop’ എന്ന വാചകം ഉപയോഗിക്കണമെങ്കില്‍ അത് ‘1luv2sh0p’ എന്നാക്കി മാറ്റാം. ചിഹ്നങ്ങളും വിരാമചിഹ്നങ്ങളും ചേര്‍ത്ത് അതിനെ കൂടുതല്‍ ശക്തമാക്കുക: ‘#1Luv2sh0p!’

നിങ്ങളുടെ അക്കൌണ്ടുകളില്‍ ഒരു അധിക പരിരക്ഷ ചേര്‍ക്കാന്‍ ലഭ്യമായ സാഹചര്യങ്ങളിലെല്ലാം ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) അല്ലെങ്കില്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഒരു ഉപയോക്തൃനാമവും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതിനു പുറമേ, നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ പൂര്‍ത്തിയാക്കാന്‍ ടെക്സ്റ്റ് വഴി ലഭിച്ച ഒരു അധിക കോഡ് കൂടി ഇതില്‍ ഉപയോഗിക്കേണ്ടി വരും.

സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ സൃഷ്ടിക്കാനും ഓര്‍മ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിന് പാസ്വേഡ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുക.

നൂതന സംവിധാനമായ മൈ ഗവണ്‍മെന്റ് വാട്‌സാപ്പുമായി കൈകോര്‍ക്കുന്നു. ഡിജിലോക്കര്‍ സംവിധാനം കൂടുതല്‍ ജനപ്രിയമാക്കാനാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് വിശദീകരണം. ഇതിനാല്‍ ഡിജിലോക്കര്‍ സംവിധാനം ഇനി വാട്‌സാപ്പിലും ലഭിക്കും. വാട്‌സാപ്പിനുള്ളില്‍ മൈ ഗവണ്‍മെന്റിന്റെ ഒരു ഹെല്‍പ്പ് ഡെസ്‌കിന്റെ ചാറ്റ് ബോട്ടായിട്ടായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

വാട്‌സാപ്പിലെ MyGov ഹെല്‍പ്പ്ഡസ്‌ക് ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളെ സുതാര്യവും ലളിതവുമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വാട്‌സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൗരന്മാരില്‍ എത്തുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം പൗരന്മാരുടെ വിരല്‍ത്തുമ്ബില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും വാട്‌സാപ്പിലെ MyGov ഹെല്‍പ്പ് ഡെസ്‌ക് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് MyGov ഹെല്‍പ്പ് ഡെസ്‌ക് ഉപയോഗിച്ച് ഡിജിലോക്കറിനുള്ളിലെ പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ മാര്‍ക്ക് ഷീറ്റുകള്‍, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

വാട്ട്സ്ആപ്പ് പുതിയ ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ബിസിനസ്സ് അക്കൗണ്ടുകള്‍ക്ക് മാത്രമുള്ളതും ഒന്നിലധികം ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായിരിക്കും. ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ഡബ്ല്യുഎബീറ്റ ഇന്‍ഫോ ബ്ലോഗിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ചാറ്റുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും അനുവദിക്കുകയും ചെയ്യും.

ഫില്‍ട്ടറുകളില്‍ അണ്‍റീഡ് ചാറ്റ്‌സ്, കോണ്‍ടാക്റ്റുകള്‍, നോണ്‍-കോണ്‍ടാക്റ്റുകള്‍, ഗ്രൂപ്പുകള്‍ എന്നിവ പോലുള്ള ഓപ്ഷനുകള്‍ വച്ച് അത്തരം ചാറ്റ് മാത്രം കണ്ടെത്താന്‍ സാധിക്കും. ഈ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുത്താല്‍ ആ ചാറ്റുകള്‍ മാത്രം കാണാം. ‘ഡെസ്‌ക്ടോപ്പിലെ സെര്‍ച്ച് ബാറില്‍ ടാപ്പുചെയ്യുമ്‌ബോള്‍ ബിസിനസ്സ് അക്കൗണ്ടുകള്‍ക്ക് ഫില്‍ട്ടര്‍ ബട്ടണ്‍ ദൃശ്യമാകും. അണ്‍റീഡ് ചാറ്റുകള്‍, കോണ്‍ടാക്റ്റുകള്‍, നോണ്‍-കോണ്‍ടാക്റ്റുകള്‍, ഗ്രൂപ്പുകള്‍ എന്നിവ തിരയുന്നത് ഇത് എളുപ്പമാക്കുന്നു. ആപ്പിന്റെ ഭാവി അപ്ഡേറ്റില്‍ സ്റ്റാന്‍ഡേര്‍ഡ് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കും ഇതേ ഫീച്ചര്‍ ഉപയോഗിക്കാനാകും. എന്നാല്‍, അതില്‍ ഒരു വ്യത്യാസമുണ്ട്. നിങ്ങള്‍ ചാറ്റുകള്‍ക്കും സന്ദേശങ്ങള്‍ക്കുമായി തിരയാത്തപ്പോഴും ഫില്‍ട്ടര്‍ ബട്ടണ്‍ എല്ലായ്‌പ്പോഴും ദൃശ്യമാകും’- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉറക്കത്തിനിടെ ഉപഭോക്താക്കള്‍ക്ക് ചുമയും തുമ്മലുമുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിള്‍. ഇതുവഴി തുമ്മല്‍, ചുമ എന്നിവ തിരിച്ചറിയാന്‍ ആന്‍ഡ്രോയിഡ് ഫോണിന് സാധിക്കും. പിക്‌സല്‍ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് എന്ന് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമേണ ഇത് മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായേക്കും.

ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലില്‍ ചില കോഡുകള്‍ 9ടു5 ഗൂഗിള്‍ കണ്ടെത്തി. അസ്ലീപ്പ് ഓഡിയോ കളക്ഷന്‍ എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിള്‍ ജീവനക്കാരിലാണ് പഠനം നടത്തുന്നത്.

പഠനത്തിന്റെ ഭാഗമാകുമ്പോള്‍ ഒരു മുറിയില്‍ പ്രായപൂര്‍ത്തിയായ ഒന്നിലധികം പേരുണ്ടാവരുത് എന്നും അയാള്‍ എതിരാളിയായൊരു കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യുന്നയാള്‍ ആവരുത് എന്ന നിബന്ധനകളും ഉണ്ട്.

ഐഫോണുകളുടെ ചില മോഡലുകളില്‍ വാട്‌സ്ആപ്പ് സേവനം നിര്‍ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ 24നകം സേവനങ്ങള്‍ അവസാനിപ്പിക്കാനാണ് സാധ്യത.

ഐഒഎസ്10, ഐഒഎസ്11, ഐഫോണ്‍ 5, ഐഫോണ്‍ 5സി എന്നീ മോഡലുകളിലാണ് വാട്ട്‌സ്ആപ്പിന്റെ സേവനം നിര്‍ത്തുന്നത്. ഐഒഎസ്10 അല്ലെങ്കില്‍ ഐഒഎസ്11-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സേവനം തുടരണമെങ്കില്‍ ഐഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 5എസ്, ഐഫോണ്‍ 6 ഉപയോക്താക്കള്‍ക്ക് പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ വാട്‌സ്ആപ്പ് സേവനം ലഭ്യമാകും.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉപയോക്താക്കള്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ മാറ്റം പ്രഖ്യാപിച്ച് മെറ്റ. ഈ പ്ലാറ്റ്‌ഫോമിലെ ഒരു ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന മാറ്റങ്ങള്‍ പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

എന്നാല്‍, മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പിന് പുതിയ അപ്‌ഡേറ്റ് ബാധകമല്ല. പുതിയ രീതി അനുസരിച്ച് ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലുള്ള രണ്ട് മാറ്റങ്ങളാണ് മെറ്റ വരുത്തുന്നത്. പുതിയ ക്രമീകരണത്തില്‍ ആളുകള്‍ക്ക് ഡിഫോള്‍ട്ടായി അവരുടെ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നതില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ സാധിക്കും .ഒപ്പം ഉപയോക്താക്കള്‍ക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒരൊറ്റ ഇന്റര്‍ഫേസിലേക്ക് ഏകീകരിക്കുകയും ചെയ്യുന്നു. കൂടാതെ ഏതെങ്കിലും അവസരത്തില്‍ കമ്ബനി ഏതെങ്കിലും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും മെറ്റ നല്‍കുന്നുണ്ട്. ഒപ്പം മെറ്റ വിവരങ്ങള്‍ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചുള്ള വിവരങ്ങും നല്‍കുന്നു. ഒരോ പ്ലാറ്റ്‌ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും മെറ്റ വ്യക്തമാക്കുന്നു.

ജൂലൈ 26 മുതല്‍ പുതിയ അപ്‌ഡേറ്റുകള്‍ നിലവില്‍ വരുമെന്നാണ് കമ്ബനി അറിയിക്കുന്നത്. ഇത് അവതരിപ്പിക്കുന്ന സങ്കീര്‍ണ്ണത കുറയ്ക്കാനാണ് മെറ്റയുടെ പുതിയ അറിയിപ്പ്.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. തിരക്ക് കുറവുള്ള വഴികള്‍ ആദ്യം നിര്‍ദ്ദേശിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ അല്‍ഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചു.

മഴക്കാലങ്ങളിലും രാത്രികാലങ്ങളിലും അപകടസാധ്യത കൂടുന്നതിനാല്‍ അപരിചിതമായ റോഡുകള്‍ തിരഞ്ഞെടുക്കരുത്. കൂടാതെ, സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള റൂട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ട്രാഫിക് കുറവുള്ള റോഡുകളാണ് ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം ആദ്യം കാണിക്കുക. എന്നാല്‍, ഈ വഴികള്‍ സുരക്ഷിതമാകണമെന്നില്ല. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്‌ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.