വാട്‌സ്ആപ്പിലെ ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചര്‍ അറിയാം

വാട്ട്സ്ആപ്പ് പുതിയ ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ബിസിനസ്സ് അക്കൗണ്ടുകള്‍ക്ക് മാത്രമുള്ളതും ഒന്നിലധികം ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായിരിക്കും. ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ഡബ്ല്യുഎബീറ്റ ഇന്‍ഫോ ബ്ലോഗിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ചാറ്റുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും അനുവദിക്കുകയും ചെയ്യും.

ഫില്‍ട്ടറുകളില്‍ അണ്‍റീഡ് ചാറ്റ്‌സ്, കോണ്‍ടാക്റ്റുകള്‍, നോണ്‍-കോണ്‍ടാക്റ്റുകള്‍, ഗ്രൂപ്പുകള്‍ എന്നിവ പോലുള്ള ഓപ്ഷനുകള്‍ വച്ച് അത്തരം ചാറ്റ് മാത്രം കണ്ടെത്താന്‍ സാധിക്കും. ഈ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുത്താല്‍ ആ ചാറ്റുകള്‍ മാത്രം കാണാം. ‘ഡെസ്‌ക്ടോപ്പിലെ സെര്‍ച്ച് ബാറില്‍ ടാപ്പുചെയ്യുമ്‌ബോള്‍ ബിസിനസ്സ് അക്കൗണ്ടുകള്‍ക്ക് ഫില്‍ട്ടര്‍ ബട്ടണ്‍ ദൃശ്യമാകും. അണ്‍റീഡ് ചാറ്റുകള്‍, കോണ്‍ടാക്റ്റുകള്‍, നോണ്‍-കോണ്‍ടാക്റ്റുകള്‍, ഗ്രൂപ്പുകള്‍ എന്നിവ തിരയുന്നത് ഇത് എളുപ്പമാക്കുന്നു. ആപ്പിന്റെ ഭാവി അപ്ഡേറ്റില്‍ സ്റ്റാന്‍ഡേര്‍ഡ് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കും ഇതേ ഫീച്ചര്‍ ഉപയോഗിക്കാനാകും. എന്നാല്‍, അതില്‍ ഒരു വ്യത്യാസമുണ്ട്. നിങ്ങള്‍ ചാറ്റുകള്‍ക്കും സന്ദേശങ്ങള്‍ക്കുമായി തിരയാത്തപ്പോഴും ഫില്‍ട്ടര്‍ ബട്ടണ്‍ എല്ലായ്‌പ്പോഴും ദൃശ്യമാകും’- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.