ഐഫോണിലെ ഈ ഫീച്ചറിനെ കുറിച്ച് അറിഞ്ഞോ?
അപകട സമയത്ത് ജീവന്‍ രക്ഷാ മാര്‍ഗ്ഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിലെ ഫീച്ചറാണ് ക്രാഷ് ഡിറ്റക്ഷന്‍. ഐഫോണ്‍ 14- ലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളില്‍ ഒന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം ഏതെങ്കിലും കാരണവശാല്‍ അപകടത്തില്‍ പെടുകയാണെങ്കില്‍, അടിയന്തര സേവന നമ്ബറുകളിലേക്ക് ഫോണ്‍ കോളുകള്‍ എത്തുന്നതാണ് ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം.
വാഹനാപകടങ്ങള്‍ പതിവാകുന്ന ഇക്കാലത്ത് ക്രാഷ് ഡിറ്റക്ഷന്‍ പോലുള്ള ഫീച്ചര്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അപകട സമയത്ത് ആദ്യം അലേര്‍ട്ടാണ് ഫോണില്‍ ദൃശ്യമാക്കുക. നിശ്ചിത സമയക്കുള്ളില്‍ ഈ അലേര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍, അടിയന്തര സേവന നമ്ബറിലേക്ക് കോളുകള്‍ എത്തും. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ അടക്കമാണ് സന്ദേശത്തില്‍ ഉണ്ടാവുക. അതേസമയം, ഈ ഫീച്ചറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുമ്‌ബോഴാണ് ഇത്തരത്തിലുള്ള തെറ്റായ അലേര്‍ട്ടുകള്‍ അടിയന്തര സ്ഥലങ്ങളിലേക്ക് കൈമാറുന്നത്.










