ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയ്ഡ്, വെയര്‍ഒഎസ് ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൈരുങ്ങി ഗൂഗിള്‍.
ഫൈന്‍ഡ് മൈ ഡിവൈസ് എന്ന ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. അതേസമയം, ഫൈന്‍ഡ് മൈ ഡിവൈസ് സേവനത്തിനായുള്ള ഓഫ്ലൈന്‍ ട്രാക്കിംഗ് സപ്പോര്‍ട്ടിനെക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
നിലവില്‍, ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്തിരിക്കുമ്‌ബോള്‍ മാത്രമാണ് ഒരേ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ആന്‍ഡ്രോയിഡ്, വെയര്‍ഒഎസ് ഡിവൈസുകള്‍ കണ്ടെത്താനും ലോക്ക് ചെയ്യാനും, സൈന്‍ ഔട്ട് ചെയ്യാനും സാധിക്കുകയുള്ളൂ. എന്നാല്‍, ഓഫ്ലൈനിലും ഈ ഫീച്ചര്‍ എത്തുന്നത് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്. അതേസമയം, സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളില്‍ ‘സ്മാര്‍ട്ട് തിംഗ്‌സ് ഫൈന്‍ഡ്’ സേവനം ലഭ്യമാണ്. ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

