പുതുവത്സര രാവില്‍ ഓണ്‍ലൈന്‍ ട്രാഫിക് കാരണം താല്‍ക്കാലികമായി പണിമുടക്കി യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍. ഇതോടെ ആയിരക്കണക്കിന് കച്ചവടക്കാരും ഉപഭോക്താക്കളുമാണ് പ്രതിസന്ധിയിലായത്. പ്രമുഖ യുപിഐ സേവന ദാതാക്കളായ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവ മുഖാന്തരം നടക്കുന്ന ഇടപാടുകള്‍ക്കാണ് തടസം നേരിട്ടത്.
ഓണ്‍ലൈന്‍ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന പ്രമുഖ വെബ്‌സൈറ്റായ downdetector.com പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 53 ശതമാനത്തോളം ആളുകള്‍ക്കാണ് യുപിഎ ഇടപാടുകള്‍ക്ക് തടസം നേരിട്ടത്. ഇവയില്‍ 37 ശതമാനം ആളുകള്‍ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപഭോക്താക്കള്‍ നേരിട്ട പ്രശ്‌നം യുപിഐ ആപ്പുകള്‍ പരിഹരിച്ചത്. തത്സമയം പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനമായതിനാല്‍ നിരവധി ആളുകളാണ് യുപിഐയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

