ട്വിറ്ററിലെ ‘സൂയിസൈഡ് പ്രിവന്‍ഷന്‍ ഫീച്ചര്‍’ വീണ്ടും എത്തിയതായി റിപ്പോര്‍ട്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് സൂയിസൈഡ് പ്രിവന്‍ഷന്‍ ഫീച്ചര്‍.
ഇലോണ്‍ മസ്‌കിന്റെ ഉത്തരവ് പ്രകാരം, ഈ ഫീച്ചര്‍ നീക്കം ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനസ്ഥാപിക്കുകയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ട്വിറ്റര്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എല്ല ഇന്‍വിനാണ് ഈ ഫീച്ചര്‍ നീക്കം ചെയ്തതായി അറിയിച്ചത്.
ചില ഉപയോക്താക്കളുടെയും, ഉപഭോക്തൃ സുരക്ഷാ ഗ്രൂപ്പുകളുടെയും ആവശ്യത്തെ തുടര്‍ന്നാണ് ഈ ഫീച്ചര്‍ പുനസ്ഥാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിര്‍ദ്ദിഷ്ട ഉള്ളടക്കത്തിനായി തിരയുമ്‌ബോള്‍ ആത്മഹത്യ തടയുന്നതിനുള്ള ഹോട്ട്ലൈനുകളും മറ്റു വിവരങ്ങളും പങ്കിടുന്ന ThereIsHelp ഫീച്ചറാണ് നീക്കം ചെയ്തത്.

