Technology (Page 51)

എസ്ബിഐ യുടെ നിരവധി സേവനങ്ങള്‍ ഇപ്പോള്‍ വാട്‌സാപ് വഴി ലഭ്യമാണ്. നിലവില്‍ 9 സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാകുന്നത്. എസ്ബിഐ യുടെ പേഴ്‌സണല്‍ ബാങ്കിങ് ഹോം പേജിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നേരിട്ട് നിങ്ങളുടെ വാട്‌സാപ്പില്‍ എസ്ബിഐ ചാറ്റ് ലഭ്യമാകും.

എസ്ബിഐ വാട്‌സാപ്പ് ബാങ്കിങ് വഴി ലഭ്യമാകുന്ന സേവനങ്ങള്‍

മിനി സ്റ്റേറ്റ്‌മെന്റ്

അക്കൗണ്ട് ബാലന്‍സ്

പെന്‍ഷന്‍ സ്ലിപ്

അക്കൗണ്ടുകള്‍ ആരംഭിക്കല്‍ – ഫീച്ചറുകള്‍/യോഗ്യത, ആവശ്യങ്ങള്‍, ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍

നിക്ഷേപ വിവരങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

ലോണ്‍ വിവരങ്ങള്‍ – ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍, പലിശ നിരക്കുകള്‍

എന്‍ആര്‍ഐ സേവനങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

മുന്‍കൂര്‍ അനുമതി ലഭിച്ച വായ്പാ അന്വേഷണങ്ങള്‍

കോണ്‍ടാക്ടുകള്‍ / പരാതി പരിഹാര ഹെല്‍പ് ലൈനുകള്‍

കൂടുതല്‍ സേവനങ്ങള്‍ എന്ന ഓപ്ഷനും ഇവിടെയുണ്ട്. ഇതിലൂടെ ഇന്‍സ്റ്റന്റ് അക്കൗണ്ട് ഓപ്പണിങ്, ഹെല്‍പ്ലൈന്‍, പ്രീ അപ്രൂവ്ഡ് ലോണ്‍ സേവനങ്ങള്‍ എന്നിവയും ലഭിക്കും.

വാട്‌സാപ് സേവനങ്ങള്‍ ലഭിക്കാന്‍:

വാട്‌സാപ് വഴി എസ്ബിഐയുടെ ബാങ്കിങ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത്, ഒപ്പം അക്കൗണ്ട് നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്ക്കുക. നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്തിരിക്കുന്ന അതേ ഫോണ്‍ നമ്പറില്‍ നിന്നായിരിക്കണം എസ്എംഎസ് അയയ്‌ക്കേണ്ടത്.

എസ്ബിഐ വാട്‌സാപ് ബാങ്കിങ്ങില്‍ വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍, എസ്ബിഐയുടെ 90226 90226 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു എസ്എംഎസ് ലഭിക്കും. ഈ നമ്പര്‍ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

തുടര്‍ന്ന് ”Hi SBI” എന്ന് ടൈപ്പ് ചെയ്ത് 90226 90226 എന്ന നമ്പറിലേക്ക് വാട്‌സാപ്പിലൂടെ സന്ദേശമയയ്ക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരത്തെ ഈ നമ്പറില്‍ നിന്നും വാട്‌സാപ്പില്‍ ലഭിച്ച മെസേജിന് മറുപടി നല്‍കുക. മെസേജ് അയച്ചതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ ആവശ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഈ വാട്‌സാപ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോള്‍ ബാലന്‍സ് പരിശോധിക്കാനും, ഇടപാടുകളുടെ മിനിസ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും.

ഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ സംപ്രേഷണം പൂര്‍ണമായും സൗജന്യമാക്കാനൊരുങ്ങി ‘സ്പോര്‍ട്18′(വിയാകോം18). ജിയോ സിനിമ ആപ്പിലായിരിക്കും ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ സംപ്രേഷണം. നേരത്തെ, ഖത്തര്‍ ലോകകപ്പ് ‘ജിയോ സിനിമ’യിലൂടെ സൗജന്യമായാണ് സംപ്രേഷണം ചെയ്തിരുന്നത്.

ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്പോര്‍ട്സ്18’ന്റെ നീക്കം. ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ സൗജന്യമായി ഐ.പി.എല്‍ സംപ്രേഷണം ചെയ്യാനിരിക്കുന്നത്. 2022ല്‍ ഹോട്സ്റ്റാര്‍ ആറു ഭാഷകളിലാണ് മത്സരം സംപ്രേഷണം ചെയ്തിരുന്നത്.

ഇതാദ്യമായാണ് ഐ.പി.എല്‍ വ്യത്യസ്ത മീഡിയ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം ‘സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കി’നും ഡിജിറ്റല്‍ സംപ്രേഷണാവകാശം ‘വിയാകോം18’നും ആയിരുന്നു ലഭിച്ചത്. 20,500 കോടി രൂപയ്ക്കായിരുന്നു വിയാകോം ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. കൂടുതല്‍ പരസ്യദാതാക്കളെ പിടിക്കാനായും വമ്ബന്‍ ഓഫറുകളാണ് വിയാകോം മുന്നോട്ടുവയ്ക്കുന്നത്. പരസ്യ, സ്പോണ്‍സര്‍ഷിപ്പ് തുക വലിയ തോതില്‍ കുറച്ചാണ് പുതിയ നീക്കം. അതേസമയം, ഡിജിറ്റല്‍ കരാര്‍ തുക അനുസരിച്ച് ഒരു മത്സരത്തിന് 50 കോടി രൂപയായിരിക്കും വിയാകോമിന് ചെലവാകുക.

യുഎസ് മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ ഉദ്യോഗസ്ഥരമടക്കമുള്ളവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത് യു എസ് ഭരണകൂടമെന്ന് എലോണ്‍ മസ്‌ക്. 2.5 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ .റഷ്യന്‍ ബന്ധമുള്ളതും ചൈനീസ് ബന്ധമുള്ളതുമായ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യു എസ് ഭരണകൂടം.ഇതിന്റെ ആദ്യപടിയാണ് ട്വിറ്റെര്‍ പോലുള്ള സാമൂഹിക്കുക മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള സമ്മര്‍ദം ചെലുത്തല്‍.സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ട്വിറ്റെര്‍ സസ്പെന്‍ഡ് ചെയ്തത്. യു എസ് ,കനേഡിയന്‍ മാധ്യമപ്രവര്‍ത്തകര്‍ ,കൊവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകള്‍ , രണ്ടോ അതിലധികമോ ചൈനീസ് രാഷ്ട്രീയ / നയതന്ത്ര അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന ആളുകളുടെ അക്കൗണ്ടുകള്‍ എന്നിവയെല്ലാം സസ്പെന്‍ഡ് ചെയ്ത അക്കൗണ്ടുകളുടെ കൂട്ടത്തില്‍ പെടുന്നു.

യുഎസ് സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നിയമം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ബൈഡണ്‍ ഒപ്പുവെച്ചത്. കൂടാതെ, യുഎസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക്ടോക്ക് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ ടിക്ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ യുഎസും ടിക്ടോക്ക് ബഹിഷ്‌കരിച്ചതോടെ ആപ്പിന്റെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുഎസില്‍ മാത്രം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടിക്ടോക്കിന് ഉള്ളത്.

ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയ തുടര്‍ന്നാണ് യുഎസ് ഗവണ്‍മെന്റ് ആപ്പ് നിരോധിച്ചത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് ടിക്ടോക്ക്.

ഇനി മുതല്‍ കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്‌ക് ഈ കാര്യം വ്യക്തമാക്കിയത്.

ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തില്‍ സൈ്വപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്‌കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്‌ക് പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ട്വീറ്റിന്റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വരുന്നത്.

അതേസമയം, പുതിയ പരിഷ്‌കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരും. മസ്‌കിന്റെ പ്രഖ്യാപനത്തോട് സമിശ്രമായാണ് പ്രതികരണങ്ങള്‍ ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തും പറയുന്നുണ്ട്. അതിനിടെ, ട്വിറ്ററില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കാത്തത് ഇലോണ്‍ മസ്‌കിന് പുതിയ തലവേദനയാകുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 4നാണ് ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടത്.

അപകടങ്ങള്‍, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദ്ദേശവുമായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. യാതൊരു മുന്‍കരുതലും ഇല്ലാതെ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. അനാദരവോടെ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍.

ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക ആഘാതമുണ്ടാക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ കാണുന്ന മാധ്യമമായതിനാല്‍ ടെലിവിഷന്‍ ചാനലുകള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

ഉദാഹരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയ ചില സംഭവങ്ങള്‍

  1. അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരത്തിന്റെ മുറിവിന്റെ ചിത്രങ്ങള്‍ മറയ്ക്കാതെ പ്രചരിപ്പിച്ചു.
  2. മൃതദേഹം വലിച്ചിഴയ്ക്കുന്നതും രക്തം തെറിച്ചിരിക്കുന്നതിന്റെ അടയാളങ്ങളും സംപ്രേഷണം ചെയ്തു.

3.ബിഹാറിലെ പട്നയില്‍ ഒരു അധ്യാപകന്‍ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കുട്ടി വേദന കൊണ്ട് നിലവിളിക്കുന്നതുള്‍പ്പെടെ കേള്‍പ്പിച്ചു.

ഗൂഗിളിനെതിരെ ഇന്ത്യന്‍ ട്രൈബ്യൂണലിന്റെ ചുവപ്പ് കൊടി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് 2022 ഒക്ടോബറില്‍ കോടികള്‍ പിഴ ചുമത്തിയതിനെതിരെയാണ് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗൂഗിള്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, ഗൂഗിള്‍ നല്‍കിയ അപ്പീല്‍ ഇന്ത്യന്‍ ട്രൈബ്യൂണല്‍ നിരസിക്കുകയായിരുന്നു.

ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ തുടങ്ങിയ വിപണികളില്‍ ഗൂഗിള്‍ തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1,337 കോടി രൂപ പിഴ ചുമത്തിയത്. അപ്പീല്‍ നിരസിച്ചതോടെ, പിഴയുടെ 10 ശതമാനം ഉടന്‍ തന്നെ കെട്ടിവയ്ക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗങ്ങള്‍ക്ക് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കണമെന്നും, അവര്‍ക്ക് ഇഷ്ടമുള്ള സെര്‍ച്ച് ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാകണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോട്ടോകളും വീഡിയോകളുമാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രത്യേകത. ഒന്നിലധികം ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനുണ്ടെങ്കിലും വീഡിയോകളും റീല്‍സും തയ്യാറാക്കണമെങ്കിലും ഫേസ്ബുക്കിനേക്കാള്‍ ഇന്‍സ്റ്റഗ്രാമിനെ കൂടുതല്‍ പേരും ആശ്രയിക്കുന്നു. ഫേസ്ബുക്കില്‍ ഇഷ്ടപ്പെട്ട ഒരു ഫോട്ടോ കണ്ടാല്‍ അത് സേവ് ചെയ്യാന്‍ പ്രയാസമില്ല. എന്നാല്‍, ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇഷ്ടപ്പെട്ടത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തിരി പാടാണ്. ഫോട്ടോയ്ക്ക് ഒപ്പം നല്‍കുന്ന ഓപ്ഷനില്‍ സേവ് അഥവാ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്നില്ല.

എന്നാല്‍, ഇനി അക്കാര്യം സിംപിളാണ്. വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫോട്ടോകളും വീഡിയോകളും നമ്മുടെ മൊബൈലിലേക്ക് സേവ് ചെയ്യാം. ഇതിനായുള്ള സൂത്രപണി ഒളിഞ്ഞിരിക്കുന്നത് ടെലഗ്രാമിലാണ്. നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇതുവഴി ഇന്‍സ്റ്റയില്‍ നിന്നും ആവശ്യമായ ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാം. ചെയ്യേണ്ടത് ഇത്രമാത്രം..

ടെലഗ്രാം തുറക്കുക. അതിലെ സര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റഗ്രാം സേവര്‍ എന്ന ചാറ്റ് ബോട്ട് തിരഞ്ഞെടുക്കുക. അതില്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് കിട്ടേണ്ട ഫോട്ടോ/ വീഡിയോ എന്നിവയുടെ യുആര്‍എല്‍ അഥവാ ലിങ്ക് പേസ്റ്റ് ചെയ്യുക. ചാറ്റ് ബോട്ടിലൂടെ റിപ്ലൈ ആയി നമുക്ക് ആവശ്യമായ ഫോട്ടോ ലഭിക്കും. അല്ലെങ്കില്‍ വീഡിയോ കിട്ടുന്നതാണ്. ഒപ്പം ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കൂടെ നല്‍കിയിരിക്കുന്ന അടിക്കുറിപ്പും ചാറ്റ് ബോട്ടില്‍ കാണിക്കുന്നതാണ്. എന്നാല്‍, പ്രൈവറ്റായി സെറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. മാത്രവുമല്ല, ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സേവ് ചെയ്യാന്‍ ടെലഗ്രാമിലെ പ്രസ്തുത ചാറ്റ് ബോട്ട് പ്രീമിയം ആക്കി മാറ്റണം. ഇതിനായി പ്രതിമാസം 2.99 ഡോളറാണ് ചിലവ്. പൈസ മുടക്കിയാല്‍ ഇന്‍സ്റ്റ സ്റ്റോറികളും സ്വന്തമാക്കാമെന്ന് ഇന്‍സ്റ്റഗ്രാം സേവര്‍ എന്ന ചാറ്റ് ബോട്ട് വ്യക്തമാക്കുന്നു.

ഗൂഗിള്‍ പേയില്‍ പണി കിട്ടിയവര്‍ ഏറെയാണ്. ചിലപ്പോള്‍ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് ഗൂഗിള്‍ പേ പേയ്‌മെന്റ് ഇങ്ങനെ തടസ്സപ്പെടുന്നത്. അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്കിംഗ് സെര്‍വര്‍ ഡൗണ്‍ ആവുമ്‌ബോഴാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.

ഗൂഗിള്‍ പേയില്‍ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികള്‍ വഴിയാണ്. നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ ഈ ഐഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. യുപിഐ ഐഡിയില്‍ yourname@oksbi, yourname@okaxis എന്നൊക്കെ കണ്ടിട്ടില്ലേ? ഇതില്‍ @ നു ശേഷമുള്ള sbi, axis എന്നിവ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണ്. ഗൂഗിള്‍ പേയില്‍ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണുള്ളത്. രജിസ്റ്റര്‍ ചെയ്യുമ്‌ബോള്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍വീസ് പ്രൊവൈഡര്‍ നല്‍കുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിനെ ആശ്രയിച്ചിരിക്കും ഇടപാടുകള്‍.

കൂടുതല്‍ പ്രൊവൈഡേഴ്‌സിനെ തിരഞ്ഞെടുക്കുന്നതിലൂടെ ഗൂഗിള്‍ പേയിലെ ട്രാന്‍സാക്ഷന്‍ വിജയനിരക്ക് കൂട്ടാം. അതിനായി, ഗൂഗിള്‍പേ തുറന്ന് മുകളില്‍ വലതു ഭാഗത്തെ നമ്മുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. ശേഷം പ്രൈമറി അക്കൗണ്ടിലെ ‘മാനേജ് യുപിഐ ഐഡി’ എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്‌ബോള്‍ ഏതെങ്കിലും ഒരു സെര്‍വര്‍ ഡൗണായാലും അടുത്തത് വഴി ഇടപാട് നടക്കും. അഥവാ, പരാജയനിരക്ക് 4 ല്‍ 1 ആയി കുറയും.

പല വിധത്തിലുള്ള മെസേജുകള്‍ക്കുപരിയായി ഫോട്ടോസും വീഡിയോസും ഡോക്യുമെന്റുകളും പങ്കുവെയ്ക്കാനും ഗ്രൂപ്പ് വീഡിയോ കോള്‍ അടക്കം ചെയ്യാനുമുള്ള സംവിധാനവും വാട്ട്‌സാപ്പിലുണ്ട്. ഇത്തരത്തില്‍ ഉപകാരപ്രദമായ ഫീച്ചറുകള്‍ അപഡേറ്റുകള്‍ വഴി ഉപയോക്താക്കളിലെത്തിക്കാന്‍ വാട്‌സാപ്പ് ശ്രമിക്കാറുണ്ട്.

അത്തരത്തില്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ച മികച്ച ഫീച്ചറുകളില്‍ ഒന്നായിരുന്നു സ്റ്റാറ്റസ് പങ്കുവെയ്ക്കാനുള്ള സൗകര്യം. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലെ പോലെ സ്റ്റാറ്റസുകള്‍ പങ്കുവെയ്ക്കാനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പിന്റെ സ്വീകാര്യത വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി എന്ന് തന്നെ പറയാം. ഉപയോക്താക്കളുടെ മനഃസ്ഥിതി അനുസരിച്ച് പല തരത്തിലുള്ള മീഡിയ ദിവസവും വാട്ട്‌സാപ്പ് സ്റ്റാറ്റസ് വഴി പങ്കുവെയ്ക്കാറുണ്ട്. സുരക്ഷാ ഫീച്ചറുകളില്‍ അധികം വിട്ടുവീഴ്ച വരുത്താത്ത വാട്‌സാപ്പ്, സ്റ്റാറ്റസ് പങ്കുവെയ്ക്കുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും സ്റ്റാറ്റസ് മുഖാന്തരം അശ്ശീല വീഡിയോകളോ അപകീര്‍ത്തിപരമായ എന്ത് തരം മീഡിയയും കമ്ബനിയുടെ പോളിസി ലംഘിച്ച് കൊണ്ട് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്‌ല ഫീച്ചറായിരിക്കും ഇത്. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്‌സാപ്പ് എന്നാണ് വിവരം. വരുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിക്കാനാണ് സാധ്യത.