Technology (Page 41)

മെറ്റയുടെ പുതിയ തീരുമാനം അനുസരിച്ച് ഫേസ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്‌സ് ഉള്‍പ്പെടുത്തി ചാറ്റിംഗ് എളുപ്പമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സോഷ്യല്‍ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്തിടെ റീല്‍ ദൈര്‍ഘ്യം 90 സെക്കന്‍ഡായി വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ ഫെയ്‌സ്ബുക്ക് ആപ്പിലെ മെസഞ്ചര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മെസഞ്ചര്‍ ആപ്പ് തുറന്നു വരികയാണ് ചെയ്യുക. മെസഞ്ചര്‍ ഫേസ്ബുക്ക് ആപ്പിലേക്ക് തിരികെ എത്തുന്ന അപേഡ്റ്റ് എത്തിക്കഴിഞ്ഞാല്‍ ഫോണില്‍ പ്രത്യേകം മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരില്ല.

ഇനി 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ റീലുകളുടെ ദൈര്‍ഘ്യം നേരത്തെ 60 സെക്കന്‍ഡായിരുന്നു.

അധിക 30 സെക്കന്‍ഡ് ആകര്‍ഷകമായ റീലുകള്‍ നിര്‍മ്മിക്കാന്‍ ക്രിയേറ്റേഴ്‌സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ്. എന്നാല്‍, ടിക്ടോക് ഉപയോക്താക്കള്‍ക്ക് 10 മിനിറ്റ് വരെ സമയപരിധി നല്‍കിയിരുന്നു. നിലവില്‍ ഏത് വെര്‍ട്ടിക്കല്‍ വീഡിയോ (പോര്‍ട്രേറ്റ് മോഡിലുള്ള വിഡിയോ) പ്ലാറ്റ്ഫോമിനെക്കാളും ഉയര്‍ന്നതാണ് ടിക്ടോക്കിന്റെ ഈ സമയപരിധി. ഇപ്പോള്‍ ടൈം ലൈനിലെ മെമ്മറി പോസ്റ്റുകളും പ്രീ-ബില്‍റ്റ് ടെംപ്ലേറ്റുകളും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ റീലുകള്‍ സൃഷ്ടിക്കാന്‍ കഴിയും. മെറ്റയുടെ അതിവേഗം വളരുന്ന കണ്ടന്റ് ഫോര്‍മാറ്റായി റീലുകള്‍ മാറിയിട്ടുണ്ട്.

സ്മാര്‍ട്ടുഫോണുകള്‍ക്കു വേണ്ടി വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൊറിസോണ്ടല്‍ ഫോര്‍മാറ്റിലുള്ള പരമ്ബരാഗത രീതിയിലുള്ള വീഡിയോകളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഉപയോക്താവ് ഇത്തരം വീഡിയോകള്‍ക്കു വേണ്ടി അധികസമയം ചെലവഴിക്കേണ്ടതില്ല.

മുംബയ്: വനിതാ ഐ.പി.എല്ലില്‍ ഗുജറാത്ത് ജയന്റ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് യു.പി വാരിയേഴ്‌സ് പ്‌ളേഓഫ് സാധ്യതകള്‍ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ 178/6 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഒരു പന്തും മൂന്ന് വിക്കറ്റുകളും ശേഷിക്കേ വാരിയേഴ്‌സ് വിജയത്തിലെത്തുകയായിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍(60),ഹേമലത (57) എന്നിവരുടെ മികവിലാണ് ജയന്റസ് 178ലെത്തിയത്. ഗ്രേസ് ഹാരിസ് (72),തഹ്ലിയ മഗ്രാത്ത് (57), സോഫീ എക്‌ളിസ്റ്റണ്‍ (19 നോട്ടൗട്ട്) എന്നിവരാണ് യു.പിയുടെ വിജയകരമായ ചേസിംഗിന് നേതൃത്വം നല്‍കിയത്.

തനിയെ ഡിലീറ്റായി പോകുന്ന മെസേജുകള്‍ പോലെ തന്നെ താത്കാലികമായി ഒരു ഗ്രൂപ്പ് നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പ്രത്യേകത. ഗ്രൂപ്പ് ആരംഭിക്കുമ്‌ബോള്‍ തന്നെ അഡ്മിന്‍ ഒരു പ്രത്യേക തീയതി ക്രമീകരിച്ചാല്‍ ആ തീയതി അവസാനിക്കുമ്‌ബോള്‍ ആപ്പില്‍ നിന്നും ഗ്രൂപ്പ് ഇല്ലാതാകുന്നു. വാട്സ്ആപ്പ് കമ്മ്യൂണിറ്റി ബ്ലോഗായ ഡബ്യൂഎ ബീറ്റഇന്‍ഫോ ആണ് ആപ്പിന്റെ പുതിയ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ജോലി സ്ഥലങ്ങളിലെ ചെറിയ കാലയളവിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകും പുത്തന്‍ ഫീച്ചര്‍. മാത്രമല്ല, ബാച്ചിലര്‍ പാര്‍ട്ടി, ബേബി ഷവര്‍, ട്രിപ്പുകള്‍, ഉല്ലാസവേളകള്‍ തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇത് ഉപകരിക്കുന്നു. നാല് ഓപ്ഷനാണ് ഇതിനായി വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം, ഒരു ആഴ്ച, ഇഷ്ടാനുസൃതമായി തെരഞ്ഞെടുക്കാവുന്ന തീയതി, കാലഹരണപ്പെടല്‍ തീയതി നീക്കം ചെയ്യുക തുടങ്ങിയവയാണ് നാല് ഓപ്ഷനുകള്‍. തീയതി കാലഹരണപ്പെട്ടാല്‍ ഗ്രൂപ്പ് തനിയെ മെസഞ്ചര്‍ ആപ്പില്‍ നിന്നും ഇല്ലാതാകുന്നു. ഉപയോക്താക്കള്‍ക്ക് തീയതിയില്‍ മാറ്റം വരുത്തണമെങ്കില്‍ അത് എഡിറ്റ് ചെയ്യുവാനുള്ള ഓപ്ഷനും ഉണ്ട്.

കിഗാലി: അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ തലപ്പത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ജിയാനി ഇന്‍ഫാന്റിനോ. എതിരില്ലാതെയാണ് ജിയാനിയെ വീണ്ടും ഫിഫ അധ്യക്ഷനായി തെരഞ്ഞെടുത്തത്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73-ാം ഫിഫ കോണ്‍ഗ്രസിലാണ് പ്രഖ്യാപനം.

2016ലാണ് സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ല്‍ അദ്ദേഹം വീണ്ടും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് വരെ ജിയാനി സ്ഥാനത്ത് തുടരും.

ഫിഫയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് കുറിക്കുമെന്നാണ് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ജിയാനി നടത്തിയ പ്രഖ്യാപനം. ‘ഇതു വലിയ അംഗീകാരവും ബഹുമതിയുമാണ്. വലിയ ഉത്തരവാദിത്തം കൂടിയാണത്. എന്നെ വെറുക്കുന്ന ഒരുപാടുപേരുണ്ടെന്ന് അറിയാം. അവര്‍ക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കുമെല്ലാം എന്റെ സ്നേഹം.’-ജിയാനി ഇന്‍ഫാന്റിനോ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇഷ്ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്‌ടൈറ്റിലുകള്‍ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. ഇതോടെ, നെറ്റ്ഫ്‌ലിക്‌സിലെ കണ്ടന്റുകള്‍ക്കൊപ്പം ലഭിക്കുന്ന സബ്‌ടൈറ്റിലുകള്‍ ഓരോ വ്യക്തിയുടെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കും. കൂടാതെ, പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് സബ്‌ടൈറ്റില്‍ ടെസ്റ്റിലെ ശൈലിയും വലിപ്പവും പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ്.

മൂന്ന് തരത്തിലാണ് സബ്‌ടൈറ്റിലുകളുടെ വലിപ്പം ക്രമീകരിക്കാന്‍ സാധിക്കുക. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ ഫോണ്ടുകള്‍ സെറ്റ് ചെയ്യാം. ഫോണ്ടുകളുടെ വലുപ്പം ക്രമീകരിക്കുന്നതിനോടൊപ്പം, സബ്‌ടൈറ്റിലിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാനും നെറ്റ്ഫ്‌ലിക്‌സ് അവനുവദിക്കുന്നുണ്ട്. ലൈറ്റ് (വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത വാചകം), കോണ്‍ട്രാസ്റ്റ് (കറുത്ത പശ്ചാത്തലത്തില്‍ മഞ്ഞ ടെക്സ്റ്റ്), ഡ്രോപ്പ് ഷാഡോ (കറുത്ത പശ്ചാത്തലത്തിലുള്ള വെള്ള വാചകം) എന്നിങ്ങനെയാണ് ബാക്ക്ഗ്രൗണ്ട് ക്രമീകരിക്കാന്‍ സാധിക്കുക.

മുന്‍പ് നെറ്റ്ഫ്‌ലിക്‌സ് വെബ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ഇത്തവണ ടിവി ഉപഭോക്താക്കളിലേക്ക് കൂടിയാണ് ഈ രണ്ട് ഫീച്ചറും എത്തുന്നത്.

ഇന്ത്യയിലുടനീളമുള്ള 331 നഗരങ്ങളിലേക്ക് അതിവേഗ ടെലിഫോണി ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതിന്റെ ഭാഗമായി 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 27 നഗരങ്ങളില്‍ കൂടി 5G സേവനങ്ങള്‍ ലഭ്യമാകുമെന്ന് ജിയോ പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 27 നഗരങ്ങളിലാണ് 5ജി അവതരിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 8 മുതല്‍, ഈ 27 നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ, അധിക ചിലവുകളില്ലാതെ 1Gbps വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ സേവനങ്ങള്‍ ലഭ്യമാകും. ജിയോയുടെ 5G സേവനങ്ങള്‍ 2023 അവസാനത്തോടെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി എത്തിക്കുന്നത്.

പ്രൈവസി പോളിസി കൂടുതല്‍ സുതാര്യമാക്കുമെന്നറിയിച്ച് വാട്‌സ്ആപ്പ്. യൂറോപ്യന്‍ യൂണിയനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. വാട്‌സ്ആപ്പിന്റെ പ്രൈവസി പോളിസിയെ കുറിച്ച് യൂറോപ്യന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍, യൂറോപ്യന്‍ നെറ്റ്വര്‍ക്ക് ഓഫ് കണ്‍സ്യൂമര്‍ അതോറിറ്റീസ് തുടങ്ങിയ ഉപഭോക്തൃ കൂട്ടായ്മകളുടെ പരാതിയെ തുടര്‍ന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം.

പ്രൈവസി പോളിസി ലളിതമല്ലാത്ത ഭാഷയിലായതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തോതില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇവയില്‍ വ്യക്തത വരുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ, പ്രൈവസി പോളിസി വ്യവസ്ഥകള്‍ അംഗീകരിക്കാനും, ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റ് തേര്‍ഡ് പാര്‍ട്ടി കമ്ബനികളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

‘ഇന്റേണല്‍ മാറ്റങ്ങള്‍’ വരുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി ട്വിറ്റര്‍ വീണ്ടും പണിമുടക്കി. ലോകത്തെമ്ബാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇന്റേണല്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ തന്നെ നിരവധി ഉപഭോക്താക്കള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ട്വിറ്റര്‍ അല്‍പ നേരത്തേക്ക് നിശ്ചലമായത്.

ലോഗ് ഇന്‍ ചെയ്യുമ്‌ബോള്‍ ഭൂരിഭാഗം ഉപഭോക്താക്കളും ‘കോഡ് 467’ എന്താണെന്നറിയാതെയാണ് പാടുപെട്ടത്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. പ്രമുഖ ഔട്ടേജ് മോണിറ്ററിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്നലെ രാത്രി 10:45 വരെ 1,338 പരാതികളാണ് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്.

ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നത്തിന് പുറമേ, മറ്റു ഉപഭോക്താക്കളുടെ ട്വീറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതി അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ മുഖാന്തരം പ്രചരിക്കുന്ന വ്യാജ ലിങ്കുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍.

വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ സോഷ്യല്‍ മീഡിയകളില്‍ ലിങ്കുകള്‍ പ്രചരിച്ചതോടെയാണ് മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍ രംഗത്തെത്തിയത്. വനിതാ ദിന ക്വിസ് എന്ന പേരിലാണ് വ്യാജ ലിങ്കുകള്‍ പ്രചരിച്ചത്. ക്വിസില്‍ വിജയികളാകുന്നവര്‍ക്ക് വമ്ബന്‍ സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണി കിട്ടും എന്നതാണ് യാഥാര്‍ത്ഥ്യം.

ഷോപ്പിംഗ് പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയ ശേഷം, ആദ്യം ലിങ്ക് സന്ദര്‍ശിക്കുന്ന 5000 സ്ത്രീകള്‍ക്ക് സര്‍പ്രൈസ് സമ്മാനം എന്ന ടൈറ്റിലോടെയാണ് വ്യാജ സന്ദേശം എത്തുന്നത്. കൂടാതെ, ഈ ലിങ്ക് അഞ്ചു വാട്‌സ്ആപ്പ് കോണ്‍ടാക്ടുകള്‍ക്ക് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വരെയാണ് സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. വ്യാജ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ സ്വകാര്യ വിവരങ്ങളും, മൊബൈല്‍ ഡാറ്റയും തട്ടിപ്പ് സംഘം കൈക്കലാക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടാനുളള സാധ്യതയും വളരെ കൂടുതലാണ്.