പ്രൈവസി പോളിസി കൂടുതല്‍ സുതാര്യമാക്കുമെന്ന് വാട്‌സ്ആപ്പ്‌

പ്രൈവസി പോളിസി കൂടുതല്‍ സുതാര്യമാക്കുമെന്നറിയിച്ച് വാട്‌സ്ആപ്പ്. യൂറോപ്യന്‍ യൂണിയനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. വാട്‌സ്ആപ്പിന്റെ പ്രൈവസി പോളിസിയെ കുറിച്ച് യൂറോപ്യന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍, യൂറോപ്യന്‍ നെറ്റ്വര്‍ക്ക് ഓഫ് കണ്‍സ്യൂമര്‍ അതോറിറ്റീസ് തുടങ്ങിയ ഉപഭോക്തൃ കൂട്ടായ്മകളുടെ പരാതിയെ തുടര്‍ന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം.

പ്രൈവസി പോളിസി ലളിതമല്ലാത്ത ഭാഷയിലായതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തോതില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇവയില്‍ വ്യക്തത വരുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ, പ്രൈവസി പോളിസി വ്യവസ്ഥകള്‍ അംഗീകരിക്കാനും, ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റ് തേര്‍ഡ് പാര്‍ട്ടി കമ്ബനികളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.