90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇനി ഫേസ്ബുക്കിലും

ഇനി 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ റീലുകളുടെ ദൈര്‍ഘ്യം നേരത്തെ 60 സെക്കന്‍ഡായിരുന്നു.

അധിക 30 സെക്കന്‍ഡ് ആകര്‍ഷകമായ റീലുകള്‍ നിര്‍മ്മിക്കാന്‍ ക്രിയേറ്റേഴ്‌സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ്. എന്നാല്‍, ടിക്ടോക് ഉപയോക്താക്കള്‍ക്ക് 10 മിനിറ്റ് വരെ സമയപരിധി നല്‍കിയിരുന്നു. നിലവില്‍ ഏത് വെര്‍ട്ടിക്കല്‍ വീഡിയോ (പോര്‍ട്രേറ്റ് മോഡിലുള്ള വിഡിയോ) പ്ലാറ്റ്ഫോമിനെക്കാളും ഉയര്‍ന്നതാണ് ടിക്ടോക്കിന്റെ ഈ സമയപരിധി. ഇപ്പോള്‍ ടൈം ലൈനിലെ മെമ്മറി പോസ്റ്റുകളും പ്രീ-ബില്‍റ്റ് ടെംപ്ലേറ്റുകളും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ റീലുകള്‍ സൃഷ്ടിക്കാന്‍ കഴിയും. മെറ്റയുടെ അതിവേഗം വളരുന്ന കണ്ടന്റ് ഫോര്‍മാറ്റായി റീലുകള്‍ മാറിയിട്ടുണ്ട്.

സ്മാര്‍ട്ടുഫോണുകള്‍ക്കു വേണ്ടി വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൊറിസോണ്ടല്‍ ഫോര്‍മാറ്റിലുള്ള പരമ്ബരാഗത രീതിയിലുള്ള വീഡിയോകളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഉപയോക്താവ് ഇത്തരം വീഡിയോകള്‍ക്കു വേണ്ടി അധികസമയം ചെലവഴിക്കേണ്ടതില്ല.