രാജ്യത്തെ 27 നഗരങ്ങളില്‍ കൂടി ജിയോ 5ജി

ഇന്ത്യയിലുടനീളമുള്ള 331 നഗരങ്ങളിലേക്ക് അതിവേഗ ടെലിഫോണി ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതിന്റെ ഭാഗമായി 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 27 നഗരങ്ങളില്‍ കൂടി 5G സേവനങ്ങള്‍ ലഭ്യമാകുമെന്ന് ജിയോ പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 27 നഗരങ്ങളിലാണ് 5ജി അവതരിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 8 മുതല്‍, ഈ 27 നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ, അധിക ചിലവുകളില്ലാതെ 1Gbps വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ സേവനങ്ങള്‍ ലഭ്യമാകും. ജിയോയുടെ 5G സേവനങ്ങള്‍ 2023 അവസാനത്തോടെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി എത്തിക്കുന്നത്.