വനിതാ ഐ.പി.എല്‍: ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്ത് യു.പി വാരിയേഴ്‌സ്

മുംബയ്: വനിതാ ഐ.പി.എല്ലില്‍ ഗുജറാത്ത് ജയന്റ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് യു.പി വാരിയേഴ്‌സ് പ്‌ളേഓഫ് സാധ്യതകള്‍ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ 178/6 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഒരു പന്തും മൂന്ന് വിക്കറ്റുകളും ശേഷിക്കേ വാരിയേഴ്‌സ് വിജയത്തിലെത്തുകയായിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍(60),ഹേമലത (57) എന്നിവരുടെ മികവിലാണ് ജയന്റസ് 178ലെത്തിയത്. ഗ്രേസ് ഹാരിസ് (72),തഹ്ലിയ മഗ്രാത്ത് (57), സോഫീ എക്‌ളിസ്റ്റണ്‍ (19 നോട്ടൗട്ട്) എന്നിവരാണ് യു.പിയുടെ വിജയകരമായ ചേസിംഗിന് നേതൃത്വം നല്‍കിയത്.