‘ഇന്റേണല്‍ മാറ്റങ്ങള്‍’; പണിമുടക്കി ട്വിറ്റര്‍

‘ഇന്റേണല്‍ മാറ്റങ്ങള്‍’ വരുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി ട്വിറ്റര്‍ വീണ്ടും പണിമുടക്കി. ലോകത്തെമ്ബാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇന്റേണല്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ തന്നെ നിരവധി ഉപഭോക്താക്കള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ട്വിറ്റര്‍ അല്‍പ നേരത്തേക്ക് നിശ്ചലമായത്.

ലോഗ് ഇന്‍ ചെയ്യുമ്‌ബോള്‍ ഭൂരിഭാഗം ഉപഭോക്താക്കളും ‘കോഡ് 467’ എന്താണെന്നറിയാതെയാണ് പാടുപെട്ടത്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. പ്രമുഖ ഔട്ടേജ് മോണിറ്ററിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്നലെ രാത്രി 10:45 വരെ 1,338 പരാതികളാണ് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്.

ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നത്തിന് പുറമേ, മറ്റു ഉപഭോക്താക്കളുടെ ട്വീറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതി അറിയിച്ചിട്ടുണ്ട്.