മെറ്റയുടെ പുതിയ തീരുമാനം അനുസരിച്ച് ഫേസ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്‌സ് ഉള്‍പ്പെടുത്തി ചാറ്റിംഗ് എളുപ്പമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സോഷ്യല്‍ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ റീല്‍ ദൈര്‍ഘ്യം 90 സെക്കന്‍ഡായി വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ ഫെയ്‌സ്ബുക്ക് ആപ്പിലെ മെസഞ്ചര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മെസഞ്ചര്‍ ആപ്പ് തുറന്നു വരികയാണ് ചെയ്യുക. മെസഞ്ചര്‍ ഫേസ്ബുക്ക് ആപ്പിലേക്ക് തിരികെ എത്തുന്ന അപേഡ്റ്റ് എത്തിക്കഴിഞ്ഞാല്‍ ഫോണില്‍ പ്രത്യേകം മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരില്ല.

