Technology (Page 34)

ഇനി മുതല്‍ വിവിധ അപ്ലിക്കേഷനുകളിലേക്കും വെബ്സൈറ്റുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ പാസ്‌കീകള്‍ ഉപയോഗിക്കാമെന്നാണ് ഗൂഗിള്‍. പാസ്വേഡില്ലാത്ത ലോകത്തിലേക്കുള്ള സുപ്രധാന ചുവടാണിതെന്നും കമ്ബനി പറഞ്ഞു. ‘പാസ്വേഡിന്റെ അവസാനത്തിന്റെ തുടക്കം’ എന്ന പേരിലെഴുതിയ ബ്ലോഗിലാണ് ഗൂഗ്ള്‍ ഇക്കാര്യം അറിയിച്ചത്. കമ്ബനിയുടെ വിവിധ പ്ലാറ്റ്ഫോമുകളിലും അക്കൗണ്ടുകള്‍ പാസ് കീകള്‍ ഉപയോഗിച്ച് പ്രവേശിക്കാനാകുമെന്നും പറഞ്ഞു.

എന്താണ് പാസ് കീ?

ഫിംഗര്‍ പ്രിന്റ്, ഫേസ് സ്‌കാന്‍, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിങ്ങനെയുള്ളവയാണ് പാസ് കീ കൊണ്ട് ഉദ്ദേശിക്കുന്നത്. നാം മൊബൈല്‍ പോലെയുള്ളവ ഇത് ഉപയോഗിച്ച് തുറക്കുന്നത് പോലെ അപ്ലിക്കേഷനുകളിലെയും വെബ്സൈറ്റുകളിലെയും അക്കൗണ്ടുകളും തുറക്കാനാകുന്ന സംവിധാനമാണ് ഗൂഗ്ള്‍ ഒരുക്കുന്നത്.

മെയിലെ ആദ്യ വ്യാഴാഴ്ചയാണ് ലോക പാസ്വേഡ് ദിനം ആചരിക്കുന്നത്. പാസ്വേഡ് പ്രതിജ്ഞയെടുത്ത് സുരക്ഷിത പാസ്വേഡുകള്‍ ഉപയോഗിക്കാനും ഹാക്കിംഗില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷ നേടാനുമാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്.

വിവിധ അക്കൗണ്ടുകള്‍ക്ക് വിവിധ പാസ്വേഡുകള്‍ ഉപയോഗിക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇമെയില്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്, സമൂഹമാധ്യമം തുടങ്ങിയവക്കൊക്കെ ഒരോ പാസ്വേഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധിപൂര്‍വമായ തീരുമാനം. അല്ലെങ്കില്‍ ഒരു സൈബര്‍ കുറ്റവാളിയ്ക്ക് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഒരു പാസ്വേഡ് കൈവശപ്പെടുത്തുന്നതിലൂടെ കയ്യടക്കാനാകും.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിശദാംശങ്ങള്‍ നല്‍കണമെന്ന് കെ ഫോണ്‍ എംഡിയാണ് നിര്‍ദേശം നല്‍കി.

selfcare.kfon.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചുവേണം വിശദാംശങ്ങള്‍ നല്‍കാന്‍. സിംഗിള്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ ( വാട്‌സ്ആപ്പ്), ലാന്‍ഡ് ലൈന്‍ നമ്ബര്‍ എന്നിവയാണ് നല്‍കേണ്ടത്.

ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചതോടെ സാധാരണ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറി, 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമാണ് അത് തുടരുന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്നതായിരുന്നു നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക്. കഴിഞ്ഞ നവംബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.

ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ കമ്ബനിക്ക് സാധിച്ചുള്ളൂ

വാട്സ്ആപ്പ് ഇന്ത്യയില്‍ നിന്ന് മാര്‍ച്ച് മാസം നിരോധിച്ചത് 47 ലക്ഷം അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 1,659,385 അക്കൗണ്ടുകള്‍ ഏതെങ്കിലും ഉപയോക്താവിന്റെ പരാതിക്ക് മുമ്ബ് തന്നെ നിരോധിച്ചതാണ്. ഉപഭോക്ത പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ, പ്ലാറ്റ്‌ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം.

ഫെബ്രുവരിയില്‍ 4.6 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. 2023 ലെ പ്രതിമാസ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മാര്‍ച്ചിലേത്. ജനുവരിയില്‍ 29 ലക്ഷവും കഴിഞ്ഞവര്‍ഷം 37 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ 4720 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതായും 585 അക്കൗണ്ടുകളില്‍ നടപടി സ്വീകരിച്ചതായും പറയുന്നു. ‘കമ്ബനി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നു. ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ നേരത്തെ കണ്ടെത്തുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ടെക് കമ്ബനിയായ ഐബിഎമ്മില്‍ 7800 തസ്തികകള്‍ ഇല്ലാതാവും. പകരം ഈ ജോലികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ട്. ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ഐബിഎം ഈ വര്‍ഷം ആദ്യം കടുത്ത നടപടികളും പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ കമ്ബനി ഏകദേശം 4,000 തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്ബനിയുടെ എച്ച് ആര്‍ ജോലികളില്‍ 30 ശതമാനം മാനവ വിഭവ ശേഷി എഐ-യും ഓട്ടോമേഷനും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്ബനിക്ക് ഈ മേഖലയില്‍ ഏദേശം 26,000 തൊഴിലാളികളുണ്ട്, അതിനാല്‍, വരും വര്‍ഷങ്ങളില്‍ ഏകദേശം 7,800 ജോലികള്‍ എഐയെ ഉപയോഗിച്ച് നടത്താനാവുമെന്നും കമ്ബനി കരുതുന്നു.

രണ്ട് ബിസിനസ് യൂണിറ്റുകള്‍ വിറ്റഴിക്കാനും വില്‍ക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഐബിഎം ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ പാരമ്ബര്യമുള്ള ഐബിഎമ്മില്‍ 2020ലാണ് സിആഒ ആയി കൃഷ്ണ എത്തുന്നത്. 2024 അവസാനത്തോടെ പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ലാഭത്തിലേക്ക് കമ്ബനിയെ എത്തിക്കാനാണ് പുതിയ നീക്കങ്ങള്‍. നിലവില്‍ 2,60,000 ജീവനക്കാരാണ് ഐ.ബി.എമ്മിലുള്ളത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് ടൂളുമായി മൈക്രോ സോഫ്റ്റ്. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഈ സംവിധാനത്തിന്റെ പബ്ലിക് പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്.

പോസ്റ്ററുകള്‍, പ്രസന്റേഷന്‍, ഡിജിറ്റല്‍ പോസ്റ്റ് കാര്‍ഡുകള്‍, ക്ഷണക്കത്തുകള്‍ ഉള്‍പ്പടെയുള്ള ഗ്രാഫിക്കുകള്‍ തയ്യാറാക്കാന്‍ ഈ സേവനം പ്രയോജനപ്പെടുത്താം. ഓപ്പണ്‍ എആയുടെ ‘ഡാല്‍-ഇ2’ എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോ സോഫ്റ്റ് ഡിസൈനറിന്റെ പ്രവര്‍ത്തനം. ഇഷ്ടമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രാഫിക്കുകള്‍ തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. ഏത് രീതിയിലുള്ള ഡിസൈനാണ് വേണ്ടതെന്ന് എഴുതി നല്‍കിയാല്‍ മതി. ആര്‍ക്കും മൈക്രോസോഫ്റ്റ് ഡിസൈന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

നിര്‍ബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ കേവലം 18 മാസത്തിനുള്ളില്‍ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എഐ ഉപകരണങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ബൃഹത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നത്. ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കുന്നതില്‍ എഐ അമ്ബരപ്പിച്ചേക്കാം. വരും മാസങ്ങളില്‍ എഐ ഉപകരണങ്ങള്‍ ഒരു അദ്ധ്യാപകന്റെ റോളില്‍ വന്ന് വിദ്യാര്‍ത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും.

കോവിഡിന് ശേഷം ക്ലബ്ബ് ഹൗസ്് ആപ്പ് ഉപയോഗിക്കുന്നവരില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ ക്ലബ്ബ് ഹൗസ് ജീവനക്കാരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്‍പത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്ബനിയുടെ തീരുമാനം.

പോള്‍ ഡേവിസണും രോഹന്‍ സേത്തും ചേര്‍ന്ന നിര്‍മിച്ച ക്ലബ്ബ് ഹൗസ് 2020 ലാണ് നിലവില്‍ വരുന്നത്. ഓഡിയോ സന്ദേശങ്ങള്‍ അയക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന മികച്ച പ്ലാറ്റ്ഫോമായിരുന്നു ഇത്. ആദ്യം ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുംകിട്ടിത്തുടങ്ങി. പുതിയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടിലേക്ക് ആപ്പ് നിര്‍ബന്ധപൂര്‍വം എത്തുകയായിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ക്ലബ് ഹൗസ് സ്ഥാപകരായ പോള്‍ ഡേവിസും രോഹന്‍ മെമോയിലും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

കമ്ബനി നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കിയാണ് ജീവനക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്. ലോക്ഡൗണ്‍ സമയത്ത് കൂട്ടം കൂടിയിരുന്ന് സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് ക്ലബ്ബ് ഹൗസ് ഏറെ സഹായകരമായിരുന്നു. എന്നാല്‍ കോവിഡിന്റെ തീവ്രത അവസാനിക്കുകയും ലോക്ഡൗണ്‍ മാറിയതോടെ പലരും ക്ലബ്ബ് ഹൗസിനെ പലരും കൈവിട്ടു.

ഇന്ന് ടെക്നോളജി കൊണ്ടുവരുന്ന പുതിയ അവസരങ്ങള്‍ മുതലാക്കുന്നത് അത്യന്തം ഗുണകരമാകുമെങ്കിലും അത് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കി വേണം മുന്നേറാന്‍ എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇതിനായി വിവിധ ഇടങ്ങളിലായി 25 ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങാനൊരുങ്ങകുകയാണ് അമേരിക്ക.

അതേസമയം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ചാറ്റ്ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐ എന്നിവ അടക്കമുള്ള കമ്പനികളാണ് പുതിയ ഗവേഷണ പുരോഗതി സുരക്ഷിതമാണെന്ന് സര്‍ക്കാരിനെ അറിയിക്കേണ്ടത്. മനുഷ്യ ബുദ്ധിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ഏറെ താമസിയാതെ തന്നെ എഐക്ക് ആകുമെന്ന് അറിയിച്ചത് മസ്‌ക് അടക്കമുളള ടെക്നോളജി മേഖലയിലെ പ്രമുഖരാണ്.

അമേരിക്കയില്‍ എഐ നിയന്ത്രണ പദ്ധതിയുടെ ചുമതല ഇനി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ചുമലിലായിരിക്കും. എഐ വികസനത്തെക്കുറിച്ചുള്ള നിരീക്ഷണത്തിന് 140 ദശലക്ഷം ഡോളറും വകയിരുത്തിക്കഴിഞ്ഞു. അമേരിക്കയില്‍, സ്വകാര്യ മേഖലയില്‍ എഐ വികസിപ്പിക്കലിന്റെ മുന്‍പന്തിയിലുള്ള കമ്പനികളോട്, അവരുടെ ഗവേഷണം നൈതികവും നിയമപരവുമായ ഉത്തരവാദിത്തം ഉറപ്പാക്കി തന്നെ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ നിയമങ്ങള്‍ എല്ലാ കമ്പനികളും പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി കമല പ്രമുഖ ടെക് കമ്പനികളോട് സഹകരിച്ചു പ്രവര്‍ത്തിക്കും. എഐയെക്കുറിച്ചുള്ള പൊതു വിലയിരുത്തലിന് ആയിരക്കണക്കിന് കമ്യൂണിറ്റി പങ്കാളികളുമായും അമേരിക്ക സഹകരിക്കും.

പുതിയ കഴിവുകള്‍ പഠിക്കുന്നതിനും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിനും തുടങ്ങി സമയം പോകാന്‍ വരെ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. നല്ലൊരു വരുമാനമാര്‍ഗം കൂടിയായതിനാല്‍ യൂട്യൂബിന് ജനപ്രീതിയേറി. എന്നാല്‍, ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുംതോറും പ്ലാറ്റ്ഫോമില്‍ അഴിമതികളും വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ്.

യൂട്യൂബേഴ്‌സിനെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. യൂട്യൂബിന്റേതെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഉപയോക്താക്കള്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്നതാണ് തട്ടിപ്പുരീതി. ‘യൂട്യൂബ് ടീം ഒരു വീഡിയോ അയച്ചു, യൂട്യൂബ് നയംമാറ്റം’ എന്ന പേരിലാണ് മെയില്‍ എത്തുക. നിയമാനുസൃത യൂട്യൂബ് വിലാസമായ ‘no-reply@youtube.com’-ല്‍ നിന്നാണ് മെയിലുകള്‍ എത്തുന്നത്. പുതിയ ധനസമ്ബാദന നയവും നിയമങ്ങളും ഉപയോക്താക്കളെ അറിയിക്കുന്നതിനാണ് യൂട്യൂബ് ഇമെയില്‍ അയച്ചിരിക്കുന്നതെന്നും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നുമാണ് മെയിലിന്റെ ഉള്ളടക്കം.

കത്ത് അവലോകനം ചെയ്യാനും മറുപടി നല്‍കാനും ഉപയോക്താവിന് 7 ദിവസത്തെ സമയമുണ്ടെന്നും അതിനുശേഷം അവരുടെ അക്കൗണ്ട് ആക്സസ് പരിമിതപ്പെടുത്തുമെന്നും മെയിലില്‍ പറയുന്നു. ഇത്തരം ഇ മെയിലുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അബദ്ധത്തില്‍ പോലും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് യൂട്യൂബ് മുന്നറിയിപ്പ് നല്‍കുന്നു. അറ്റാച്ച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. മെയില്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ ടാബ് ക്ലോസ് ചെയ്യുകയും വേണമെന്നാണ് മുന്നറിയിപ്പ്. തങ്ങളുടെ ടീം ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും യൂട്യൂബ് വ്യക്തമാക്കി.

സാന്‍ഫ്രാന്‍സിസ്‌കോ: ഒരു വാട്‌സ് ആപ്പ് അക്കൗണ്ട് ഇനി ഒരേ സമയം നാലു ഫോണുകളില്‍ ഉപയോഗിക്കാം മെറ്റ മേധാവി മാര്‍ക് സക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനം നടത്തി. അടുത്ത ആഴ്ചയില്‍ ആഗോളതലത്തില്‍ അപ്‌ഡേഷന്‍ നിലവില്‍ വരും.

നിലവില്‍ ഒരു അക്കൗണ്ട് ഒരു ഫോണില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. വെബ്രൗസര്‍ വഴിയോ കംപ്യൂട്ടര്‍ വഴിയോ മാത്രമാണ് അതേ വാട്‌സാപ്പ് ഉപോഗിക്കാനാവുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരേ സമയം ഒന്നിലധികം ഫോണിലും കംപ്യൂട്ടറിലും വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. മറ്റ് ഫോണുകളിലും വാട്‌സ് ആപ്പ് മെസേജുകള്‍ ലഭ്യമാകുമെന്നതിനാല്‍ ഒരു ഫോണ്‍ സ്വിച്ച് ഓഫ് ആയാലും മറ്റു ഫോണില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാം. ദീര്‍ഘനേരം പ്രവര്‍ത്തന രഹിതമായാല്‍ സ്വയം ലോഗൗട്ടാകും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഒടിപി വഴിയുമാണ് അക്കൗണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക.

ലിങ്ക് ചെയ്തിരിക്കുന്ന ഓരോ ഫോണും വാട്‌സ് ആപ്പിലേക്ക് സ്വതന്ത്രമായി കണക്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ഉറപ്പാക്കിയതായും വാട്‌സ് ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ ഫോണുകള്‍ മാറാനും നിര്‍ത്തിയിടത്ത് നിന്ന് ചാറ്റുകള്‍ കാണാനും സാധിക്കും. രണ്ട് ബില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും