Technology (Page 33)

700-ലധികം ജോലികള്‍ വെട്ടിക്കുറക്കുമെന്ന് ലിങ്ക്ഡ്ഇന്‍. കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, സപ്പോര്‍ട്ട് ടീമുകള്‍ എന്നിവയിലെ റോളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി വ്യക്തമാക്കി.

വിപണിയിലും ഉപഭോക്തൃ ഡിമാന്‍ഡിലും കൂടുതല്‍ ചാഞ്ചാട്ടം സംഭവിക്കുകയും വളര്‍ന്നുവരുന്ന വിപണികളെ കൂടുതല്‍ ഫലപ്രദമായി സേവിക്കുന്നതിനായി ഞങ്ങള്‍ ഉപയോഗം വിപുലീകരിക്കുകയാണ് എന്നാണ് റോസ്ലാന്‍സ്‌കി പറയുന്നത്.

20,000 ജീവനക്കാരുള്ള ലിങ്ക്ഡ്ഇന്‍ കഴിഞ്ഞ വര്‍ഷം ഓരോ പാദത്തിലും വരുമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ദുര്‍ബലമായ ആഗോള സാമ്ബത്തിക സ്ഥിതി ആണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഈ പുതിയ മാറ്റങ്ങള്‍ 250 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റോസ്ലാന്‍സ്‌കി കത്തില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ആ റോളുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ലിങ്ക്ഡ്ഇന്‍ വക്താവ് പറഞ്ഞു.

ന്യൂഡല്‍ഹി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നുവെന്ന പരാതി പരിഹരിച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു മിക്ക ആളുകളും ആശങ്ക പ്രകടിപ്പിച്ചത്.

ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുകയായിരുന്നു. സ്‌ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി. യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതായിരുന്ന ഫേസ്ബുക്കിന്റെ തകരാറെന്നായിരുന്നു രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍, ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് ഫേസ്ബുക്ക് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. തകരാറ് പരിഹരിച്ചുവെന്നും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.

ബ്ലൂ ടിക്ക് ജനപ്രിയ ഇ-മെയില്‍ പ്ലാറ്റ്ഫോമായ ജിമെയിലിലും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍. വിശ്വസ്തമായ അക്കൗണ്ടുകളെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനും സ്പാം മെയിലുകള്‍ക്ക് തടയിടാനുമാണ് ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മെയ് ആദ്യവാരം മുതല്‍ ഈ സേവനം ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുതലായവര്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.നീലടിക്കുളള ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരു മെയില്‍ ലഭിച്ചാല്‍ അതിന്റെ വിശ്വാസ്യത മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് ഉറപ്പാക്കാം.

മെയിലുകളുടെ ആധികാരികത പരിശോധിക്കുന്ന ടൂളാണ് DMRAC(Domain-based Message Authentication). ഇത് യഥാര്‍ത്ഥ മെസേജിനേയും സ്പൂഫ് മെസേജിനേയും വേര്‍തിരിക്കുന്ന ഒരു സെക്ക്യൂരിറ്റി സംവിധാനമാണ്. ഇത്തരം ടൂളുകള്‍ ഉപയോഗിച്ച് പരിശോധിക്കപ്പെടുന്ന മെയിലുകള്‍, ഗൂഗിളിന്റെ ആന്റി അബ്യൂസീവ് പരിശോധനകള്‍ക്കും വിധേയമാകും. ശേഷമാണ് ഈ മെയിലുകള്‍ക്ക് വെരിഫൈഡ് ടിക്ക് ലഭിക്കുക.

അന്താരാഷ്ട്ര നമ്ബറുകളില്‍ നിന്ന് ആളുകള്‍ക്ക് കോള്‍ ലഭിക്കുന്നതാണ് വാട്‌സ്ആപ്പിലെ പുതിയ തട്ടിപ്പ് രീതി. ഇന്റര്‍നാഷണല്‍ കോളുകളായതിനാല്‍, കോളിന്റെ ഉത്ഭവം ഏത് രാജ്യത്ത് നിന്നാണെന്നതില്‍ അവ്യക്തത തുടരുന്നുണ്ട്.

പ്രധാനമായും എത്യോപ്യ (+251), ഇന്‍ഡോനേഷ്യ (+62), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോളുകള്‍ ലഭിക്കുന്നത്. ഇതിലൂടെ സ്വകാര്യ വിവരങ്ങള്‍ അടക്കമുള്ളവ തട്ടിപ്പുകാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്.

അതിനാല്‍, ഇത്തരം അജ്ഞാത കോളുകളോട് പ്രതികരിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകള്‍ ആരംഭിക്കുന്നത്. വിശ്വസനീയമായ രീതിയില്‍ കമ്ബനിയെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളെ തട്ടിപ്പിന്റെ വലയിലേക്ക് വീഴ്ത്തുന്നതാണ് ഇവരുടെ രീതി.

പോള്‍ അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്.

കൂടാതെ, ഒറ്റ വോട്ടെടുപ്പുകള്‍ സൃഷ്ടിക്കുക, ചാറ്റുകളില്‍ പോളുകള്‍ക്കായി തിരയുക, പോള്‍ ഫലങ്ങളെക്കുറിച്ചുളള അപ്‌ഡേറ്റ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒറ്റ പോള്‍ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരുതവണ മാത്രം വോട്ട് ചെയ്യാന്‍ കഴിയുന്നതാണ്. ഇതിനായി ‘Allow multiple answer ‘ എന്ന ഓപ്ഷന്‍ ഓഫ് ചെയ്യാന്‍ കഴിയും. പോളിലൂടെ സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍, ചാറ്റ് ഓപ്ഷനിലെ പോളുകളില്‍ സെര്‍ച്ച് ചെയ്താല്‍ മതിയാകും. 2022 നവംബറിലാണ് പോള്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രീതി നേടാന്‍ പോള്‍ ഫീച്ചറിന് സാധിച്ചിട്ടുണ്ട്.

ബ്രസല്‍സ്: ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്‌ളാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ചട്ടങ്ങളുടെ രൂപീകരണത്തിന് യൂറോപ്യന്‍ പാര്‍ലമെന്ററി സമിതികളുടെ ശുപാര്‍ശ. ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനുള്ള ലോകത്തെ ആദ്യ നിയമസംഹിതയായി അതു മാറും.

പൗരാവകാശവും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച സുപ്രധാന സമിതികളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രണത്തിനുള്ള കരട് നിയമസംഹിതയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിരിക്കുന്നത്.

പുതിയ കണ്ടെത്തലുകള്‍ക്ക് ഇടം നല്‍കിക്കൊണ്ടു തന്നെ യൂറോപ്യന്‍ യൂണിയനില്‍ ആകമാനം ഈ സാങ്കേതികവിദ്യയെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് കരടിലുള്ളത്. അടുത്ത മാസം ചേരുന്ന സമ്ബൂര്‍ണ പാര്‍ലമെന്റില്‍ ഇത് അവതരിപ്പിക്കും. തുടര്‍ന്ന് അംഗരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് വിശദാംശങ്ങളില്‍ അന്തിമ ധാരണയിലെത്തിയ ശേഷമായിരിക്കും നിയമമായി മാറുക.

ദോഹ: ഖത്തറിലെ കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ നടപ്പാക്കിയതിനാല്‍ നടപടികള്‍ ഇനി എളുപ്പത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം, അന്വേഷണ സെഷനുകളിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മിനിറ്റ്സും മെമ്മോറാണ്ടവും തയാറാക്കുന്നതിനും എഐ ഉപയോഗിക്കും. വിവരങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ഇതു സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് ഒഴിയുന്നതായി റിപ്പോര്‍ട്ട്. എന്‍ബിസി യൂണിവേഴ്‌സല്‍ എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കറിനോ ആണ് പുതിയ സിഇഒ.

44 മില്യന്‍ യു എസ് ഡോളര്‍ മുടക്കി ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സിഇഒ സ്ഥാനത്തെത്തിയത്. ഇനിമുതല്‍ ട്വിറ്രറിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറുമെന്നും മക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം മയാമിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനിടെ യാക്കറിനോയും മസ്‌കും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലിന്‍ഡ യാക്കറിനോയെ അറിയാം

ഒരു ദശാബ്ദത്തിലേറെയായി എന്‍ബിസി യൂണിവേഴ്‌സലില്‍ പരസ്യ സെയില്‍സ് എക്‌സിക്യൂട്ടീവാണ് ലിന്‍ഡ.
19 വര്‍ഷം ടര്‍ണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ സേവനമനുഷ്ഠിച്ച ലിന്‍ഡയ്ക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ലിബറല്‍ ആര്‍ട്‌സും ടെലികമ്മ്യൂണിക്കേഷനുമാണ് ഇവര്‍ പഠിച്ചത്.

ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി ജൂണ്‍ 14 വരെ പുതുക്കാം. 10 വര്‍ഷം മുമ്ബ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ക്കാണ് പുതുക്കാന്‍ അവസരമുള്ളത്.

മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകു. തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ്ലോഡ് ചെയ്യാം. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം ഉപയോഗപ്പെടും. സേവനത്തിനായി മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്കുള്‍പ്പെടെ ആധാറിനും ഇപ്പോള്‍ എന്റോള്‍ ചെയ്യാം. അതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കിയാല്‍ മതി. അതേസമയം കുട്ടികളുടെ ആധാര്‍ ബയോമെട്രിക്സ് എന്നിവ അഞ്ച്, 15 വയസ്സുകളില്‍ നിര്‍ബന്ധമായും പുതുക്കണം.

അനധികൃതമായി ഇ-ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്ന സോഫ്റ്റ്വെയറുകള്‍ ഇന്ത്യന്‍ റെയില്‍വേ കണ്ടുകെട്ടി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോവിഡ്- എക്‌സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗര്‍, റെഡ്- മിര്‍ച്ചി, റിയല്‍ മാംഗോ തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതായി റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ, 42 ഓളം സോഫ്റ്റ്വെയറുകളാണ് നിരോധിച്ചിരിക്കുന്നത്.

സോഫ്റ്റ്വെയറുകള്‍ നിയമപരമല്ലാത്ത പകര്‍പ്പവകാശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാണ് ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഇത്തരം സോഫ്റ്റ്വെയറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന 955 ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ ടിക്കറ്റുകളുടെ സൂപ്പര്‍ സെല്ലര്‍മാരും, റീട്ടെയിലര്‍മാരും, അനധികൃത സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.